1 GBP = 93.60 INR                       

BREAKING NEWS

പലിശ നിരക്ക് നെഗറ്റീവ് ആക്കിയേക്കും; മോര്‍ട്ട്ഗേജ് ഉള്ളവര്‍ക്ക് ലോട്ടറി; മിച്ചം വയ്ക്കുന്നവര്‍ക്ക് നിരാശ; ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിക്കുന്നത് തകര്‍ന്നടിയുന്ന ബ്രിട്ടന്റെ ചിത്രം

Britishmalayali
kz´wteJI³

കൊറോണ ബ്രിട്ടനില്‍ തീര്‍ത്ത് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇതിന് മുമ്പുണ്ടാവാത്ത വിധത്തില്‍ രൂക്ഷവും പ്രവചനാതീതവുമാണെന്ന കടുത്ത മുന്നറിയിപ്പേകി ബാങ്ക് ഓഫ് ഇംഗ്ലണ്ട് രംഗത്തെത്തി. ഇതില്‍ നിന്നും രാജ്യത്തെ കൈപിടിച്ച് കയറ്റാനും തകര്‍ന്നടിയാതിരിക്കാനും പലിശനിരക്ക് നെഗറ്റീവ് ആക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ പലിശ നെഗറ്റീവ് ആക്കിയാല്‍ മോര്‍ട്ട്ഗേജ് ഉളളവര്‍ക്ക് അതൊരു ലോട്ടറിയാകുമെന്നുറപ്പാണ്. എന്നാല്‍ മികച്ച പലിശ ലഭിക്കുമെന്ന പ്രതീക്ഷയാല്‍ പണം മിച്ചം വയ്ക്കുന്നവര്‍ക്ക് ഇതിനെ തുടര്‍ന്ന് നിരാശയായിരിക്കും ഫലം. ചുരുക്കിപ്പറഞ്ഞാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിക്കുന്നത് തകര്‍ന്നടിയുന്ന ബ്രിട്ടന്റെ ചിത്രമാണ്.

സാധാരണയായി പ്രയോഗിക്കാത്തതും എന്നാല്‍ ഒരു കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനുമായി ഉപയോഗിക്കുന്ന മോണിറ്ററി പോളിസിലാണ് നെഗറ്റീവ് ഇന്ററസ്റ്റ് റേറ്റ് പോളിസി അഥവാ എന്‍ഐപിആര്‍. അസാധാരണമായ സാമ്പത്തിക സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്ന ഈ നയമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബ്രിട്ടനില്‍ പ്രയോഗിക്കാനൊരുങ്ങുന്നത്. നിലവിലെ പലിശനിരക്കുകള്‍  നെഗറ്റീവ് വാല്യൂവിലേക്ക് താഴ്ത്തുകയാണ് ഇത് പ്രകാരം സെന്‍ട്രല്‍ ബാങ്ക് ചെയ്യുന്നത്. പ്രധാനമായും 1990 കള്‍ മുതലാണീ സാമ്പത്തിക നയം പ്രയോഗിച്ച് തുടങ്ങിയത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നെഗറ്റീവ് നിരക്കുകള്‍ 2014ലായിരുന്നു. നിലവില്‍ ഇതിന്റെ ഡിപ്പോസിറ്റ് നിരക്ക് മൈനസ് 0.5 ശതമാനമാണ്. ബാങ്ക് ഓഫ് ജപ്പാന്‍ 2016ലായിരുന്നു പ്രത്യേക സാമ്പത്തിക സാഹചര്യത്തില്‍ നെഗറ്റീവ് നിരക്ക് നടപ്പിലാക്കിയിരുന്നത്. കൊറോണ പ്രതിസന്ധിയാല്‍ കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്  പലിശനിരക്ക് നെഗറ്റീവാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുങ്ങുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ബെയ്ലി വിശദീകരിക്കുന്നു.

