1 GBP = 92.70 INR                       

BREAKING NEWS

ഇന്നലെ മരിച്ചത് 363 പേര്‍; ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ മരിച്ചത് 166 പേര്‍ മാത്രം; ലണ്ടനില്‍ ഒരു പുതിയ രോഗി പോലും ഉണ്ടായില്ലെന്നത് പ്രതീക്ഷാനിര്‍ഭരം; കൊറോണ യുദ്ധത്തില്‍ ബ്രിട്ടന്‍ വിജയിച്ച് തുടങ്ങിയെന്ന് തെളിവുകള്‍

Britishmalayali
kz´wteJI³

കോവിഡ്-19 എന്ന മഹാമാരിയെ പിടിച്ച് കെട്ടുന്നതില്‍ ബ്രിട്ടന്‍ വിജയിച്ച് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഇന്നലത്തെ കൊറോണ മരണങ്ങള്‍ വെറും 363 പേര്‍ മാത്രമാണ്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ മരിച്ചത് 166 പേര്‍ മാത്രമാണെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.  ലണ്ടനിലും ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലും കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെഒരു പുതിയ രോഗി പോലും ഉണ്ടായില്ലെന്നത് പ്രതീക്ഷാനിര്‍ഭരമാണ് ചുരുക്കിപ്പറഞ്ഞാല്‍  കൊറോണ യുദ്ധത്തില്‍ ബ്രിട്ടന്‍ വിജയിച്ച് തുടങ്ങിയെന്നതിനുള്ള തെളിവുകളും കൂടിയാണീ കണക്കുകള്‍.

ഇന്നലത്തെ മരണങ്ങള്‍ കൂടി കൂട്ടുമ്പോള്‍ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 35,704 ആയെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. സ്‌കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍ എന്നീ മൂന്നിടങ്ങളിലും കെയര്‍ഹോമുകളിലും പ്രൈവറ്റ് ഹോമുകളിലും എല്ലാം കൂടി  ഇന്നലെ മരിച്ചിരിക്കുന്നത് 197 പേര്‍ കൂടിയാണ്.ഇന്നലെ പുതുതായി 2472 പുതിയ രോഗികള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്ക് പ്രകാരം മൊത്തം 2,48,293 രോഗികളാണ് യുകെയിലുള്ളത്. ലോകത്തില്‍ കൊറോണ രോഗികളുടെ കാര്യത്തില്‍ യുകെ അഞ്ചാം സ്ഥാനത്താണ്.

കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 177,216 ടെസ്റ്റുകള്‍ നടത്തിയെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. നിലവില്‍ 9953 കോവിഡ് 19 രോഗികളാണ് ആശുപത്രികളിലുള്ളത്. 637 പേര്‍ തിങ്കളാഴ്ചയാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 711 പേര്‍ പ്രവേശിപ്പിക്കപ്പെട്ടതില്‍ നിന്നുള്ള താഴ്ചയാണിത്. ലണ്ടനില്‍ അല്ലെങ്കില്‍ സൗത്ത് ഈസ്റ്റില്‍  കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ ഒരൊറ്റ പുതിയ കേസുകളും സ്ഥിരീകരിച്ചില്ലെന്ന കണക്ക് പുറത്ത് വിട്ടിരിക്കുന്നത് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ്. 18 മില്യണ്‍ പേര്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള ഇടങ്ങളായ ഇവിടങ്ങളില്‍ പുതിയ കേസുകളില്ലെന്നത് രാജ്യം കൊറോണക്ക് മേല്‍ നിയന്ത്രണം കൈവരിച്ച് തുടങ്ങിയതിന്റെ തെളിവായിട്ടാണ് എടുത്ത് കാട്ടുന്നത്.

വീക്കെന്‍ഡിനോട് അടുപ്പിച്ച്  ചില കാരണങ്ങളാല്‍ മരിച്ചവരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസമുണ്ടാകുന്നതിനാല്‍ ഈ കുറവുണ്ടാകാമെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ മരണസംഖ്യ ഉയരാറുണ്ട്. എന്നാല്‍ ഇന്നലെയും മിനിഞ്ഞാന്നുമൊന്നും അത്തരത്തില്‍ മരണസംഖ്യ കഴിഞ്ഞ ആഴ്ചകളിലേത് പോലെ ഉയര്‍ന്നിട്ടില്ലെന്നതിനാല്‍ രോഗം വിട്ടകലാന്‍ തുടങ്ങിയെന്നതിന്റെ തെളിവാണിതെന്നും ഒഫീഷ്യലുകള്‍ എടുത്ത് കാട്ടുന്നു. ബ്രിട്ടനില്‍ കൊറോണ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വേഗത്തില്‍ കുറവുണ്ടാകുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.  

യൂണിവേഴ്സിറ്റി  ഓഫ് കേംബ്രിഡ്ജ്, പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്നിവ നടത്തിയ ഗവേഷണമനുസരിച്ച്  ലണ്ടനില്‍ ഓരോ ദിവസവും വെറും 24 പേര്‍ക്ക് മാത്രമാണ് കോവിഡ്-19 പിടിപെടുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. പുതിയ കൊറോണ മരണങ്ങള്‍ ജൂണ്‍ ആകുമ്പോഴേക്കും പൂജ്യത്തിലെത്താനുള്ള പാതയിലാണ് ബ്രിട്ടനുള്ളതെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോര്‍ഡിലെ മറ്റൊരു എക്സ്പര്‍ട്ടായ പ്രഫ. കാള്‍ ഹെനെഗന്‍ പറയുന്നത്.നിലവിലെ പ്രവണത തുടര്‍ന്നാല്‍  ജൂണാകുമ്പോഴേക്കും പുതിയ രോഗികളും കൊറോണ മരണങ്ങളുമുണ്ടാവില്ലെന്നാണ് ഹെനെഗന്‍ പ്രവചിക്കുന്നത്.

മീഡിയം സൈസ്ഡ് ചാരിറ്റികള്‍ക്കും സോഷ്യല്‍ എന്റര്‍പ്രൈസുകള്‍ക്കുമായി  നൂറ് കണക്കിന് മില്യണ്‍ പൗണ്ട് അധിക ക്രൈസിസ് ഫണ്ടിംഗ് വകയില്‍ നീക്കി വയ്ക്കുമെന്നാണ് ഇന്നലത്തെ ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിനിടെ കള്‍ച്ചര്‍ സെക്രട്ടറി ഒലിവര്‍ ഡൗഡെന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവില്‍ ഹോസ്പിറ്റലുകളില്‍ ചികിത്സയിലുള്ള കൊറോണ രോഗികളുടെ എണ്ണം 10,000ത്തില്‍ താഴെയാണെന്നും മാര്‍ച്ചിന് ശേഷം  ഈ സ്ഥിതി ഇതാദ്യമാണെന്നുമാണ് എന്‍എച്ച്എസ് ചീഫ് എക്സിക്യൂട്ടീവായ സൈമണ്‍ സ്റ്റീവന്‍സ് പറയുന്നത്. എല്ലാ കണക്കുകള്‍ പ്രകാരവും രാജ്യത്ത് കൊറോണ വ്യാപന നിരക്കും മരണ നിരക്കും താഴ്ന്ന് കൊണ്ടിരിക്കുന്നുവെന്ന് തന്നെയാണ് സൂചിപ്പിക്കുന്നതെ
ന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category