1 GBP = 92.70 INR                       

BREAKING NEWS

ഉംപുന്‍ ചുഴലിക്കാറ്റ് തീരം തൊട്ടത് മണിക്കൂറില്‍ 185 കിലോ മീറ്റര്‍ വേഗത്തില്‍; കോവിഡ് കാലത്ത് ബംഗാളിന് കണ്ണീരു പകര്‍ന്നു നല്‍കി മടക്കം; മരിച്ചത് 12 പേരെന്ന് സര്‍ക്കാര്‍ കണക്കുകള്‍; 5500ല്‍ അധികം വീടുകള്‍ തകര്‍ന്നു വീണു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി; വന്‍ മരങ്ങള്‍ മറിഞ്ഞു വീണതോടെ വൈദ്യുതി പോയി ഇരുട്ടിലായി കൊല്‍ക്കത്ത നഗരം; ഒഡിഷയിലും കനത്ത മഴ തുടരുന്നു; അഞ്ച് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും കൊറോണ വൈറസ് വ്യാപനത്തിനിടെ സാമൂഹിക അകലം പാലിക്കല്‍ വന്‍ വെല്ലുവിളി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബംഗാളില്‍ വന്‍ നാശം വിതച്ചാണ് ഉംപുന്‍ ചുഴക്കിക്കൊടുങ്കാറ്റ് തീരും വിട്ടത്. ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലാണ് ചുഴലാക്കാറ്റ് വലിയ നാലം വിതച്ചത്. ജനലക്ഷങ്ങളെ ബാധിച്ച ചുഴലിയില്‍ കൊല്‍ക്കത്ത നഗരവും ഇരുട്ടിലായി. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ വന്മരങ്ങള്‍ പുഴുതി വീണു. വൈദ്യുതി അടക്കം നിലച്ചതോടെ നഗരത്തില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് ഉംപുന്‍ കരയില്‍ പ്രവേശിച്ചത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗാളില്‍ മാത്രം 12 പേര്‍ മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.

കൊല്‍ക്കത്തയില്‍ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചുഴലിക്കാറ്റിന്റെ ആദ്യ ഭാഗം ഉച്ചയ്ക്കു രണ്ടരയോടെ ബംഗാളില്‍ പ്രവേശിച്ചിരുന്നു. ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കിയതു കൊണ്ടു തന്നെ വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയത്. ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിര്‍ത്തിയിരുന്നു. നാവികസേനയുടെ ഡൈവര്‍മാര്‍ പ്രത്യേക സുരക്ഷാ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലും പരിസരങ്ങളിലുമാണ് രക്ഷാപ്രവര്‍ത്തന നടത്തിയത്.

മരണ സംഖ്യ ഇനിയും ഉയരുമെന്ന് മമത
ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളിലെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് മമത. ഹൗറയിലും 24 പര്‍ഗനസിലും അടക്കം വലിയ നാശനഷ്ടമാണ് ചുഴലി വിതച്ചത്. മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് ലക്ഷം പേരെ ഒഴിപ്പിച്ചതായി ദേശിയ ദുരന്ത നിവാരണ സേന അറിയിച്ചു. കനത്ത കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. കൊല്‍ക്കത്തയില്‍ പലയിടത്തും കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങി. അതീവ ജാഗ്രതയുടെ ഭാഗമായി കൊല്‍ക്കത്തയിലെ മേല്‍പ്പാലങ്ങള്‍ അടച്ചിരുന്നു.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ 5500 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. തലസ്ഥാനമായ കൊല്‍ക്കത്തയിലും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. റോഡുകളില്‍ വെള്ളം കയറി. ശക്തമായ കാറ്റും മഴയും നാല് മണിക്കൂര്‍കൂടി നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പശ്ചിമ ബംഗാളിലെ അഞ്ചുലക്ഷം പേരെയും ഒഡീഷയിലെ ഒരുലക്ഷം പേരെയും സൈക്ലോണ്‍ ഷെല്‍റ്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്‍ക്കത്ത, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
ഉംപുന്‍ തീരം തൊടുന്നതിന് മുന്നോടിയായി ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും വിവിധ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച തന്നെ ശക്തമായ മഴ തുടങ്ങിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളെയാണ് രണ്ട് സംസ്ഥാനങ്ങളിലുമായി രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിനിടെയുള്ള രക്ഷാപ്രവര്‍ത്തനം കടുത്ത വെല്ലുവിളിയാണെന്ന് ദുരന്ത നിവാരണ സേനാ തലവന്‍ എസ്.എന്‍ പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമൂഹ്യ അകലം പാലിച്ചാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ മഴയും കാറ്റും
തിരുവനന്തപുരം: ഉംപുന്‍ ചുഴലിയുടെ ശക്തി കുറഞ്ഞെങ്കിലും കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 24 വരെ മഴ തുടരും. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തായ്‌ലന്‍ഡ് ആണ് ചുഴലിക്കാറ്റിനു ഉംപുന്‍ (Amphan) എന്ന പേരിട്ടത്. മലയാളത്തില്‍ 'ആംഫന്‍' എന്ന് തെറ്റായി ഉച്ചരിച്ചിരുന്നു. എന്നാല്‍, പേര് നല്‍കിയ തായ്‌ലന്‍ഡ് തന്നെ ഇതിന്റെ ഉച്ചാരണം ' um-pun' എന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോക കാലാവസ്ഥാ സംഘടനയാണ് ചുഴലിക്കാറ്റുകള്‍ക്ക് പേര് തീരുമാനിക്കുന്നതിനായി രാജ്യങ്ങള്‍ക്ക് ചുമതല നല്‍കുന്നത്.
വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന രാജ്യങ്ങള്‍ 2004 ല്‍ ഇങ്ങനെ തയ്യാറാക്കിയ പട്ടികയിലെ അവസാന പേരാണ് 'ഉംപുന്‍'. എട്ട് രാജ്യങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ 64 പേരുകളില്‍ അവസാനത്തേത്. അന്ന് സംഘടനയുടെ പാനലിലുണ്ടായിരുന്ന എട്ട് രാജ്യങ്ങള്‍ എട്ട് പേര് വീതം നിര്‍ദേശിക്കുകയായിരുന്നു. ഇപ്പോള്‍ 13 രാജ്യങ്ങളാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന പാനലിലുള്ളത്. 13 രാജ്യങ്ങള്‍ 13 പേരുകള്‍ വീതം 169 പേരുകളാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category