1 GBP = 94.00 INR                       

BREAKING NEWS

അടിവസ്ത്രം മാത്രമിട്ട് ക്രിസ്റ്റല്‍ ക്ലിയര്‍ പ്രതിരോധ വസ്ത്രം ധരിച്ച് അതീവ സുന്ദരിയായ നഴ്സ് കൊറോണ രോഗിയെ ശുശ്രൂക്ഷിക്കുന്ന ചിത്രം പുറത്ത്; പരാതി ഒന്നുമില്ലെങ്കിലും സുന്ദരിയുടെ ചിത്രം പകര്‍ത്തി അഭിനന്ദിച്ചത് വിനയായി; ഒരു കൊറോണ നഴ്സിന് പണി കിട്ടിയത് ഇങ്ങനെ

Britishmalayali
kz´wteJI³

ടിവസ്ത്രം മാത്രം അണിഞ്ഞ്, അതിനു മുകളില്‍ സുതാര്യമായ സംരക്ഷണ ഗൗണും അണിഞ്ഞ് കൊറോണ രോഗികളെ ശുശ്രൂഷിക്കാന്‍ എത്തിയ നഴ്സിന് കിട്ടിയത് എട്ടിന്റെ പണി. റഷ്യയിലെ, ടുല എന്ന സ്ഥലത്തെ ഒരു ആശുപത്രിയിലായിരുന്നു സംഭവം. മോസ്‌കോയില്‍ നിന്നും 100 മൈല്‍ തെക്കുമാറിയുള്ള ഈ ചെറുപട്ടണത്തിലെ ഒരു ആശുപത്രിയിലാണ് അര്‍ദ്ധനഗ്‌നയായ നഴ്സ് ശുശ്രൂഷിക്കാന്‍ എത്തിയത്. കൗതുകം ജനിപ്പിക്കുന്ന വസ്ത്രധാരണം കണ്ട ഒരു രോഗി ഉടന്‍ തന്നെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു.

ഇത്തരമൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടാല്‍ പിന്നെ അധിക സമയമൊന്നും വേണ്ടല്ലോ അത് വൈറലാകാന്‍. ഇവിടെയും അതുതന്നെ സംഭവിച്ചു. എന്നാല്‍ വൈറലായ ചിത്രം ആശുപത്രി അധികാരികളുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍, അവര്‍ക്ക് അത് ആസ്വദിക്കാനായില്ല. മറിച്ച് ശുശ്രൂഷാ സമയത്ത് ധരിക്കേണ്ടുന്ന ഔദ്യോഗിക വസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഈ നഴ്സിന്റെ പേരില്‍ അച്ചടക്ക നടപടി കൈക്കൊള്ളുകയും ചെയ്തു, അരസികന്മാരായ അധികാരികള്‍

പേര് വെളിപ്പെടുത്താത്ത, ഏകദേശം ഇരുപത് വയസ്സിലധികമുള്ള ഈ നഴ്സ് പറയുന്നത് സഹിക്കാവുന്നതിലുമപ്പുറം ചൂട് ഉള്ളതുകൊണ്ടാണ് നഴ്സിംഗ് യൂണിഫോം ധര്‍ക്കാതിരുന്നത് എന്നാണ്. കോവിഡ് രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ ധരിക്കുന്ന സംരക്ഷണ ഗൗണ്‍ ഇത്രമാത്രം സുതാര്യമായിരിക്കുമെന്ന് താനറിഞ്ഞില്ല എന്നും അവര്‍ അധികാരികളെ അറിയിച്ചു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ അധികാരികള്‍ തയ്യാറായില്ല. അവര്‍ അച്ചടക്ക നടപടികളുമായി മുന്നോട്ട് പോവുകയാണ്.

അടിവസ്ത്രം മാത്രമായിരുന്നു നഴ്സ് ധരിച്ചിരുന്നതെന്ന് ആദ്യം പറഞ്ഞ അധികാരികള്‍ പിന്നീട് ഗൗണിനടിയില്‍ നീന്തല്‍ വസ്ത്രമാണ് ധരിച്ചിരുന്നത് എന്ന് തിരുത്തി. ഇതിനെ കുറിച്ച് നഴ്സ് ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. അതുപോലെ അച്ചടക്ക നടപടികളുടെ വിശദാംശങ്ങളും ലഭ്യമായിട്ടില്ല. ഈ സുന്ദര്‍ അര്‍ദ്ധനഗ്‌നയായി ശുശ്രൂഷിക്കാന്‍ എത്തിയ വാര്‍ഡിലെ പുരുഷന്മാരില്‍ നിന്നും അവര്‍ക്ക് എതിര്‍പ്പൊന്നും നേരിടേണ്ടി വന്നില്ലെന്നാണ് ആ വാര്‍ഡിലെ രോഗികള്‍ പറയുന്നത്. രോഗികള്‍ക്ക് ശല്യമുണ്ടാക്കിയതായി അധികാരികള്‍ പറഞ്ഞിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അവര്‍ ഇത് പറഞ്ഞത്.

ഭയാനകവും വിഷാദമൂകവുമായ ഈ സാഹചര്യത്തിലും ചിലര്‍ക്കെങ്കിലും നര്‍മ്മബോധം ഉണ്ടെന്നുള്ളത് ആശ്വാസകരമാണെന്നാണ് ഒരാള്‍ ഇതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. അതിന് അവരെ ശിക്ഷിക്കേണ്ട കാര്യമില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരും അവര്‍ക്കെതിരെ തിരിയുന്നു പക്ഷെ ചൂട് കാരണമാണ് അവര്‍ ഇതുപോലെ വസ്ത്രം ധരിച്ചതെന്ന് ആരും മനസ്സിലാക്കിയില്ല. മറ്റൊരാള്‍ എഴുതി. മതിയായ രീതിയില്‍ എയര്‍കണ്ടീഷണര്‍ സൗകര്യം ഒരുക്കാത്തതിന് മാനേജ്മെന്റിനെതിരെയാണ് നടപടി വേണ്ടെതെന്നാണ് ഇയാള്‍ പറയുന്നത്.

തീര്‍ത്തും നിസ്സഹായരായ രോഗികള്‍ക്ക് ഒരല്പ നേരത്തേക്കെങ്കിലും മാനസികോല്ലാസം നല്‍കാന്‍ തയ്യാറായ നഴ്സിനെ ശിക്ഷിച്ചതിനെതിരെ സ്ത്രീകള്‍ ഉള്‍പ്പടേ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിനിടയില്‍ റഷ്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കവിഞ്ഞു. ഇപ്പോള്‍ അമേരിക്കക്ക് തൊട്ടുപിറകെ രണ്ടാം സ്ഥാനത്താണ് റഷ്യ. എന്നാല്‍ രോഗികളുടെ ഏണ്ണത്തില്‍ റഷ്യ നല്‍കുന്നത് യഥാര്‍ത്ഥ വിവരമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category