1 GBP =93.80 INR                       

BREAKING NEWS

9000 പൗണ്ട് ഫീസ് കൊടുത്ത് സൂമില്‍ പഠിക്കുന്നത് എന്തിന്? മിക്ക യൂണിവേഴ്സിറ്റികളും ഈ വര്‍ഷം ഗ്യാപ് ഇയര്‍ ആക്കും; പബുകളും റസ്റ്റോറന്റുകളും കൊറോണക്ക് ശേഷം ഇങ്ങനെ

Britishmalayali
kz´wteJI³

കൊറോണ യുകെ അടക്കമുളള ലോകരാജ്യങ്ങളിലെ ഏവരുടെയും ജീവിതത്തെ മാറ്റി മറിച്ച് കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ മാറ്റം അനുഭവിക്കുകയും ചിലതില്‍ അനുഭവഭേദ്യമാകാന്‍ പോകുകയുമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം ക്ലാസുകളും കോഴ്സുകളുമെല്ലാം ഏതാണ്ട് മുടങ്ങിയ അവസ്ഥയിലാണ് യുകെയിലെ യൂണിവേഴ്സിറ്റികള്‍. തങ്ങളുടെ ഒരു അധ്യയന വര്‍ഷം നഷ്ടമാകുമെന്ന ഭയത്താല്‍ സൂം പ്ലാറ്റ്ഫോമില്‍ 9000 പൗണ്ട് ചെലവാക്കി ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ചേരാന്‍ യുകെയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ തിടുക്കം കാട്ടുന്നുണ്ട്. എന്നാല്‍ ഇത് വെറുതെയാണെന്നും മിക്ക യൂണിവേഴ്സിറ്റികളും ഈ വര്‍ഷം ഗ്യാപ് ഇയര്‍ ആക്കാനൊരുങ്ങുകയാണെന്നാണ്റിപ്പോര്‍ട്ട്. കൊറോണക്ക് ശേഷം യുകെയിലെ പബുകളുടെയും റസ്റ്റോറന്റുകളുടെയും പ്രവര്‍ത്തനത്തില്‍ വ്യാപകമായ മാറ്റങ്ങളുണ്ടാകാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

യൂണിവേഴ്സിറ്റികള്‍ നേരിടുന്നത് 760 മില്യണ്‍ പൗണ്ടിന്റെ കമ്മി
കൊറോണ വൈറസ് പ്രതിസന്ധി കാരണം അഞ്ചിലൊന്ന് വിദ്യാര്‍ത്ഥികളും തങ്ങളുടെ പഠനം ഒരു വര്‍ഷത്തിനപ്പുറത്തേക്ക് നീട്ടി വയ്ക്കാനോ അല്ലെങ്കില്‍ 9250 പൗണ്ട് ഫീസ് സൂം പ്ലാറ്റ്ഫോമില്‍ മുടക്കി ഓണ്‍ലൈന്‍ ലെക്ചറുകളിലൂടെ പഠിക്കാനോ തീരുമാനിച്ചതിനെ തുടര്‍ന്ന് യുകെയിലെ യൂണിവേഴ്സിറ്റികള്‍ക്ക് ഈ വര്‍ഷം 760 മില്യണ്‍ പൗണ്ടിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യൂണിവേഴ്സിറ്റി ആന്‍ഡ് കോളജ് യൂണിയന്‍ (യുസിയു) നടത്തിയ ഇത് സംബന്ധിച്ച പഠനമനുസരിച്ച് 20 ശതമാനം വിദ്യാര്‍ത്ഥികളും തങ്ങളുടെ പഠനം കൊറോണയെ പേടിച്ച് ഒരു വര്‍ഷത്തിനപ്പുറത്തേക്ക് നീട്ടി വയ്ക്കാന്‍ പോവുകയാണ്.

ഇതിനെ തുടര്‍ന്ന് ഓട്ടം സീസണില്‍ പതിവ് ചേരുന്ന വിദ്യാര്‍ത്ഥികളില്‍ 1,20,000 പേരുടെ കുറവുണ്ടാകും. ഇത്തരത്തില്‍ 17 ശതമാനം കുട്ടികളുടെ കുറവുണ്ടാകുമെന്നും തല്‍ഫലമായി അവര്‍ ട്യൂഷന്‍ ഫീസിനും  ടീച്ചിംഗ് ഗ്രാന്‍ഡിനും മറ്റുമായി ചെലവാക്കുന്ന തുക വകയില്‍ യൂണിവേഴ്സിറ്റികള്‍ക്ക് ലഭിക്കുമായിരുന്ന 763 മില്യണ്‍ പൗണ്ട് നഷ്ടമാകുമെന്നുമാണ് കണ്‍സള്‍ട്ടന്‍സി ഫേമായ ലണ്ടന്‍ എക്കണോമിക്സില്‍ നിന്നുള്ള എക്സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. കൊറോണ ഭീഷണി മാനിച്ച് 2021 സമ്മര്‍ വരെ എല്ലാ ഫേസ് ടു ഫേസ് ലെക്ചറുകളും നിര്‍ത്തി വച്ച ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയായി യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി മാറിയിട്ടുണ്ട്.  ഇതിന് പുറമെ ഓക്സ്ഫോര്‍ഡ്, എഡിന്‍ബര്‍ഗ്, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ്, തുടങ്ങിയവ അടക്കമുള്ള പ്രമുഖ യൂണിവേഴ്സിറ്റികളെല്ലാം റിമോട്ട് ലെക്ചറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യ നല്‍കാന്‍ ഒരുങ്ങുകയുമാണ്.

