1 GBP = 92.40 INR                       

BREAKING NEWS

ഇന്ന് പുതിയതായി 29 രോഗികള്‍ എന്ന് പ്രഖ്യാപിച്ച അതേ നാവുകൊണ്ട് നാളെ മുതല്‍ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുന്നു എന്ന് പറയാന്‍ പിണറായി വിജയനല്ലാതെ ആര്‍ക്ക് കഴിയും?ലോക്ക്ഡൗണ്‍ ചെയ്തും റൂട്ട് മാപ്പ് തയ്യാറാക്കിയും ലോക മാതൃകയായവര്‍ക്ക് എല്ലാം ഇങ്ങനെ തുറന്ന് കൊടുക്കാന്‍ ആവുന്നത് എങ്ങനെ? എല്ലാം ശരിയാക്കിയെങ്കില്‍ പിന്നെ പള്ളിക്കൂടവും പള്ളിയും മാത്രം ബാക്കി വയ്ക്കുന്നത് എന്തിന്?

Britishmalayali
kz´wteJI³

മ്മളിപ്പോഴും ലോക്ക് ഡൗണിലാണ്. അതായത്,ഈ മാസം അവസാനം വരെ നമ്മള്‍ ലോക്ക് ഡൗണിലായിരിക്കും. പക്ഷഏ നമ്മള്‍ ലോക്ക് ഡൗണിലല്ല. നമ്മുക്ക് നമ്മുടെ വീടിന് പുറത്ത് ഇറങ്ങുന്നതിനും നമുക്ക് ഇഷ്ടമുള്ളവരെ കാണുന്നതിനും നമുക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതിനും അവകാശം ലഭിച്ചിരിക്കുന്നു. പൊലീസിനോട് പരിശോധിക്കരുതെ എന്ന് മുഖ്യമന്ത്രി കര്‍ശനമായി പറഞ്ഞിരിക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തി കടന്ന് പോകുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.

ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് മാത്രം ഒരു വാഹനത്തില്‍ ഡ്രൈവറെ കൂടാതെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ഒരു വാഹനത്തില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം. അഞ്ചുപേര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി ഇപ്പോഴുള്ളചത് അതില്‍ ഒരാളുടെ കുറവുണ്ട്. ഇരു ചക്രവാഹനത്തില്‍ ഒരാള്‍ക്ക് കൂടി യാത്ര ചെയ്യാം. ഓട്ടോറിക്ഷയില്‍ ഒരുകുടുംബത്തിലെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. ജില്ലകള്‍ മറികടന്ന് പോകുന്നതിന് പ്രതിസന്ധിയൊന്നുമില്ല.വാഹനങ്ങള്‍ എവിടെ വേണമെങ്കിലും പോകാം, സ്വകാര്യബസുകളും സര്‍ക്കാര്‍ ബസുകളും ജില്ലാ അതിര്‍ത്തിയില്‍ സര്‍വീസ് നടത്തും.

നിങ്ങള്‍ക്ക് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ക്ക് സ്വകാര്യവാഹനങ്ങള്‍ ഇല്ലെങ്കില്‍ സ്വകാര്യബസിലോ സര്‍ക്കാര്‍ ബസിലോ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തിന്റെ അതിര്‍ത്തി വരെ പോകുക, അവിടെ നിന്ന് ആലപ്പുഴയുടെ അതിര്‍ത്തി വരെ പോവുക, അവിടെ നിന്ന് എറണാകുളത്തിന്റെ അതിര്‍ത്തി വരെ പോകുക അങ്ങനെ എട്ടോ പത്തോ വാഹനങ്ങള്‍ കയറിയാല്‍ നിങ്ങള്‍ക്ക് കാസര്‍കോട് വരെ പോകാന്‍ സാധിക്കും.

ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങള്‍ മുന്‍പ് ക്യു നിന്നതിനേക്കാള്‍ ചെറിയ ക്യു നിന്ന് കൊണ്ട് ചെറിയ സമയത്തിനുള്ളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് മദ്യം വാങ്ങാം എന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ക്കിപ്പോള്‍ ലഭ്യമല്ലാത്ത അവകാശം പള്ളിയില്‍ പോകാനും പള്ളിക്കൂടത്തില്‍ പോാനും മത്രമുള്ളവയാണ്. നിങ്ങള്‍ക്ക് പള്ളിയിലോ അമ്പലത്തിലോ മോസ്‌കിലോ പോകണം എങ്കില്‍ ഇപ്പോഴും അനുമതിയില്ല. നിങ്ങള്‍ക്ക് പള്ളിക്കൂടത്തില്‍ കുട്ടികളെ വിടുവാന്‍ ഇപ്പോള്‍ അവസരമില്ല.

ഇതൊഴിച്ച് നമ്മുടെ അവകാശങ്ങള്‍ മിക്കതും തിരിച്ച് കിട്ടിയിരിക്കുന്നു. എപ്പോഴാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതിന് മുന്‍പ്. ഇനി പരിശോധിക്കേണ്ടത് എപ്പോഴാണ് ലോക്ക് ഡൗ്ണ്‍ ഉണ്ടായത് എന്നതാണ്. അതായത് കേരളത്തില്‍ അങ്ങോളം ഇങ്ങോളം രോഗം വരുമെന്ന സൂചനോട് കൂടി അഞ്ചോ ആറോ പേര്‍ക്ക് രോഗം വന്നപ്പോഴേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നമ്മള്‍ ലോക്ക് ഡൗണില്‍ ഈ രോഗത്തെ അതിജീവിക്കുന്നതിന് യുയുദ്ധം നടത്തി. ഈ രോഗത്തെ അതിജീവിച്ചു. ലോകത്തിന് മാതൃകയാണ് നമ്മള്‍. ഏറ്റവും കുറഞ്ഞ മരണനിരക്ക്.

ഏറ്റവും കൂടിയ റിക്കവറി നിരക്ക്. ലോകത്തില്‍ നമ്പര്‍ വണ്‍ ആണെന്ന് നമ്മള്‍ തന്നെ അവകാശപ്പെട്ടു. തൊട്ടുപിന്നാലെ ശൈലജ ടീച്ചറെന്ന ടീച്ചറമ്മേ കുറിച്ച് ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ സ്തുതി പാടി. നല്ലകാര്യം തന്നെ. പിന്നീട് രോഗം വന്നത് സര്‍ക്കാരിന്റെ പിണറായിയുടേയോ, ടീച്ചറമ്മയുടേയോ ഒന്നും കുഴപ്പമല്ല. പ്രവാസികളെ നമ്മള്‍ സ്വീകരിച്ചതുകൊണ്ടാണ്. മറുനാട്ടുകാരെ നമ്മള്‍ സ്വീകരിച്ചതുകൊണ്ടാണ്.

നമുക്കറിയാമായിരുന്നു അരുതാത്തത് സംഭവിക്കുമെന്ന് അതിനപ്പുറത്തേക്ക് വ്യാപനം ഉണ്ടായിട്ടില്ല എന്നതില്‍ ആശ്വാസിക്കാം. പക്ഷേ ഒരു ചോദ്യം ബാക്കിയാണ് കുറച്ചുപേര്‍ക്ക് രോഗം വന്നപ്പോള്‍ എല്ലാവരോടും വീട്ടിലിരിക്കാന്‍ പ്രധാനമന്ത്രി പറയുന്നതിന് മുന്‍പ് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടിയപ്പോള്‍ ഇനിയൊരു നിയന്ത്രണവുമില്ല നിങ്ങള്‍ വീട്ടിലിരിക്കേണ്ട എന്നും നമ്മുടെ മുഖ്യമന്ത്രി പറയുന്നു. അതെങ്ങനെ ശരിയാകും. ഒരേ നാവ് കൊണ്ടുതന്നെ ഇന്ന് 26പേര്‍ക്ക് രോഗബാധയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അതേ ദിവസം അതേ നാവാല്‍ തന്നെ പറയുന്നു ഞങ്ങള്‍ നിയന്ത്രണങ്ങളെല്ലാം നീക്കിയെന്ന്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category