1 GBP = 92.70 INR                       

BREAKING NEWS

കൊറോണ ബാധിച്ച ഒന്‍പതു കുരങ്ങന്മാര്‍ക്ക് വാക്സിന്‍ എടുത്ത ശേഷം വീണ്ടും ഉണ്ടായില്ല; വാക്സിന്‍ കൊടുത്ത 25 കുരങ്ങന്മാര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ വ്യാജ വാക്സിന്‍ കൊടുത്ത 10 പേര്‍ രോഗത്തിന്റെ അടിമകളായി; മനുഷ്യകുലത്തിന് പ്രതീക്ഷ നല്‍കിക്കൊണ്ട് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ കൊറോണ വാക്സിന്‍ പരീക്ഷണം വിജയത്തിലേക്ക്; ഇനി പരീക്ഷിക്കേണ്ടത് മനുഷ്യരില്‍ മാത്രം

Britishmalayali
kz´wteJI³

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നപ്പോള്‍, ചില ദിശകളില്‍ നിന്നും ആശ്വാസത്തിന്റെ കിരണങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ, കോവിഡ് വാക്സിന്‍ കണ്ടെത്താനുള്ള ശ്രമം ഇനിയും പൂര്‍ണ്ണതയിലെത്തേണ്ടതുണ്ട് എന്നായിരുന്നു ഇന്നലെ റിപ്പോര്‍ട്ട് വന്നതെങ്കില്‍, ഹേവാര്‍ഡ് സര്‍വ്വകലാശാല, ഈ ശ്രമത്തില്‍ ഒരുപടികൂടി മുന്നോട്ട് പോയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഹേവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ബേത് ഇസ്രയേല്‍ ഡീകോണ്‍നെസ്സ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ റിസസ് മാക്യു കുരങ്ങന്മാരില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടിരിക്കുന്നു എന്നാണ് സൂചന. കോവിഡ് സ്ഥിരീകരിച്ച 9 കുരങ്ങന്മാര്‍ക്ക് പുതിയതായി കണ്ടുപിടിച്ച വാക്സിന്‍ നല്‍കുകയുണ്ടായി. ഇവരുടെ രോഗം ഭേദമായതിനു ശേഷം വീണ്ടും രോഗബാധയുണ്ടായില്ല എന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്. മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് വാക്സിന്‍ നല്‍കിയശേഷം ഈ കുരങ്ങന്മാര്‍ക്ക് വൈറസിനെതിരെ പ്രതിരോധശേഷി കൈവന്നു എന്നാണ്.

കൊറോണ വൈറസിനെതിരെ രൂപപ്പെട്ട ഈ ആന്റിബോഡികള്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുമ്പോഴും പക്ഷെ, അത് തെളിയിക്കാന്‍ മതിയായ ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ജേര്‍ണല്‍ സയന്‍സില്‍ ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രായപൂര്‍ത്തിയായ 9 കുരങ്ങന്മാര്‍ക്ക് കോവിഡ്-19 രോഗബാധയുണ്ടാക്കിയ ശേഷം അവയ്ക്ക് വാക്സിന്‍ നല്‍കി എന്നാണ്. രോഗവിമുക്തി കൈവരിച്ച് 35 ദിവസങ്ങള്‍ക്ക് ശേഷം അവരെ വീണ്ടും നോവല്‍ കൊറോണ വൈറസുമായി സമ്പര്‍ക്കത്തില്‍ കൊണ്ടുവന്നു. ഈ ഒമ്പത് പേര്‍ക്കും പക്ഷെ, രോഗബാധയുണ്ടായില്ല.