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പലിശനിരക്കായ 0.1 ശതമാനത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കിനെ ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ അത് നെഗറ്റീവിലേക്ക് താഴ്ത്താന്‍ പോവുകയാണ്. ഇതിലൂടെ ജനം സമ്പാദിക്കുന്നതിന് പകരം കൂടുതല്‍ ചെലവിടാന്‍ പ്രേരിപ്പിക്കപ്പെടുകയും അത് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനായി ഒരു പറ്റം രാജ്യങ്ങള്‍  ബോണ്ടുകള്‍  നെഗറ്റീവ് നിരക്കിലാണ് വിറ്റഴിക്കുന്നത്. പുതിയ നീക്കത്തിലൂടെ യുകെയും അവയ്ക്കൊപ്പം ചേരുകയാണ്.

ആഗോള സമ്പദ് വ്യവസ്ഥക്ക് മേല്‍ കൊറോണയുണ്ടാക്കുന്ന പ്രതിസന്ധി കണക്കിലെടുത്തതിന്റെ വെളിച്ചത്തില്‍ യുകെയിലെ ജിഡിപി 25 ശതമാനത്തിനും 35 ശതമാനത്തിനും ഇടയില്‍ ഇടിയുമെന്നാണ്  ഗവണ്‍മെന്റിന്റെ ഒബിആര്‍ വാച്ച്ഡോഗും ബാങ്ക് ഓഫ് ഇംഗ്ലണ്ടും നേരത്തെ മുന്നറിയിപ്പേകിയിരുന്നത്.നിലവില്‍ യുകെ 300 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലാണെങ്കിലും  എന്നാല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നതിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ തിരിച്ച് വരുമെന്നാണ് ഒബിആര്‍ വാച്ച്ഡോഗും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പ്രതീക്ഷ പുലര്‍ത്തുന്നത്.

നിലവില്‍ യുകെയിലെ സമ്പദ് വ്യവസ്ഥ  രണ്ടാം ലോകമഹായുദ്ധം, ഒന്നാം ലോക മഹായുദ്ധം, സ്പാനിഷ് ഫ്ലൂ കാലം തുടങ്ങിയ സമയങ്ങളിലേക്കാള്‍ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. അതില്‍ നിന്നും കരകയറുന്നതിനാണ് നെഗറ്റീവ് നിരക്കെന്ന കടുത്ത നടപടി പരീക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്. നെഗറ്റീവ് നിരക്ക് സ്വീകരിക്കാന്‍ ബാങ്ക് ഒരുങ്ങുന്നുവെന്ന വ്യക്തമായ സൂചനയാണ് ഇന്നലെ ട്രഷറി സെലക്ട് കമ്മിറ്റിക്ക് മുന്നില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ബെയ്ലി നല്‍കിയിരിക്കുന്നത്.

സ്റ്റേറ്റ് ഡെബ്റ്റ് വകയില്‍ 200 ബില്യണ്‍ പൗണ്ട് വരെ വാങ്ങുമെന്നാണ് ഗവണ്‍മെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ ഗവണ്‍മെന്റിന്റെ കടം വാങ്ങലുകള്‍ക്ക് മേലുള്ള പലിശ ചുരുങ്ങിയ നിരക്കില്‍ നിലനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ പ്രതിസന്ധി കാരണം V ആകൃതിയിലുള്ള സാമ്പത്തിക തകര്‍ച്ചയും കരകയറലും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നാണ് ഡെപ്യൂട്ടി ഗവര്‍ണറായ ബെന്‍ ബ്രോഡ്ബെന്റ് പറയുന്നത്. പൊതു കടം, കുറഞ്ഞ നിരക്കുകള്‍, മറ്റ് ബാങ്ക് ഇടപെടലുകള്‍ തുടങ്ങിയവ കാരണം പണപ്പെരുപ്പം നിയന്ത്രണാതീതമാകുമെന്ന് താന്‍ ആശങ്കപ്പെടുന്നില്ലെന്നാണ് ബെന്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category