1 GBP = 92.50 INR                       

BREAKING NEWS

കുടിയേറ്റക്കാരായ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ചികിത്സിക്കാന്‍ കൊടുക്കേണ്ടത് 400 പൗണ്ട്; എന്‍ എച്ച്എസ് സര്‍ചാര്‍ജ് ഒഴിവാക്കാ നുള്ള ആവശ്യം തള്ളി ബോറിസ് ജോണ്‍സന്‍; 90 മില്യണ്‍ പൗണ്ട് നഷ്ടമുണ്ടാകുന്നിടത്ത് 900 മില്യണെ ന്ന് ബോറിസിന്റെ പച്ചക്കള്ളവും

Britishmalayali
kz´wteJI³

ന്‍എച്ച്എസില്‍ രാപ്പകല്‍ പ്രവര്‍ത്തിച്ച് ബ്രിട്ടീഷ് പൗരന്‍മാര്‍ക്കായി ജീവന്‍ കൊടുക്കുന്ന കുടിയേറ്റക്കാരായ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ചികിത്സിക്കാന്‍ കൊടുക്കേണ്ട 400 പൗണ്ട് സര്‍ചാര്‍ജുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയരുന്നു. ഈ എന്‍എച്ച്എസ് സര്‍ചാര്‍ജ് ഒഴിവാക്കാനുള്ള ആവശ്യം തള്ളി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തുകയും അതുമായി ബന്ധപ്പെട്ട നഷ്ടം പെരുപ്പിച്ച് പറയുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതിയ വിവാദത്തിന് തുടക്കമായിരിക്കുന്നത്.

ഇത്തരത്തില്‍ കുടിയേറ്റക്കാരായ എന്‍എച്ച്എസ് ജീവനക്കാര്‍ നല്‍കേണ്ടുന്ന എന്‍എച്ച്എസ് സര്‍ ചാര്‍ജ് റദ്ദാക്കുന്നതിലൂടെ വെറും 90 മില്യണ്‍ പൗണ്ട് നഷ്ടമേ ഉണ്ടാകൂ എന്നിരിക്കെ ഈ നഷ്ടം  900 മില്യണ്‍ പൗണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ചോദ്യോത്തര പരിപാടിക്കിടെ ബോറിസ് പച്ചക്കള്ളം തട്ടി വിട്ടത് വന്‍ വിമര്‍ശനങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമാണ് വഴിയൊരുക്കിയിരിക്കുന്നത്. 900 മില്യണ്‍ പൗണ്ട് നഷ്ടം വരുന്നത് കൊണ്ടാണ് എന്‍എച്ച്എസ് ജീവനക്കാരായ കുടിയേറ്റക്കാരുടെ സര്‍ചാര്‍ജ് പോലും ഉപേക്ഷിക്കാത്തതെന്നായിരുന്നു ബോറിസ് ന്യായീകരിച്ചിരുന്നത്.

എന്നാല്‍ കുടിയേറ്റക്കാരായ എന്‍എച്ച്എസ് വര്‍ക്കര്‍മാരെ ഈ സര്‍ചാര്‍ജില്‍ നിന്നും ഒഴിവാക്കുന്നതിലൂടെ ഈ വകയില്‍ മൊത്തം ലഭിക്കുന്ന വരുമാനത്തിന്റെ പത്ത് ശതമാനം മാത്രമേ കുറയുകയുള്ളുവെന്നാണ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ സ്റ്റഡീസ് ഡയറക്ടറായ പോള്‍ ജോണ്‍സന്‍ വ്യക്തമാക്കിയിരിക്കുന്നത്. ബോറിസിന്റെ ഇത് സംബന്ധിച്ച വാദം തെറ്റാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. സ്വന്തം ജീവന്‍ പണയം വച്ച് കൊറോണ വൈറസിനെ രാജ്യത്ത് നിന്നും തുരത്തി ബ്രിട്ടീഷുകാരുടെ ജീവന്‍ രക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന കുടിയേറ്റക്കാരായ എന്‍എച്ച്എസ് വര്‍ക്കര്‍മാരെ ഈ സര്‍ചാര്‍ജില്‍ നിന്നും ഒഴിവാക്കണമെന്ന സമ്മര്‍ദം മുമ്പില്ലാത്ത വിധത്തില്‍ സര്‍ക്കാരിന് മേല്‍ ശക്തമാകുന്ന അവസരത്തിലാണ് ഇതിനെ പ്രതിരോധിച്ച് കൊണ്ട് വസ്തുതാ വിരുദ്ധമായ കണക്കുകളുമായി ബോറിസ് രംഗത്തെത്തിയിരിക്കുന്നത്.

