1 GBP =93.80 INR                       

BREAKING NEWS

മാനം തെളിഞ്ഞപ്പോള്‍ തുണിയും പറിച്ച് സായിപ്പന്മാരും മദാമ്മമാരും ബീച്ചുകളിലേക്ക്; ലോക്ക്ഡൗണ്‍ നിയന്ത്രണം നടപ്പിലാക്കാനാവാതെ ബ്രിട്ടന്‍; റൂട്ട് മാപ്പിംഗ് അടക്കമുള്ളവ നടത്തി രോഗവ്യാപനം തടയാമെ ന്ന ബോറിസ് ജോണ്‍സണിന്റെ പ്രഖ്യാപനം നോക്കുകുത്തിയായി

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ നടപടികള്‍ പിന്‍വലിക്കാന്‍ സഹായകരമാം വിധം ഒരു വൈറസ് ട്രാക്കിംഗ് സിസ്റ്റം പത്തുദിവസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രസ്താവിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടുപിടിക്കുന്നതിനായി 25,000 പേരുള്ള ഒര്‍ ട്രാക്കിംഗ് ടീമിനെയും രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പുതിയ സിസ്റ്റത്തിനായൊന്നും കാത്തുനില്‍ക്കാതെ, ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് ഇന്നലെ കൂട്ടത്തോടെയായിരുന്നു ബ്രിട്ടീഷുകാര്‍ പുറത്തിറങ്ങിയത്. ഈ വര്‍ഷത്തെ ഏറ്റവും ചൂടുകൂടിയ ദിവസത്തെ വെയില്‍ കായാന്‍ ഇറങ്ങിയവരായിരുന്നു.

അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശമെല്ലാം കാറ്റില്‍ പറത്തി കുടുംബസമേതമായിരുന്നു പലരുടെയും വെയില്‍ കായല്‍. ബീച്ചുകളില്‍ സൂര്യസ്നാനത്തിനെത്തിയവര്‍ അല്‍പവസ്ത്രധാരികളായി സാമൂഹിക അകലം പാലിക്കാതെയണ് കൂട്ടം കൂടിയത്. പലയിടങ്ങളിലും ഗതാഗതകുരുക്കുകളും അനുഭവപ്പെട്ടു. കൊറോണയെന്ന ദുര്‍ഭൂതത്തെ എല്ലാവരും മറന്നതുപോലെയായിരുന്നു ഇന്നലെ ബ്രിട്ടനില്‍.

364കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയ ഇന്നലെ പക്ഷെ ആരും ഈ ദുരന്തത്തിനെ കുറിച്ചോ അതിനെ പ്രതികരിക്കാന്‍ നടപ്പിലാക്കിയ ലോക്ക്ഡൗണിനെ കുറിച്ചോ ചിന്തിക്കുന്നതായി തോന്നിയില്ല. ഒട്ടുമിക്ക ബീച്ചുകള്‍ക്ക് സമീപവും പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. സോണ്ടന്‍ സാന്‍ഡ്സ് ബീച്ചില്‍ സാധാരണ ആഗസ്റ്റ് മാസത്തില്‍ അനുഭവപ്പെടാറുള്ള തിരക്കായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്.വൂലാകോമ്പില്‍ നിന്നും മോര്‍തോ വരെയുള്ള എല്ലാ ഡബിള്‍ യെല്ലോ ലൈനുകളിലും കാറുകളും വാനുകളുമായിരുന്നു എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്തത്.

പാര്‍ക്കിംഗ് സ്ഥലം തികയാതെ വന്നതോടെ പലരും റോഡരികില്‍ നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്യുവാന്‍ ആരംഭിച്ചു. ഇത് ഗതാഗത കുരുന്നിന് ഇടയാക്കി. വെയില്‍ കായാന്‍ എത്തിയവര്‍ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദേഹത്ത് ടവല്‍ മാത്രം ചുറ്റി ബീച്ചിലെ മണലില്‍ മലര്ന്നുകിടക്കുന്നവരുടെ നിരവധി ചിത്രങ്ങളാണ് ഇന്നലെ വൈറലായത്.

പൂലെ, ഡോര്‍സെറ്റ് എന്നിവിടങ്ങളിലും സൂര്യസ്നാനത്തിനെത്തിയവരുടെ തിര്‍ക്ക് വര്‍ദ്ധിച്ചതോടെ പാര്‍ക്കിംഗ് സൗകര്യം ലഭ്യമല്ലാതെയയി. പലയിടത്തും നിയമവിരുദ്ധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. വ്യാഴാഴ്ച്ച കൂടി ഇതേ താപനില തുടരുവാനാണ് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വെള്ളിയാഴ്ച്ചയോടെ താപനിലയില്‍ അല്പം കുറവ് വരും. ചിലയിടങ്ങളില്‍ ചെറിയതോതില്‍ ഇടിയോടുകൂടിയ മഴ പെയ്തേക്കാമെന്നും മുന്നറിയിപ്പുണ്ട്.

ചിലയിടങ്ങളില്‍ കാര്‍ പാര്‍ക്കിംഗിന് സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് കോപാകുലരായ സന്ദര്‍ശകര്‍ പോലീസുമായി ചെറിയതോതില്‍ ഏറ്റുമുട്ടിയതായും വാര്‍ത്തകളുണ്ട്. പല അടിയന്തര സേവനങ്ങളും നിര്‍ത്തിവയേ്ക്കണ്ടി വന്നതായും പറയുന്നു. കോസ്റ്റ് ഗാര്‍ഡുമാര്‍ക്ക് ബീച്ചില്‍ എത്താന്‍ കഴിയാതെ പോയതിനാല്‍ സര്‍ഫ് ചെയ്യാനെത്തിയവരായിരുന്നു ബുദ്ധിമുട്ടുള്ളവരെ സഹായിക്കാനെത്തിയത്.

ലോക്ക്ഡൗണിനു ശേഷം ബ്രിട്ടീഷുകാര്‍ക്ക് സാമാന്യ ബുദ്ധിയും അച്ചടക്കവും നഷ്ടപ്പെട്ടു എന്നാണ് ഒരു 55 കാരന്‍ ട്വീറ്റ് ചെയ്തത്. ഫുട്പാത്തുകള്‍ വരെ തടഞ്ഞുകൊണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതായും അയാള്‍ പറയുന്നു. നിയമാനുസൃത പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ഇടം ലഭിക്കാതെ നിരത്തുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത് ഗുരുതരമായ നിയമ ലംഘനമാണെന്ന് പറഞ്ഞ അയാല്‍, ഒരു ആംബുലന്‍സിനോ ഫയര്‍ എഞ്ചിനോ പോകുവാന്‍ സാധിക്കാത്തതു പോലെയായിരുന്നു ഗതാഗതക്കുരുക്കെന്നും പറഞ്ഞു.

പലയിടങ്ങളിലും തലേന്ന് രാത്രി തന്നെ സന്ദര്‍ശകരെത്താന്‍ തുടങ്ങിയിരുന്നു. സന്ദര്‍ശകരുടെ അച്ചടക്കമില്ലാത്തെ പെരുമാറ്റം പലയിടങ്ങളിലും തദ്ദേശവാസികളുമായുള്ള തര്‍ക്കങ്ങള്‍ക്ക് വഴിതെളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category