1 GBP =93.80 INR                       

BREAKING NEWS

2 ദിവസം കൊണ്ട് കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ധന; ഭൂരിപക്ഷം പൊസിറ്റീവ് കേസുകളും പുറത്തുനിന്നും വന്നവരില്‍; കേരളത്തിലെ കോവിഡ് നില ഗുരുതരമെന്ന് മുഖ്യമന്ത്രിയും; മലയാളികളുടെ തിരിച്ചുവരവു തുടര്‍ന്നാല്‍ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വരുംമാസങ്ങളില്‍ 2000 വരെ എത്താമെന്നു വിലയിരുത്തല്‍; കോവിഡ് കണക്കു വര്‍ദ്ധിക്കുമ്പോഴും സംസ്ഥാനം തുറക്കാന്‍ തന്നെ സര്‍ക്കാര്‍ തീരുമാനം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്കില്‍ 12 ദിവസത്തിനുള്ളില്‍ ഉണ്ടായത് വന്‍ വര്‍ദ്ധന. പത്തിരട്ടി വര്‍ദ്ധനയാണ് കോവിഡ് കേസുകളില്‍ സംസ്ഥാനത്തുണ്ടായത്. ഇതില്‍ ഭൂരിപക്ഷം രോഗബാധയും വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരില്‍ നിന്നോ ആണെന്നതാണ് ആകെ ആശ്വാസം പകരുന്ന കാര്യം. വിദേശത്തു നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതോടെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

വരുംമാസങ്ങളില്‍ ഇത് 2000 വരെയെങ്കിലും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 16 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍ നിന്ന് ഇപ്പോള്‍ 161-ല്‍ എത്തിനില്‍ക്കുകയാണ്. ഈ വര്‍ധന മനസ്സിലാക്കിയാണ് രോഗനിര്‍വ്യാപന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ് എട്ടിനാണ് കേരളത്തില്‍ 16 രോഗികളിലേക്ക് എത്തിയത്. പിന്നീടുള്ള ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയായിരുന്നു.

അധികനാള്‍ സംസ്ഥാനം മുഴുവന്‍ അടച്ചിടാന്‍ കഴിയില്ല. കോവിഡിനൊപ്പം ജാഗ്രതയോടുകൂടിയ ജീവിതംമാത്രമാണ് മുന്നിലുള്ള മാര്‍ഗമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തീവണ്ടികള്‍ക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഗുരുതര സാഹചര്യമായിരിക്കും നേരിടേണ്ടിവരുകയെന്ന് അവലോകന യോഗവും വിലയിരുത്തി. കണ്ടെയ്‌ന്മെന്റ് സോണുകളില്‍ ഒരിളവും അനുവദിക്കില്ല. കര്‍ക്കശനടപടികളുണ്ടാകും. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുത്. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകരുത്. മുറിയില്‍ത്തന്നെ കഴിയണം. ഒരാള്‍മാത്രമാകണം ഭക്ഷണം എത്തിക്കേണ്ടത്. ഹോം ക്വാറന്റീന്‍ ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് നമ്മുടേതെന്നും യോഗം വിലയിരുത്തി.

വിദേശത്തുനിന്ന് വിമാനങ്ങള്‍ എത്തിത്തുടങ്ങിയത് മെയ് ഏഴിനാണ്. എട്ടിന് ഒരാള്‍ക്ക് രോഗം റിപ്പോര്‍ട്ടു ചെയ്തു അന്ന് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയിരുന്നു. ഇതിന് ശേഷം മെയ് 13-ന് പുതിയ രോഗികളുടെ എണ്ണം 10 ആയി. പതിന്നാലിന്-26, പതിനഞ്ചിന്-16, പതിനാറിന്-11, പതിനേഴിന്-14, പതിനെട്ടിന്-29, ചൊവ്വാഴ്ച-12, ബുധനാഴ്ച-24 (ചികിത്സയിലുള്ളത് 161 പേര്‍) എന്നിങ്ങനെയായി നില.

കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴത്തെ നിലയില്‍ വര്‍ധിച്ചാല്‍ ഗുരുതര സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വ്യക്തമാക്കിയിരുന്നു. വിപത്തിനെ നാടൊന്നാകെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ തിരിച്ചുവരവു തുടര്‍ന്നാല്‍ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വരുംമാസങ്ങളില്‍ 2000 വരെ എത്താമെന്നു മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു.

സംസ്ഥാനം മുഴുവന്‍ അധിക നാള്‍ അടച്ചിടാനാവില്ല. രോഗവിവരം മറച്ചുവച്ച് എത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പിന്നീടു കലക്ടര്‍മാര്‍ ഉള്‍പ്പെടെ ജില്ലാതല ഉദ്യോഗസ്ഥരുടെ വിഡിയോ കോണ്‍ഫറന്‍സിലെ വിവരങ്ങള്‍ കൂടി കണക്കിലെടുത്താണു മുഖ്യമന്ത്രി രോഗവ്യാപന മുന്നറിയിപ്പു നല്‍കിയത്. എന്നാല്‍ കേരളത്തില്‍ ഇതുവരെ സമൂഹ വ്യാപനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയെങ്കിലും പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. മോശം സാഹചര്യം വന്നാല്‍ നേരിടാനുള്ള തയ്യാറെടുപ്പു നടത്തിയിട്ടുണ്ട്. സമ്പര്‍ക്കം ഒഴിവാക്കിയേ വ്യാപനം തടയാന്‍ കഴിയൂ. പുറത്തു നിന്നു വരുന്ന ചിലരില്‍ രോഗം ഉണ്ടാകും. അതു മറ്റുള്ളവരിലേക്കു പടരാതിരിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. പ്രവാസികള്‍ അകറ്റി നിര്‍ത്തേണ്ടവരല്ല. അവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കേണ്ടതുണ്ട്.

പുറത്തു നിന്നു വന്നവര്‍ നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതു ചുമതലയായി കാണണം. ക്വാറന്റീനില്‍ കഴിയുന്നവര്‍ വീട്ടിനകത്തെ മുറിയില്‍ തന്നെ കഴിയണം. രോഗലക്ഷണമില്ലെങ്കില്‍ ഹോം ക്വാറന്റീന്‍ ആണു നിര്‍ദേശിച്ചിട്ടുള്ളത്. ഒട്ടേറെപ്പേര്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ മതി എന്നു പറയുന്നു. സ്വന്തം വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്കു മാത്രമേ സര്‍ക്കാര്‍ ക്വാറന്റീന്‍ സൗകര്യമുള്ളൂ. ക്വാറന്റീനില്‍ കഴിയേണ്ടവരെ വീട്ടിലേക്കു കൊണ്ടുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ക്വാറന്റീന്‍ സംവിധാനം വിജയിപ്പിക്കുന്നതിനു വാര്‍ഡ് തല സമിതിക്കൊപ്പം സമീപവാസികളും റസിഡന്റ്സ് അസോസിയേഷനുകളും രംഗത്തുണ്ടാകണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