1 GBP = 92.50 INR                       

BREAKING NEWS

ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ നേതാവ്; നഗരത്തിലേക്കും പല ജില്ലകളിലേക്കും കള്ളും ലഹരിമരുന്നും ഒഴുക്കുന്ന വമ്പന്‍ സാമ്രാജ്യത്തന്റെ ഉടമ; പൊലീസില്‍ ഏറെ സ്വാധീനമുള്ള തമിഴ്നാട്ടിലെ വനിതാ ഗുണ്ടാനേതാവിനെ പൊലീസ് പിടികൂടിയത് രാത്രി വീടു വളഞ്ഞ്: മഹേശ്വരിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് 20 കിലോ കഞ്ചാവും ഇരുപതു ലക്ഷം രൂപയും നിരവധി വസ്തുക്കളുടെ ആധാരങ്ങളും

Britishmalayali
kz´wteJI³

ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ ഡോണും വനിതാ ഗുണ്ടാ നേതാവുമായ മഹേശ്വരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നഗരത്തിലേക്കും നിരവധി ജില്ലകളിലേക്കും വ്യാജ മദ്യവും ലഹരി മരുന്നും ഒഴുക്കുന്ന മഹേശ്വരി എന്ന ചെന്നൈയിലെ മാഫിയാ നേതാവിനെ ഏറ്റുമുട്ടലിനിടയിലാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ലോക്ക്ഡൗണ്‍ കാലത്തും വ്യാജമദ്യം വില്‍പ്ന നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് അതീവ രഹസ്യമായി പൊലീസുകാര്‍ ഇവരെ വീടു വളഞ്ഞ് പിടികൂടിയത്. പൊലീസില്‍ തന്നെ ഏറെ സ്വാധീനമുള്ള മഹേശ്വരിയെ പൊലീസിലെ വിശ്വസ്തരായ ഒരു ടീം ചേര്‍ന്ന് അതീവ രഹസ്യമായാണ് കുടുക്കിയത്.

ചെന്നൈയിലെയും പരിസര ജില്ലകളിലെയും വ്യാജ മദ്യ, ലഹരിമരുന്ന് മാഫിയയ്ക്കു നേതൃത്വം നല്‍കുന്നത് മഹേശ്വരി എന്ന ഈ 38കാരിയാണ്. ഗുണ്ടാ ആക്ട് പ്രകാരം പലതവണ അറസ്റ്റിലായിട്ടുള്ള വെല്ലൂര്‍ വാണിയമ്പാടി സ്വദേശിയാണ്. അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനില്‍ പൊലീസ് വീടു വളഞ്ഞാണ് ഇവരെ പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് ഇവരുടെ ഗുണ്ടകളുമായി ഏറ്റുമുട്ടണ്ടിയും വന്നു. 20 കിലോ കഞ്ചാവും ഇരുപതു ലക്ഷം രൂപയും നിരവധി വസ്തുക്കളുടെ ആധാരങ്ങളും ഇവരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു.

ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ നേതാവാണ് മഹേശ്വരി. പല വമ്പന്മാരും ഇവര്‍ക്ക് മുന്നില്‍ മുട്ടു മടക്കി നില്‍ക്കും. മഹാനഗരത്തിലും അതിനോടു ചേര്‍ന്നു കിടക്കുന്ന ചെങ്കല്‍പേട്ട്,തിരുവെള്ളൂര്‍,കാഞ്ചിപുരം വെല്ലൂര്‍ ജില്ലകളില്‍ കള്ളും ലഹരിമരുന്നും ഒഴുക്കുന്ന വമ്പന്‍ സാമ്രാജ്യത്തന്റെ ഉടമ. വെല്ലൂര്‍ വാണിയമ്പാടി സ്വദേശി മഹേശ്വരിയെന്ന 38 കാരി ഒരിക്കല്‍ കൂടി പൊലീസ് വലയിലായി. ലോക്ക് ഡൗണ്‍ കാലത്ത് വെല്ലൂരിലും വാണിയമ്പാടിയിലും വ്യാജമദ്യം വന്‍തോതില്‍ വിറ്റൊഴിക്കുന്നതിനെ കുറിച്ചുള്ള അന്വേഷണമാണ് പെണ്‍ഗുണ്ടയിലേക്കെത്തിയത്.

രാത്രി വീടുവളഞ്ഞ പൊലീസിനെ മഹേശ്വരിയുടെ ഗുണ്ടാ സംഘം ആക്രമിച്ചു. ഒടുവില്‍ മഹേശ്വരി മകന്‍ ദേവാന്ദിരന്‍ ബന്ധു ഉഷ, സഹായി കാവ്യ ക്യാരിയര്‍മാരായ മൂന്നു കുട്ടികളും പിടിയിലായി. വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇരുപത് കിലോ കഞ്ചാവ്, ഇരുപത് ലക്ഷംരൂപ, ഇരുചക്രവാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു. തിരുപ്പത്തൂര്‍ എസ്പി വിജയകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലീസില്‍ ഏറെ സ്വാധീനമുള്ള മഹേശ്വരിയെ പിടികൂടിയത്.

സംഘത്തിന്റെ ആക്രണത്തില്‍ ഒരു പൊലീസുകാരിക്കു പരുക്കേറ്റു. കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റും ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവുമെത്തിച്ചാണ് മഹേശ്വരി ഇടനിലക്കാര്‍ക്ക് ൈകമാറിയിരുന്നത്. വ്യാജമദ്യ വില്‍പനയ്ക്ക് പിടിക്കപെട്ടതിനെ തുടര്‍ന്ന് നിരവധി തവണ ഗുണ്ടാ ആക്ട് പ്രകാരം തടവില്‍ കഴിഞ്ഞിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category