1 GBP =93.80 INR                       

BREAKING NEWS

ക്രിമിനലുകളും വര്‍ക്ക് അറ്റ് ഹോം തുടങ്ങി; 14 ഡോക്ടര്‍മാരെ തട്ടിക്കൊണ്ട് പോയി ഹോട്ടലില്‍ പാര്‍പ്പിച്ച് സൂം ആപ്പിലൂടെ കാശു ചോദിച്ച് കൊള്ളസംഘം; മെക്സിക്കോ സിറ്റിയിലെ ഏറ്റവും പുതിയ കൊള്ളയുടെ കഥയിങ്ങനെ

Britishmalayali
kz´wteJI³

മേരിക്കയിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്താണ് മെക്സിക്കോയിലെ ക്യ്റ്റകൃത്യങ്ങള്‍ക്ക് ആധാരവും അടിസ്ഥാനവും. വിവിധ മയക്കുമരുന്ന് മാഫിയകള്‍ അഴിഞ്ഞാടുന്ന മെക്സിക്കോയില്‍ നിന്നുള്ള ക്രിമിനലുകളുടെ നുഴഞ്ഞ് കയറ്റം അവസാനിപ്പിക്കുക എന്നതായിരുന്നു, ട്രംപ് മെക്സിക്കോയില്‍ നിന്നുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട കര്‍ക്കശ സമീപനം സ്വീകരിക്കുവാനുണ്ടായ കാരണം. 2014 മുതല്‍ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മെക്സിക്കോയെ ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്.

ലോകത്ത് സംഘടിത കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സ്ഥലമെന്ന ഖ്യാതികൂടിയുണ്ട് മെക്സിക്കോയ്ക്ക്. ഈ കൊറോണാ കാലത്തും അവിടെ കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഐസിസ് ഭീകരര്‍ ഉള്‍പ്പടെ, ലോകത്തിന്റെ മനസ്സമാധാനം കളയുന്ന കുറ്റവാളികളെല്ലാം പതുങ്ങിയിരിക്കുന്ന സമയത്തും മെക്സിക്കന്‍ ക്രിമിനലുകള്‍ ഉണര്‍ന്ന് തന്നെയിരിക്കുകയാണ്. കാലത്തിനനുസരിച്ചുള്ള പുതിയരീതികള്‍ അവലംബിച്ച് അവര്‍ കുറ്റകൃത്യങ്ങള്‍ തുടരുന്നു. അതിന്റെ ഒരു ഉദാഹരണമാണ് മെക്സിക്കോയില്‍ ഈയിടെ നടന്ന വെര്‍ച്വല്‍ കിഡ്നാപ്പിംഗ്.

കോവിഡ് 19 ലോകമെമ്പാടുമുള്ള ജനങ്ങളെ വീടുകളില്‍ ഇരുത്തിയപ്പോള്‍ ഏറെ പ്രചാരം നേടിയ ഒന്നാണ് വര്‍ക്ക് അറ്റ് ഹോം എന്ന ആശയം. ഇതേ ആശയം തന്നെയാണ് മണിക്കൂറുകളോളം ചില ആരോഗ്യ പ്രവര്‍ത്തകരെ ബന്ധികളാക്കാന്‍ മെക്സിക്കന്‍ കുറ്റവാളികള്‍ ഉപയോഗിച്ചതും. മെക്സിക്കോയിലെ ഒരു ഹോട്ടലില്‍ നിന്നും പിന്നീട് പോലീസ് ഈ 14 ആരോഗ്യ പ്രവര്‍ത്തകരെ രക്ഷിക്കുകയായിരുന്നു. മോണ്ടെറിയില്‍ നിന്നും ഒരു താത്ക്കാലിക ആശുപത്രിയില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ എത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ സംഘം.

ഫോണ്‍ വഴിയും വീഡിയോ കോള്‍ വഴിയും ഈ സംഘാംഗങ്ങളുമായി ബന്ധപ്പെട്ട കുറ്റവാളികള്‍, ഹോട്ടലിലെ നിരീക്ഷണ ക്യാമറകള്‍ വഴി തങ്ങള്‍ അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെടുകയായിരുന്നു. ഹോട്ടല്‍ വിട്ടുപോകാന്‍ ശ്രമിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. പിന്നീട് ഈ സംഘാംഗങ്ങളുടെ ബന്ധുക്കളെ വിളിച്ച കുറ്റവാളികള്‍ അവരെ ബന്ധികളാക്കിയിരിക്കുകയാണെന്നും മോചന ദ്രവ്യമായി ഒരു നിശ്ചിത തുക ബാങ്കില്‍ നിക്ഷേപിക്കണമെന്നും പറയുകയായിരുന്നു.

വെളുപ്പിന് 2 മണിക്ക് ആരോഗ്യ പ്രവര്‍ത്തകരെ വിളിച്ചുണര്‍ത്തി ഹോട്ടലിലെ ഒരു മുറിയില്‍ നഴ്സിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറെ കാണുവാന്‍ ആവശ്യപ്പെടുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് തോക്കുധാരിയായ ഒരാള്‍ സൈനിക യൂണിഫോമിലെത്തി അവരുടെ കൂട്ടത്തിലുള്ള ഒരാളെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി എ ടി എമ്മില്‍ നിന്നും പണം പിന്‍വലിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ വീഡിയോ കോളില്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകരുമായി സംസാരിച്ച കുറ്റവാളി സംഘത്തിലെ ആള്‍ക്കാര്‍ അവരോട് വസ്ത്രങ്ങള്‍ അഴിച്ച് നഗ്‌നരാകാന്‍ ആവശ്യപ്പെടുകയും അവരുടെ ബാങ്ക് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

ഹോട്ടലിന് പുറത്ത് തോക്കുധാരികള്‍ കാവലുണ്ടെന്നും അനുസരിച്ചില്ലെങ്കില്‍ മരണമായിരിക്കും പ്രതിഫലമെന്നും ഭീഷണിപ്പെടുത്തിയാണ് ഇതെല്ലാം ചെയ്യിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. തട്ടിക്കൊണ്ട് പോയ മറ്റൊരു ഇരയെ തേടിയെത്തിയ പോലീസ് സംഘമാണ് 14 മണിക്കൂറിന് ശേഷം ഇവരെ രക്ഷപ്പെടുത്തിയത്. ഈ സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും പങ്കുണ്ടോ എന്നകാര്യം അന്വേഷിക്കുമെന്ന് പിന്നീട് പോലീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category