1 GBP = 93.20 INR                       

BREAKING NEWS

യുകെ മലയാളികളുടെ നെഞ്ചില്‍ തീ പടര്‍ത്തി കെയര്‍ ഹോം ജീവനക്കാരുടെയും എന്‍എച്ച്എസ് സ്റ്റാഫുകളുടെയും മരണക്കണക്ക്; സര്‍ക്കാരിനെ കുറ്റപ്പെടുത്തി ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍; ഏജന്‍സി വഴി ജോലി ചെയ്ത മലയാളികള്‍ക്ക് തൊഴിലും നഷ്ടമാകുന്നു; രോഗം പടര്‍ത്താന്‍ മലയാളി രംഗത്ത് വന്നതായി ആക്ഷേപം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെ മലയാളികളുടെ നെഞ്ചില്‍ കൂടുതല്‍ തീ പടര്‍ത്തി എന്‍എച്ച്എസ്, കെയര്‍ ഹോം ജീവനക്കാരുടെ കോവിഡ് മരണത്തിലെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നു. ഇതിനകം 313 ജീവനക്കാരെ രണ്ടു തൊഴില്‍ മേഖലയിലുമായി നഷ്ടമായി എന്നാണ് സര്‍ക്കാര്‍ കണക്ക്. ആരോഗ്യ മേഖലയില്‍ പതിനായിരങ്ങള്‍ ജോലി ചെയ്യുന്ന മലയാളികളുടെ ഇടയില്‍ ജീവനക്കാരുടെ മരണം കടുത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്. കൂട്ടമരണത്തിനു താല്‍ക്കാലികമായ വിരാമം പലയിടത്തും ഉണ്ടെങ്കിലും ഇപ്പോഴും കോവിഡ് രോഗികളായി യുകെയില്‍ എല്ലാ ആശുപത്രികളിലുമായി പതിനായിരം രോഗികള്‍ ഉണ്ടെന്ന വെളിപ്പെടുത്തലും മലയാളികള്‍ക്കാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.

ഈ കണക്കിനൊപ്പം നഴ്സിങ്, കെയര്‍ ഹോമുകളിലും ഉള്ള രോഗികളെ കൂടി പരിഗണിക്കുമ്പോള്‍ ഇവര്‍ക്കിടയില്‍ രാപ്പകല്‍ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന മലയാളി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ കെയര്‍മാര്‍ എന്നിവരുടെ വീടുകളില്‍ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പുഞ്ചിരി മടങ്ങി എത്താന്‍ ഇനിയും കാലമേറെ കാത്തിരിക്കണം എന്നാണ് ഉറപ്പാക്കുന്നത്.

ഇതിനൊപ്പം അടുത്ത മാസം സ്‌കൂള്‍ തുറക്കലും ജൂലൈയില്‍ ഹോളിഡേ യാത്രകളും അനുവദിക്കാനുള്ള നീക്കവും കൂടിയാകുമ്പോള്‍ ആശുപത്രികള്‍ മലയാളികള്‍ക്ക് ആശ്വാസം പകരാന്‍ ഉള്ള വാര്‍ത്തകള്‍ ആകില്ല സമ്മാനിക്കുക എന്നുറപ്പാണ്. രോഗികളുടെ എണ്ണത്തില്‍ നിയന്ത്രണം വന്നാലും അവര്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ ഓരോ ജീവനക്കരും നേരിടുന്ന വെല്ലുവിളി ഏറെ ഉയര്‍ന്നതാണെന്നാണ് ഇപ്പോള്‍ പുറത്തു വന്ന ജീവനക്കാരുടെ മരണക്കണക്ക് വ്യക്തമാകുന്നത്. ആശുപത്രികളില്‍ ജോലി ചെയ്യുന്നവരില്‍ 181 പേരും കെയര്‍ ഹോം ഉള്‍പ്പെടെയുള്ള സാമൂഹ്യ മേഖലയില്‍ ജോലി ചെയ്യുന്ന കെയര്‍മാര്‍ അടക്കം 131 പേരും മരണത്തിന് ഇരയായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മാത്രം 37 പേരാണ് മരണത്തിനൊപ്പം യാത്രയായത്. ഈ ഉയര്‍ന്ന നിരക്കുകളില്‍ എല്ലാ കണ്ണുകളും ആശുപത്രി വിട്ടു കെയര്‍ ഹോമുകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

കേരളത്തില്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷ വിമര്‍ശം ഉയര്‍ന്നത് പോലെ യുകെയിലും സര്‍ക്കാരിന് എതിരെ ശക്തമായ വിമര്‍ശവുമായി ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ രംഗത്ത് എത്തിക്കഴിഞ്ഞു. കെയര്‍ ഹോമുകളിലെ മരണം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നനാണ് സ്റ്റാര്‍മര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വാസ്തവം ഉണ്ടെന്ന തിരിച്ചറിയല്‍ സര്‍ക്കാര്‍ ഭാഗത്തുമുണ്ട്. ആവശ്യത്തിന് പിപിഇ കിറ്റുകള്‍ ഇല്ലാതെ എന്‍എച്ച്എസ് വിഷമിച്ച സാഹചര്യത്തില്‍ കെയര്‍ ഹോമുകളിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ എന്നാണ് സ്റ്റാര്‍മര്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

