1 GBP = 92.70 INR                       

BREAKING NEWS

കൊറോണയെ ചെറുത്തു തോല്‍പ്പിക്കാന്‍ അഹോ രാത്രം പണിയെടുക്കുന്ന അമ്മമാര്‍ക്ക് മക്കളുടെ സ്‌നേഹാദരം; മനോഹര വീഡിയോയുമായി ലിവര്‍പൂളിലെ കുരുന്നുകള്‍

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

ലിവര്‍പൂള്‍: നമുക്കറിയാവുന്നതു പോലെ കോവിഡ്-19, ഇംഗ്ലണ്ട് എന്ന സൂര്യന്‍ അസ്തമിക്കാത്ത രാജ്യത്തെ നിശ്ശബ്ദവും ഇരുട്ടിലും ആഴ്ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ സ്വന്തം സുരക്ഷ പോലും മറന്ന് ഈ നാടിനെയും നാട്ടുകാരെയും സംരക്ഷിക്കുവാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് മലയാഴികള്‍ അടക്കമുള്ള അനേകായിരം ആതുര സേവന പ്രവര്‍ത്തകര്‍ ആയിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ പലരും പാതിവഴിയില്‍ രോഗം ബാധിച്ച് കിടപ്പിലായെങ്കിലും പതിന്മടങ്ങു ശക്തിയോടെ വീണ്ടും ആരോഗ്യ സേവന രംഗത്തേക്ക് തിരിച്ചെത്തി. അതിനാല്‍ തന്നെ, തങ്ങളുടെ പ്രിയപ്പെട്ടവരേ പോലും മറന്നു തങ്ങളെ പൂര്‍ണമായും സമര്‍പ്പിച്ച ആതുര സേവന പ്രവര്‍ത്തകരെ രാജ്യം എത്ര ആദരിച്ചാലും മതിയാവില്ല എന്നു വ്യക്തമാണ്.

കയ്യടിച്ചും കാര്‍ഡുകള്‍ ഒരുക്കിയും പൂക്കള്‍ നല്‍കിയും നഴ്‌സുമാരെ ആദരിക്കുന്ന ബ്രിട്ടീഷ് സമൂഹത്തില്‍ നിന്നും വേറിട്ട ആദരവ് നല്‍കുകയാണ് ലിവര്‍പൂളിലെ ഒരു കൂട്ടം കുരുന്നുകള്‍. കൊറോണ വൈറസിനെ ചെറുത്തു തോല്‍പ്പിക്കുവാന്‍ വേണ്ടി അഹോരാത്രം പാടുപെടുന്ന തങ്ങളുടെ അമ്മമാര്‍ക്കുവേണ്ടി ഒരു വീഡിയോ രൂപത്തിലാണ് ലിവര്‍പൂളിലെ കുട്ടികള്‍ സ്‌നേഹാദരം ഒരുക്കിയിരിക്കിരിക്കുന്നത്. എല്ലാവരോടും വീടുകളില്‍ തന്നെ കഴിയാന്‍ സര്‍ക്കാര്‍ പറയുമ്പോള്‍ തങ്ങളുടെ പിതാവോ, മാതാവോ അത്യന്തം ബുദ്ധിമുട്ടുള്ള ജോലി ചെയ്യുവാന്‍ പോകുന്നത് കണ്ടു വേദനയോടെ നില്‍ക്കുന്ന കൂട്ടരാണ് കുഞ്ഞുങ്ങള്‍.

സങ്കടത്തോടെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജോലിക്കു പോയി തിരിച്ചു വരുന്നതു വരെ അവര്‍ മാതാപിതാക്കളുടെ സുരക്ഷക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നഴ്സുമാരായ തങ്ങളുടെ അമ്മമാര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ കണ്ട 12 വയസ്സിനു താഴെയുള്ള ലിവര്‍പൂളിലെ കുഞ്ഞു മക്കളുടെ ഉള്ളില്‍ ഉടലെടുത്ത ഒരു ആശയമായിരുന്നു അമ്മമാര്‍ക്ക് വേണ്ടി ആദരം അര്‍പ്പിച്ചു എന്തെങ്കിലും ചെയ്യുക എന്നത്. ആ ചിന്തയാണ് അമ്മമാരുടെ സഹായത്തോടെ തന്നെ, കൊറോണ വൈറസിനെ തുടച്ചു നീക്കുവാന്‍ പാടുപെടുന്ന നമ്മുടെ ഇടയിലെ മുന്‍നിര പോരാളികള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് തങ്ങളുടെ ഒരു നൃത്തോപാഹാരമെന്ന രീതിയില്‍ ഈ കുരുന്നുകള്‍ തയ്യാറാക്കിയത്. 

അവര്‍ തയ്യാറാക്കിയ ഈ നൃത്തോപഹാരം ഒരു സാധാരണ സൃഷ്ടിയായി തോന്നാമെങ്കിലും ഈ വീഡിയോയുടെ ചിത്രീകരണത്തിലും, ആശയ രൂപീകരണത്തിലും, എഡിറ്റിങ്ങിലും, അണിയറയിലും പൂര്‍ണമായും ഇവരുടെ സജീവ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. അലീറ്റ രാജു, അന്ന എലിസബത്ത് ജോര്‍ജ്, ദിയ ജോബി, എലിസ റോജി, ലിയോണി ജോബി, നേവ ഫിലിപ്‌സ്, മരിയ അന്ന ജോര്‍ജ് എന്നിവര്‍ നൃത്ത ചുവടുകള്‍ വച്ചപ്പോള്‍ അവരുടെ ചലനങ്ങള്‍ സഹോദരങ്ങളാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്.

വീഡിയോ എഡിറ്റിങ് പൂര്‍ണമായും നിര്‍വഹിച്ചിരിക്കുന്നത് യുകെയിലെ ഹോര്‍ഷാമില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എമിലിന്‍ ജിസ്‌മോനാണ്. വീഡിയോ റെക്കോര്‍ഡ് ചെയ്ത് യൂട്യുബില്‍ ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് എന്ന ഭീകര വ്യാധിക്കെതിരെ പോരാടുന്ന ഈ ലോകത്തിലെ എല്ലാവര്‍ക്കുമായാണ് ലിവര്‍പൂളിലെ കുഞ്ഞുങ്ങള്‍ ഈ നൃത്തോപാഹാരം സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category