പബുകളും റസ്റ്റോറന്റുകളും ജൂലൈ നാലിന് തുറക്കുന്നത് കടുത്ത നിയന്ത്രണങ്ങള്‍ക്ക് കീഴില്‍
യുകെയില്‍ കൊറോണ ഭീഷണി പൂര്‍ണമായി അടങ്ങിയിട്ടില്ലെങ്കിലും ജൂലൈ നാല് മുതല്‍ രാജ്യത്തെ പബുകളും റസ്റ്റോറന്റുകളും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ പോവുകയാണ്. എന്നാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പ് വരുത്തുന്ന വിധത്തിലുളള കര്‍ക്കശമായ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മാത്രമേ ഇവ പ്രവര്‍ത്തിക്കാവൂ എന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇതിനായി 75 പേജ് വരുന്ന ഒരു  റിപ്പോര്‍ട്ട് ഹോസ്പിറ്റാലിറ്റി ഇന്റസ്ട്രിക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടിട്ടുമുണ്ട്.ഇത് പ്രകാരം ഹോട്ടല്‍ ബുഫെ ഇനി മുതല്‍ നടത്താന്‍ പാടില്ലെന്നും  കൂടുതല്‍ മദ്യപാനികള്‍ ബാറുകളില്‍ തിങ്ങി നിറഞ്ഞിരിക്കാന്‍ പാടില്ലെന്നും നിഷ്‌കര്‍ഷയുണ്ട്.

ഈ ഇന്റസ്ട്രിക്ക് വേണ്ടിയുള്ള ട്രേഡ് ബോഡിയായ യുകെ ഹോസ്പിറ്റാലിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മിനിസ്റ്റര്‍മാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നിതിന്റെ ഭാഗമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ റസ്റ്റോറന്റുകളെയും ബാറുകളെയും മറ്റ് ലെഷന്‍ ഫെസിലിറ്റികളെയും അനുവദിക്കുമെങ്കിലും പണ്ടത്തെ പോലെ യാതൊരു നിയന്ത്രണവുമില്ലാതെ ഇവക്ക് മുന്നോട്ട് നീങ്ങാനാവില്ല. ഇത് പ്രകാരം കട്ലറികള്‍, സാള്‍ട്ട് ആന്‍ഡ് ഷേക്കേര്‍സ്, കാഷ് ടിപ്സ്,   തുടങ്ങിയവ അനുവദിക്കില്ല.കുടിക്കുന്നതിനായുള്ള ക്യൂ നിരോധിക്കുകയും ടേബിള്‍ സര്‍വീസിനെ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മദ്യത്തിന്റെ ലഹരിയില്‍ ശാരീരിക അകല നിയമങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ അതിനെ കുറിച്ച് ഓര്‍മിപ്പിക്കുന്നതിനായി  നിലത്ത് ടേപ്പുകളിലൂടെ അകലം  ഉറപ്പിക്കുന്ന അടയാളങ്ങളിടും.

പബുകള്‍ ഒരു സമയത്ത് ഒരാളില്‍ നിന്നും മാത്രം ഓര്‍ഡര്‍ സ്വീകരിക്കുന്ന വിധത്തിലേക്ക് മാറേണ്ടി വരും. തുടര്‍ന്ന്  ഡ്രിങ്ക്സുകള്‍ ശേഖരിക്കുന്നതിന് മറ്റൊരു പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തേണ്ടിയും വരും. ഗ്ലാസുകള്‍ സ്റ്റാഫുകള്‍ തന്നെയായിരിക്കും കലക്ട് ചെയ്യുന്നത്. ടോയ്ലറ്റുകളില്‍ കൂടുതല്‍ പേര്‍ തിങ്ങി നിറയുന്നത് ഒഴിവാക്കാന്‍ ഈ സൗകര്യം വര്‍ധിപ്പിക്കാനും പബുകളോട് നിര്‍ദേശിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category