കുടിയേറ്റക്കാരായ എന്‍എച്ച്എസ് ജീവനക്കാര്‍ ഇത്തരത്തില്‍ നല്‍കേണ്ടുന്ന ചാര്‍ജില്‍ ഇളവെങ്കിലും അനുവദിക്കാന്‍ ബോറിസ് തയ്യാറാകണമെന്നാണ് ലേബര്‍ നേതാവ് കെയിര്‍ സ്ടാര്‍മര്‍ ആവശ്യപ്പെടുന്നത്.ഇതിന് തയ്യാറാവാത്ത ബോറിസ് ഇത് സംബന്ധിച്ച നഷ്ടക്കണക്കുകള്‍ വസ്തുതാ വിരുദ്ധമായി പ്രചരിപ്പിക്കുന്നതിനെ ശക്തമായ ഭാഷയിലാണ് സ്ടാര്‍മര്‍ അപലപിച്ചിരിക്കുന്നത്. കുടിയേറ്റക്കാരായ എന്‍എച്ച്എസ് ജീവനക്കാര്‍ എന്‍എച്ച്എസിനേകുന്ന സേവനത്തെ താന്‍ വിലമതിക്കുന്നുവെന്നും എന്നാല്‍ അവരെ ഹെല്‍ത്ത് സര്‍ ചാര്‍ജില്‍ നിന്നും ഒഴിവാക്കുന്നത് 900 മില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്നുമാണ് കോമണ്‍സ് ഡിസ്പാച്ച് ബോക്സില്‍ വച്ച്  ബോറിസ് വെളിപ്പെടുത്തി വിവാദം ക്ഷണി്ച്ച് വരുത്തിയിരിക്കുന്നത്.

നിലവില്‍ കൊറോണ സൃഷ്ടിച്ച ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് രാജ്യം ഉഴലുമ്പോള്‍ അത്രയം വലിയ തുക ഖജനാവിന് നഷ്ടം വരുത്താനുള്ള ശേഷിയില്ലെന്നും ബോറിസ് ക്ഷമാപണം പോലെ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബോറിസ് കള്ളമാണ് പറയുന്നതെന്നും വിദേശികളായ എന്‍എച്ച്എസ് ജീവനക്കാരെ ഈ സര്‍ചാര്‍ജില്‍ നിന്നും ഒഴിവാക്കുന്നതിലൂടെ ഖജനാവിന് വെറും 90 മില്യണ്‍ പൗണ്ടിന്റെ നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് തിരുത്തി പ്രമുഖരടക്കമുള്ള നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. ഐടിവി പൊളിറ്റിക്കല്‍ എഡിറ്ററായ റോബര്‍ട്ട് പെസ്റ്റണ്‍ ബോറിസിന്റെ കള്ളക്കണക്ക് ട്വിറ്ററിലൂടെ തിരുത്തി രംഗത്തെത്തിയിരുന്നു. ബോറിസ് തെറ്റായ കണക്കാണ് നിരത്തുന്നതെന്ന് തിരുത്തി ലേബര്‍ നേതാവ് കെയിര്‍ സ്ടാര്‍മറും മുന്നോട്ട് വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category