1 GBP = 92.50 INR                       

BREAKING NEWS

കുട്ടികളില്‍ കൊറോണ ബാധിക്കുന്നതിനും അതു പകര്‍ത്തുന്നതിനും സാധ്യത വളരെ കുറവ്; രോഗം വന്നാലും വേഗം സുഖം പ്രാപിക്കും; സ്‌കൂളുകള്‍ തുറന്നാല്‍ കൊറോണ പടരില്ലെന്ന് കണ്ടെത്തി ശാസ്ത്രലോകം; ഒടുവില്‍ അടഞ്ഞു കിടക്കുന്ന പള്ളിക്കൂടങ്ങള്‍ക്ക് ശാപമോക്ഷം ലഭിക്കുമോ?

Britishmalayali
kz´wteJI³

കൊറോണയെ പ്രതിരോധിക്കുവാനായി മിക്ക രാഷ്ട്രങ്ങളിലും പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഭാഗമായി സ്‌കൂളുകള്‍ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ഒരു പക്ഷെ, സാമ്പത്തിക തകര്‍ച്ചയേക്കാള്‍ ഭീകരമായ ഒന്നായാണ് വിദ്യാഭ്യാസ രംഗത്തെ ഈ പ്രതിസന്ധിയെ പല സാമൂഹ്യ ശാസ്ത്രകാരന്മാരും കാണുന്നത്. അതുകൊണ്ട് തന്നെയാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് പല സര്‍ക്കാരുകളും ഗൗരവകരമായി ആലോചിക്കാന്‍ തുടങ്ങിയിട്ടുള്ളത്.

എന്നാല്‍, കുട്ടികളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചു മാത്രമേ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകൂ. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ വെളിവായ വസ്തുത അങ്ങിനെ ചെയ്യുന്നതുകൊണ്ട് രോഗം കുട്ടികളിലേക്കോ മുതിര്‍ന്നവരിലേക്കോ പകരുകയില്ല എന്നാണ്. 47 ല്‍ അധികം പഠനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

രോഗം ബാധിക്കുവാനോ അത് മറ്റുള്ളവരിലേക്ക് പടര്‍ത്തുവാനോ ഏറ്റവും സാദ്ധ്യത കുറഞ്ഞ വിഭാഗമാണ് കുട്ടികള്‍ എന്നാണ് ഈ പഠനത്തില്‍ തെളിഞ്ഞത്. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റിയുട്ട് നടത്തിയ പഠനത്തിലാണ് ഈ വിവരം വെളിപ്പെട്ടത്. കഠിനമായ രോഗബാധയുണ്ടായ കുട്ടികളുടെ എണ്ണം വളരെ കുറവാണെന്നും, കോവിഡ് ബാധമൂലം കുട്ടികള്‍ മരണമടയുന്നത് തീര്‍ത്തും വിരളമാണെന്നുമായിരുന്നു ഈ പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ജോനാസ് ലഡ്വിഗ്സണ്‍ പറയുന്നത്. അതുകൊണ്ടു തന്നെ കിന്റര്‍ഗര്‍ട്ടനുകളും പ്രൈമറി സ്‌കൂളുകളും അടച്ചിടേണ്ട ആവശ്യമേയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടനില്‍ ജൂണ്‍ 1 മുതല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഏകദേശം നാലര ലക്ഷം അദ്ധ്യാപകരെ പ്രതിനിധീകരിക്കുന്ന നാഷണല്‍ എഡുക്കേഷന്‍ യൂണിയന്‍ ഇതിനെ എതിര്‍ക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുന്നത്കൊണ്ട് അപകട സാദ്ധ്യത ഇല്ലെന്നതിന്റെ ശാസ്ത്രീയ തെളിവ് സര്‍ക്കാര്‍ നല്‍കണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല, സ്‌കൂളിലെ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കൊറോണ വൈറസ് കൗണ്‍സിലിംഗ്, പെയിന്റ് ബ്രഷ്, സിസ്സേഴ്സ് തുടങ്ങിയവ വൃത്തിയാക്കുന്നതിനായി കൂടുതല്‍ ജോലിക്കാരെ നിയമിക്കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട 169 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിനു ശേഷം മാത്രമേ സ്‌കൂളുകള്‍ തുറക്കാവൂ എന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇതുവരെ അദ്ധ്യാപകര്‍ക്ക് പിന്തുണ നല്‍കിയിരുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ തങ്ങളുടെ നിലപാട് മാറ്റി. സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആകുമെങ്കില്‍ സ്‌കൂളുകള്‍ തുറക്കണം എന്നാണ് ഇപ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത്. അപകട സാദ്ധ്യത തള്ളിക്കളയാന്‍ ആകില്ല, പക്ഷെ അതിനെ സംതുലനം ചെയ്യേണ്ടത് ആവശ്യമാണ് എന്നാണ് അവര്‍ പറയുന്നത്. കുട്ടികള്‍ ദീര്‍ഘനാള്‍ വീടുകളില്‍ ഇരിക്കുന്നത് നല്ലതല്ല എന്നും അവര്‍ പറയുന്നു.അക്ട പീഡിയാട്രിക എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടും പറയുന്നത് പ്രീ-സ്‌കൂളുകളും സ്‌കൂളുകളും തുറക്കുന്നത് മുതിര്‍ന്നവരിലെ രോഗബാധ നിരക്കിനേയോ മരണനിരക്കിനേയോ ബാധിക്കില്ല എന്നുതന്നെയാണ്.

ഇന്നും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സ്വീഡനില്‍ ഒരു വിദ്യാര്‍ത്ഥിക്കോ അദ്ധ്യാപകനോ സ്‌കൂളില്‍ നിന്നും രോഗബാധ ഉണ്ടായതായി ഒരു റിപ്പോര്‍ട്ടുമില്ല. രോഗവ്യാപനം വര്‍ദ്ധിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് അപകട സാദ്ധ്യത കൂടുതല്‍ ഉള്ളവരെ സംരക്ഷിക്കുവാനാണ്. കുട്ടികള്‍ ഈ വിഭാഗത്തില്‍ പെടുന്നില്ല. മാത്രമല്ല 66 വ്യത്യസ്ത ക്ലസ്റ്ററുകളിലായി ചൈനയില്‍ നടത്തിയ പഠനത്തില്‍ ഒന്നില്‍ പോലും അതില്‍ ആദ്യ രോഗബാധിതന്‍ ഒരു കുട്ടിയായിരുന്നു എന്നും കുട്ടിയില്‍ നിന്നും മറ്റുള്ളവരിലേക്ക് പകര്ന്നു എന്നും കണ്ടെത്താനായില്ല എന്നതും കുട്ടികള്‍ താരതമ്യേന സുരക്ഷിതരാണെന്ന് തെളിയിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category