kz´wteJI³
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം നൂറില്‍നിന്ന് ഒരു ലക്ഷത്തിലേക്കെത്തിയത് 64 ദിവസം കൊണ്ട്. ഏഷ്യയില്‍ അതിവേഗം കോവിഡ് വ്യാപിക്കുന്ന രാജ്യമാണ് ഇന്ത്യ. പട്ടികയില്‍ ഇറാന് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. എന്നാല്‍ രോഗ വ്യാപനത്തിന്റെ കണക്കില്‍ ഇറാനെക്കാള്‍ മുന്നിലും. നാല് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇറാനെ മറികടക്കാനും സാധ്യതയുണ്ട്. ഇതോടെ ചൈനയില്‍ തുടങ്ങിയ കൊറോണ വൈറസിന്റെ ഏഷ്യയിലെ യഥാര്‍ത്ഥ ഹോട് സ്പോട്ടായി ഇന്ത്യ മാറുകയാണ്. മഹാരാഷ്ട്രയും തമിഴ്നാടും ഗുജറാത്തും ഡല്‍ഹിയുമാണ് രോഗ വ്യാപനത്തില്‍ മുന്നില്‍. കുടിയേറ്റ തൊഴിലാളികളും പ്രവാസികളും നാട്ടിലേക്ക് തിരികെയെത്തുമ്പോള്‍ കൂടുതല്‍ കേസുകളെത്താനും സാധ്യതയുണ്ട്.
എന്നാല്‍, യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം നൂറില്‍നിന്ന് ഒരു ലക്ഷത്തിലെത്താന്‍ കേവലം 25 ദിവസമാണ് എടുത്തത്. സ്പെയിനില്‍ 30 ദിവസവും ജര്‍മനിയില്‍ 35 ദിവസവും ഇറ്റലിയില്‍ 36 ദിവസവും ഫ്രാന്‍സില്‍ 39 ദിവസവും ബ്രിട്ടനില്‍ 42 ദിവസവും എടുത്തു. ജനസംഖ്യ പരിഗണിക്കുമ്പോള്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ കുറവാണ്. രാജ്യത്ത് ലക്ഷത്തില്‍ 0.2 പേര് മാത്രമാണ് മരിക്കുന്നത്. ചൈനയില്‍ ഇത് 0.3 പേരാണ്. ജനസംഖ്യാനുപാതികമായ മരണനിരക്കില്‍ ബെല്ജിയമാണു മുന്നില്‍. ഒരു ലക്ഷത്തിന് 79.3 പേരാണ് ഇവിടെ മരിക്കുന്നത്. സ്പെയിന് (59.2), ഇറ്റലി (52.8), ബ്രിട്ടന് (52.1), ഫ്രാന്‍സ് (41.9), സ്വീഡന് (36.1), നെതര്‍ലന്‍ഡ്സ് (33), യു.എസ്. (26.6), കാനഡ (15.4) എന്നീ രാജ്യങ്ങളാണു തൊട്ടുപിന്നില്‍. ലോകത്ത് ലക്ഷത്തില്‍ 4.1 പേരാണ് മരിക്കുന്നത്.
മുംബൈ തന്നെ ഒന്നാമത്
മഹാരാഷ്ട്രയില്‍ 2,100 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 37,158 ലേക്ക് ഉയര്‍ന്നു. ധാരാവിയില്‍ 26 പേര് കൂടി രോഗികളായതോടെ ഇവിടെ രോഗികളുടെ എണ്ണം 1353 ആയി. ഒന്‍പത് ജീവനക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച ബെസ്റ്റ് ജീവനക്കാരുടെ എണ്ണം 137 ആയി. ലോക്ഡൗണിന്റെ നാലാം ഘട്ടത്തിലെ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് പ്രകാരം റെഡ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ സ്പോര്‍ട്സ് കോംപ്ലക്സുകള്‍, സ്റ്റേഡിയം, പൊതു മൈതാനങ്ങള്‍ എന്നിവ തുറക്കാം. വ്യക്തികള്‍ക്ക് ഇവ ഉപയോഗിക്കുകയുമാകാം. എന്നാല്‍ കൂട്ടം കൂടാന്‍ പാടില്ല. കാഴ്ചക്കാരുമുണ്ടാവരുത്. ജില്ലയ്ക്കകത്ത് 50 ശതമാനം സീറ്റുകളില്‍ യാത്രക്കാരുമായി ബസ് സര്‍വീസ് നടത്താം.
