ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് മറ്റ് രാജ്യങ്ങളെയെല്ലാം കടത്തിവെട്ടി മുന്നോട്ടു പോകുന്നു. ഒരു ദിവസം ചുരുങ്ങിയത് അയ്യായിരം പേര്‍ക്കെന്ന വിധത്തിലാണ് ഇപ്പോള്‍ രോഗങ്ങളുടെ വര്‍ദ്ധനവ്. ഇത് രാജ്യത്തെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തലുകള്‍. കുറഞ്ഞ മരണനിരക്ക് മാത്രമാണ് രാജ്യത്തിന് ആശ്വസമായിരിക്കുന്നത്. എന്നാല്‍, ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ആളുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങുന്നതും മറ്റും സ്ഥിതിഗതികള്‍ വഷളാക്കുന്നു. രോഗമുക്തിയും ആശ്വാസം നല്കുമ്പോഴും പുതിയ കോവിഡ് രോഗികളുടെ വര്‍ധന തടയാനാകാത്തത് രാജ്യത്തിന് വന്‍ വെല്ലുവിളിയാണ് സമ്മാനിക്കുന്നത്.
കൂടുതല്‍ ഇളവുകള്‍ വന്നതോടെ വരുംദിവസങ്ങളില്‍ സ്ഥിതി രൂക്ഷമാകാനാണു സാധ്യത. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കു കടുത്ത വെല്ലുവിളിയാകും ഇനിയുള്ള നാളുകള്‍. ഒരു വശത്തു രോഗമുക്തിയില്‍ നില മെച്ചപ്പെടുമ്പോഴാണു പുതിയ രോഗികളുടെ എണ്ണത്തിലെ വര്‍ധന. 40% ആണ് രോഗമുക്തി. എന്നാല്‍, ആകെ കേസുകളില്‍ 30 ശതമാനവും ഈ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തതാണ്. പ്രതിദിന പരിശോധന ഒരുലക്ഷം കടന്നെങ്കിലും ജനസംഖ്യാനുപാതികമായി ഇതു കുറവാണ്. ഓരോ 10 ലക്ഷം പേരിലും രണ്ടായിരത്തില്‍ താഴെ പേരെ മാത്രമേ ഇതുവരെ പരിശോധിച്ചിട്ടുള്ളൂ. പരിശോധനയുടെ എണ്ണം കൂട്ടിയാല്‍ ലോകത്തെ കോവിഡ് രോഗികളുടെ കണക്കില്‍ ഇന്ത്യ ഒരുപാട് മുന്നിലെത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
രാജ്യത്തു സമൂഹവ്യാപനം ഇല്ലെന്നാണ് ഇപ്പോഴും ആരോഗ്യ മന്ത്രാലയത്തിന്റെ വാദം. എന്നാല്‍, ചിലയിടങ്ങളില്‍ പ്രാദേശിക സമൂഹവ്യാപനമുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ തന്നെ അവകാശപ്പെടുന്നു. ഇത് ശരിവെക്കുന്ന വിധത്തിലാണ് രോഗബാധിതരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ്. ആകെ രോഗികളില്‍ 80% പേരും 30 മുനിസിപ്പല്‍ കോര്പറേഷന് പരിധിയിലാണ്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, സൂറത്ത്, ചെന്നൈ, ജയ്പുര്‍ തുടങ്ങിയ വന്‍നഗരങ്ങളില്‍ വ്യാപനം കുറഞ്ഞിട്ടില്ല. രോഗവ്യാപന തോത് ഒരു ഘട്ടത്തിലും കുറഞ്ഞില്ല. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ 1000 ല്‍ താഴെയായിരുന്ന രോഗികളുടെ എണ്ണം. ഇപ്പോള്‍ ഒരു ലക്ഷം കടന്നു. വര്‍ധന നിയന്ത്രണാതീതമാകുന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.
മൂന്നിലൊന്ന് രോഗികളും മഹാരാഷ്ട്രയില്‍
മുംബൈ നഗരത്തെ കോവിഡ് ശരിക്കും കീഴടക്കി കഴിഞ്ഞു. രാജ്യത്തെ മുന്നിലൊന്ന് രോഗികളും മഹാരാഷ്ട്രയിലാണ്. ഈ നില തുടര്‍ന്നാല്‍ ജൂലൈ അവസാനത്തോടെ രോഗികളുടെ എണ്ണം കോടി കടന്നേക്കാമെന്നു വിലയിരുത്തലുണ്ട്. രാജ്യത്തെ 20 കോടിയോളം പേര് 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. മറ്റു രോഗങ്ങളും പ്രായവും രോഗബാധ സങ്കീര്‍ണമാക്കും. വിദേശത്തു നിന്നുള്ളവരുടെ വരവും അതിഥിത്തൊഴിലാളികളുടെ പലായനവും ആശങ്ക സൃഷ്ടിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം പിടിപെടുന്നതും ഭീഷണിയാണ്.
രാജ്യത്തെ കോവിഡ് ബാധിതരില്‍ അതീവ ഗുരുതരാവസ്ഥയിലുള്ളത് 450 പേര്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവര്‍ ജീവന് നിലനിര്‍ത്തുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു വ്യക്തമാക്കുന്നു. രോഗികളുടെ എണ്ണം 1 ലക്ഷം കടന്നപ്പോള്‍ 6000 പേര്‍ക്കാണു തീവ്രപരിചരണ സംവിധാനങ്ങളുടെ സഹായം വേണ്ടിവന്നത്. ആകെ രോഗികളില്‍ 2.94% പേര്‍ക്കു ശ്വസന സഹായിയും 3% പേര്‍ക്കു തീവ്ര പരിചരണ സംവിധാനങ്ങളും വേണം. 39.62% ആണ് രോഗമുക്തി നിരക്ക്. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ ഇത് 7.1% മാത്രമായിരുന്നു.
മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് കുറവാണ്. ഓരോ ലക്ഷം പേരിലും 7.9 പേര് എന്ന നിരക്കിലാണു രോഗബാധ. ആഗോള ശരാശരി 62 ആണ്. മരണ നിരക്കിലും ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. ലോകത്ത് ഒരു ലക്ഷത്തില്‍ 4.2 പേര് മരിക്കുമ്പോള്‍ ഇന്ത്യയില്‍ 0.2 മാത്രം. രോഗികളുടെ എണ്ണം 13.6 ദിവസം കൂടുമ്പോള്‍ ഇരട്ടിക്കുന്നു.
കോവിഡ് 19 ബാധിച്ചത് ലക്ഷത്തില്‍ 7.9 പേര്‍ക്ക്; രോഗമുക്തി 40 ശതമാനം
ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് ലക്ഷത്തില്‍ 7.9 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്താകമാനമുള്ള ജനസംഖ്യ കണക്കിലെടുത്താല്‍ ലക്ഷത്തില്‍ 62 പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ നിരക്ക് 39.62 ശതമാനമാണ്. ലോകത്താകമാനം ലക്ഷത്തില്‍ 4.2 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന് നഷ്ടമായി. എന്നാല്‍ ഇന്ത്യയില്‍ ലക്ഷത്തില്‍ 0.2 പേര് മാത്രമാണ് മരണപ്പെട്ടതെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.
നിലവില്‍ ആശുപത്രികളിലുള്ള 0.45 ശതമാനം രോഗികള്‍ മാത്രമേ വെന്റിലേറ്റര്‍ സഹായത്താല്‍ ചികിത്സയിലുള്ളു. 2.94 ശതമാനം രോഗികള്‍ ഓക്സിജന്‍ സഹായത്താലും മൂന്ന് ശതമാനം പേര് ഐസിയു സംബന്ധമായ സഹായത്താലുമാണ് ചികിത്സയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ലോക്ക്ഡൗണ്‍ ആരംഭിക്കുന്ന വേളയില്‍ രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ നിരക്ക് 7.1 ശതമാനം മാത്രമായിരുന്നു. രണ്ടാം ലോക്ക്ഡൗണിനിടയില്‍ ഇത് 11.42 ശതമാനമായി ഉയര്‍ന്നു. പിന്നീട് ഇത് 26.59 ശതമാനത്തിലെത്തി. പുതിയ കണക്ക്പ്രകാരം രോഗം ഭേദമായവരുടെ നിരക്ക് 39.62 ശതമാനത്തിലേക്കെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകെ രോഗികളില്‍ ഇതുവരെ 42,298 പേര് രോഗമുക്തരായത് തൃപ്തികരമാണെന്നും നിലവില്‍ 61,149 പേരാണ് ചികിത്സയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ബുധനാഴ്ച മാത്രം 2250ലധികം പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. 65 പേര് മരിച്ചു. രാജ്യത്ത് മൂന്നില്‍ ഒന്നു രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. അഞ്ചില്‍ രണ്ടുമരണം സംഭവിക്കുന്നതും മഹാരാഷ്ട്രയില്‍ തന്നെയാണെന്ന് മഹാരാഷ്ട്രയുടെ നില അവതാളത്തിലാക്കുന്നു. മഹാരാഷ്ട്രയിലെ 40 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്.
മഹാരാഷട്രയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2250 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടതും. രോഗികളില്‍ 1372 പേരും മരിച്ചവരില്‍ 41 പേരും മുംബൈയില്‍ നിന്നുള്ളവരാണ്. ധാരാവി ചേരിയില്‍ പുതുതായി 25 പേര്‍ക്ക് കൂടി കോവിഡ് സഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇവിടെ മരണം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഇതോടെ, മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 39, 297 ആയും മരണം 1390 ആയും ഉയര്‍ന്നു. 24,118 പേര്‍ക്കാണ് മുംബൈയില്‍ രോഗബാധിതര്‍. 841പേര് മരണപ്പെട്ടു.
ധാരാവിയില്‍ കോവിഡ് വ്യപാനം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനകളാണ് പ്രകടമാകുന്നത്. പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ നാല ദിവസമായി കോവിഡ് മരണമില്ല. 1378 പേര്‍ക്കാണ ഇതുവരെ ധാരാവിയില്‍ രോഗം പിടിപ്പെട്ടത. 54 പേര് മരണപ്പെട്ടു. മുഴുവന്‍ പേരെയും പരിശോധിച്ച ആവശ്യമായവരെ ക്വാറന്റീന് കേന്ദ്രങ്ങളിലേക്ക മാറ്റാനുള്ള നടപടി ഊര്‍ജിതമാക്കി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