അതയത്, ഈ ഒമ്പത് കുരങ്ങന്മാരില്‍ ലക്ഷണങ്ങള്‍ പ്രകടമായില്ല, അല്ലെങ്കില്‍ ഇവരില്‍ രോഗത്തിനെതിരെയുള്ള പ്രതിരോധശേഷി വികസിച്ചു. കുരങ്ങന്മാര്‍ക്ക് കോവിഡിനെതിരെ പ്രതിരോധ ശേഷികൈവരിക്കാനായി എന്നത് നല്ലൊരു ലക്ഷണമാണ് എന്നാണ് വൈറോളജി ഗവേഷകനായ ഡോ. ഡാണ്‍ ബറോക്ക് പറയുന്നത്. സയന്‍സില്‍ തന്നെ പ്രസിദ്ധീകരിച്ച മറ്റൊരു പഠന റിപ്പോര്‍ട്ടില്‍ 25 കുരങ്ങന്മാര്‍ക്ക് ആറ് പ്രോട്ടോടൈപ്പ് വാക്സിനുകള്‍ നല്‍കിയതിനു ശേഷമുള്ള പഠനത്തിന്റെ വിശദാംശങ്ങളാണ് ഉള്ളത്.

ഇതില്‍ 10 കുരങ്ങന്മാര്‍ക്ക് വ്യാജ വാക്സിനാണ് നല്‍കിയത്. സാര്‍സ്-കോവിഡ്-2 വൈറസ് മനുഷ്യ കോശത്തിലേക്ക് പടര്‍ത്തുന്ന, അതിന്റെ ഉപരിതലത്തിലുള്ള സ്പൈക്ക് പ്രോട്ടീനിന്റെ ആറു വ്യത്യസ്ത ഇനങ്ങള്‍ പ്രകടമാകുന്നതാണ് വാക്സിന്‍. ഇത് മനുഷ്യ ശരീരത്തിലെ സ്വയം പ്രതിരോധ സംവിധാനത്തിന് സ്പൈക്ക് പ്രോട്ടീന്‍ തിരിച്ചറിയുവാനുള്ള കഴിവ് നല്‍കുകയും കൊറോണ ബാധയുണ്ടായാല്‍ ശരീരത്തെ സംരക്ഷിക്കാനുള്ള കഴിവ് കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഈ വാക്സിന്‍ നല്‍കിയതിന് ആറ് ആഴ്ച്ചകള്‍ക്ക് ശേഷം ഗവേഷകര്‍ ഈ കുരങ്ങന്മാരെയെല്ലാം സാര്‍സ്-കോവ്-2 വൈറസുമായി സമ്പര്‍ക്കത്തില്‍ കൊണ്ടുവരികയായിരുന്നു. പരീക്ഷണ വിധേയമാക്കിയ എല്ലാ മൃഗങ്ങളിലും അവയുടെ മൂക്കിലും ശ്വാസകോശത്തിലുമായി വലിയ അളവില്‍ വൈറസുകളെ കണ്ടെത്താനായെങ്കിലും വാക്സിന്‍ നല്‍കിയ കുരങ്ങുകളില്‍ ആവശ്യത്തിനുള്ള പ്രതിരോധ ശേഷി കൈവന്നതായി കാണപ്പെട്ടു.

യഥാര്‍ത്ഥ വാക്സിന്‍ നല്‍കിയ കുരങ്ങന്മാരില്‍ രണ്ടാഴ്ച്ചക്കകം തന്നെ വൈറസിനെ തുരത്തുവാനുള്ള ശേഷി കൈവന്നു. ഇതില്‍ 8 കുരങ്ങന്മാരില്‍ വൈറസുകളെ കണ്ടെത്താനായില്ല. 17 എണ്ണത്തില്‍ വൈറസ് കുറഞ്ഞ അളവില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുനപരിശോധനക്ക് വിധേയമാക്കിയ പരീക്ഷണത്തില്‍ പക്ഷെ, മനുഷ്യരില്‍ പ്രതിരോധ ശേഷി വളരുമെന്നോ എത്രനാള്‍ ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്നോ തെളിയിക്കാനായില്ല.

മാക്യൂസ് കുരങ്ങന്മാരില്‍ ഈ വാക്സിന്‍ സാര്‍സ്-കോവ്-2 വൈറസ് ബാധ തടയുകയും, വീണ്ടും രോഗബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും എന്നുമാത്രമാണ് കണ്ടെത്താനായത്. ഇത് മനുഷ്യരില്‍ പ്രയോഗിക്കുവാന്‍ തുടങ്ങുന്നതിനു മുന്‍പായി ഇനിയും ഒട്ടനവധി പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category