കടകളും ചന്തകളും കാലത്ത് പത്ത് മുതല്‍ വൈകീട്ട് അഞ്ചു വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കും മുച്ചക്ര വാഹനത്തിലും നാലു ചക്ര വാഹനത്തിലും ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. റെഡ് സോണിലും വ്യവസായങ്ങള്‍ക്കും നിര്‍മ്മാണ കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാം. സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി മുംബൈയില്‍ അര്‍ധസൈനിക വിഭാഗത്തെ രംഗത്തിറക്കിയിട്ടുണ്ട്. കൊളാബ മുതല്‍ അന്ധേരി വരെയായിരിക്കും ഇവരുടെ സേവനം ലഭിക്കുക. ഇവിടെ രോഗ വ്യാപനം വളരെ കൂടുതലാണ്.
തമിഴ്നാട്ടില്‍ സ്ഥിതി ഗുരുതരം
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. മൂന്നാഴ്ച കൊണ്ട് രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിലേറെ പേര്‍ക്കാണ്. ചൊവ്വാഴ്ച 688 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗവും വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
552 പേരില്‍ കൂടി വൈറസ് സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ കോവിഡ് ബാധിതരുടെ എണ്ണം 7672 ആയി. ഇവിടെ ഇതുവരെ 58 പേര് മരിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തിരുനല്‍വേലി ജില്ലയില്‍ കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. ജില്ലകളില്‍ അടച്ചിടല്‍ നിയന്ത്രണങ്ങളോടെ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ചെന്നൈ അടക്കം രോഗബാധ തീവ്രമായ 12 ജില്ലകളില്‍ അടച്ചിടല്‍ തുടരുകയാണ്.
ഡല്‍ഹിയും ഹോട് സ്പോട്ട്
ഡല്‍ഹിയില്‍ ചൊവ്വാഴ്ച 500 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരു ദിവസം 500 പേര്‍ക്കു രോഗബാധ സ്ഥിരീകരിക്കുന്നത്. നിലവില്‍, 5638 രോഗികള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. നാലാംഘട്ട അടച്ചിടല്‍ ഇളവുകള്‍ പ്രകാരം ഡല്‍ഹിയില്‍ മെട്രോ സര്‍വീസ് ഒഴിച്ചുള്ള പൊതുഗതാഗതം നിയന്ത്രണവിധേയമായി പുനരാരംഭിച്ചു. ഭൂരിഭാഗം കട-കമ്പോളങ്ങളും െറസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. ഇളവുകള്‍ പ്രാബല്യത്തിലായതോടെ നഗരത്തില്‍ വാഹനഗതാഗതം ഏറക്കുറെ പതിവുപോലെയായി. ഇതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കുമുണ്ടായി.
ഗുജറാത്തില്‍ ചൊവ്വാഴ്ച 395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 12,000 കടന്നു. 25 പേര് കൂടി മരിച്ചു. 5043 പേര് രോഗമുക്തി നേടി. സംസ്ഥാനത്ത് കോവിഡ് ഹോട്സ്പോട്ടായ അഹമ്മദാബാദില്‍ 262 പേരില്‍ കൂടി വൈറസ് കണ്ടെത്തി-ആകെ രോഗികള്‍ 8945 ആയി. 21 പേര് കൂടി മരിച്ചതോടെ ആകെ മരണം 576 ആയി. സൂറത്തില്‍ രോഗികളുടെ എണ്ണം 1156 ആയി ഉയര്‍ന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam