1 GBP =93.80 INR                       

BREAKING NEWS

ഐഎസിന്റെ പുതിയ തലവനെ ഇറാഖി ഇന്റലിജന്‍സ് പിടികൂടി; ഇറാഖി സൈന്യം പിടികൂടിയത് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പിന്‍ഗാമിയായി ഐഎസിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത അബ്ദുള്‍ നാസര്‍ ഖിര്‍ദാഷിയെ: പ്രൊഫസര്‍ എന്ന് അറിയപ്പെടുന്ന ഖിര്‍ദാഷിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെ ഇറാഖ്

Britishmalayali
kz´wteJI³

എസിന്റെ പുതിയ തലവനെ ഇറാഖി ഇന്റലിജന്‍സ് പിടികൂടി. അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഐഎസിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത അബ്ദുള്‍ നാസര്‍ ഖിര്‍ദാഷിനെയാണ് ഇറാഖ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയതായി അവകാശപ്പെടുന്നത്. എന്നാല്‍ ഇയാളെ പിടികൂടിയത് എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ വ്യക്തമല്ല.

പ്രൊഫസര്‍ എന്ന് അറിയപ്പെടുന്ന ഖിര്‍ദാഷിയുടെ അറസ്റ്റ് വിവരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇറാഖ് പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഒരു ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഖിര്‍ദാഷിയുടെ ഒരു ഫോട്ടോയുമായാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്ത് വിട്ടത്. അല്‍ബാഗ്ദാദിയുടെ മരണ ശേഷം മുഹമ്മദ് അല്‍ മല്‍വാല എന്ന അബ്ദുള്ള ഖര്‍ദാഷ് ഐഎസ് തലവനാകുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രൊഫസര്‍ എന്നാണ് ഇയാളെ എല്ലാവരും വിളിക്കുന്നത്.

തീവ്രവാദ സംഘടനയായ ഡായിഷിന്റെ നേതാവായും അബു മുസാബ് അല്‍ സര്‍ഖാവിയുടെ കാലം മുതല്‍ ഐഎസനു വേണ്ടിയും ഖിര്‍ദാഷ് പ്രവര്‍ത്തിച്ചു പോന്നു. ഒക്ടോബര്‍ 2019ല്‍ സിറിയയിലെ ഒരു ബംഗറില്‍ നിന്നും അബുബക്കര്‍ അല്‍ ബാഗ്ദാദിയെ അമേരിക്കന്‍ സൈന്യം പിടികൂടി കൊന്ന ശേഷം ഇയാള്‍ നതൃസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അന്ന് ഒരു പട്ടിയെ പോലെയാണ് ബാഗ്ദാദി മരിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാഖപ്പെട്ടിരുന്നു. സദ്ദാം ഹുസ്സൈന്റെ പട്ടാളത്തിലെ ഓഫിസറായിരുന്നു അബ്ദുള്ള ഖര്‍ദാഷ്.

അതേസമയം ഖര്‍ദാഷ് ഐഎസിന്റെ നേതൃസ്ഥാനം ഏറ്റെടുത്തിരുന്നോ എന്നത് ഇപ്പോഴും വ്യക്തമല്ല. ബാദ്ഗാദിയുടെ മരണത്തിന് പിന്നാലെ ഐഎസ് തീവ്രവാദികള്‍ പലവഴി ചിതറി പോയിരുന്നു. മറ്റേതെങ്കിലും ഐഎസ് നേതാവിനെയാവും പിടിച്ചതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category