മലയാളി ജീവനക്കാരില്‍ എന്‍എച്ച്എസില്‍ മൂന്നു പേരും കെയര്‍ ഹോമുകളില്‍ മൂന്നു പേരും മരണത്തിനു കീഴടങ്ങിയപ്പോള്‍ പത്തിലേറെ പേരാണ് വെന്റിലേറ്റര്‍ അടക്കമുള്ള ജീവന്‍ രക്ഷാ ഉപാധികളോടെ ജീവിതത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്. എന്‍എച്ച്എസ് ജീവനക്കാരേക്കാള്‍ മലയാളികളില്‍ രോഗം പടര്‍ന്നത് കെയര്‍ ഹോം ജീവനക്കാരിലും കുടുംബാംഗങ്ങളിലും ആണെന്ന സൂചനയും വിവിധ പട്ടണങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കുവയ്ക്കുന്നുണ്ട്.

അതിനിടെ കെയര്‍ ഹോമുകളിലും ആശുപത്രികളിലും ഏജന്‍സി ജോലി ചെയ്തിരുന്ന നഴ്സുമാര്‍, കെയര്‍മാര്‍ എന്നിവര്‍ക്ക് ജോലി നഷ്ടമായതിന്റെ സൂചനകളും എത്തി തുടങ്ങി. ഒട്ടേറെ കെയര്‍, നഴ്സിങ് ഹോമുകളില്‍ നാലോ അഞ്ചോ രോഗികള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ സ്ഥിരം ജീവനക്കാര്‍ക്കു തന്നെ ജോലി നല്‍കാന്‍ മാനേജ്മെന്റുകള്‍ വിഷമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉടനെയൊന്നും ഏജന്‍സി ജോലി ചെയ്തവര്‍ക്ക് സേവന രംഗത്തേക്ക് മടങ്ങാന്‍ കഴിയും എന്ന് ഉറപ്പില്ല. മാത്രമല്ല ഏജന്‍സികളില്‍ ജോലി ചെയ്തവര്‍ പല സ്ഥലങ്ങളില്‍ ജോലിക്കെത്തുന്നത് മൂലം രോഗവാഹകര്‍ ആയി മാറുന്നതായും പരാതി ഉയര്‍ന്നു കഴിഞ്ഞു .ഇവരെ നിയന്ത്രിച്ചില്ലെങ്കില്‍ രോഗം അതിവേഗം ഇപ്പോള്‍ രോഗികള്‍ ഇല്ലാത്ത കെയര്‍ ഹോമിലും എത്തിക്കും എന്നതാണ് മാനേജര്‍മാരുടെ ആശങ്ക. 

ഇത്തരത്തില്‍ മിഡ്ലാന്‍ഡ്‌സില്‍ രാജ്യത്തെ ഏറ്റവും പ്രശസ്തമായ കുതിരയോട്ടം നടക്കുന്ന പട്ടണത്തിന് സമീപമുള്ള നഗരത്തില്‍ ഒരു മലയാളി ജീവനക്കാരന്‍ പെരുമാറിയത് ഇപ്പോള്‍ മിക്കയിടത്തും ചര്‍ച്ചയാണ്. ഇയാളുടെ അമ്മക്കാണ് ആദ്യം രോഗ ലക്ഷണം പ്രകടമായത്. പിന്നീട് ഭാര്യയ്ക്കും ഭര്‍ത്താവിനും രോഗം പിടികൂടി. എന്നാല്‍ വീട്ടില്‍ കോവിഡ് രോഗി ഉള്ളപ്പോള്‍ തന്നെ മലയാളി താന്‍ ഏജന്‍സി ജീവനക്കാരനാണ്, വേറെ വരുമാന മാര്‍ഗം ഇല്ലെന്നു പറഞ്ഞു സ്ഥിരം ജോലിക്കു പോയിരുന്നതായാണ് നാട്ടുവര്‍ത്തമാനം. ഇത്തരത്തില്‍ ഇയാള്‍ ജോലി ചെയ്ത എല്ലാ കെയര്‍ ഹോമിലും കോവിഡ് എത്തുകയും പലയിടത്തും ഗുരുതരമായി രോഗം പടരാനും കാരണമായതായി ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന മലയാളികള്‍ പറയുന്നു. 

അതിനാല്‍ ഏജന്‍സി ജീവനക്കാരെ ആശ്രയിക്കരുത് എന്നാണ് പൊതുവെ കെയര്‍ ഹോമുകള്‍ക്കുള്ള നിര്‍ദേശം. ഇതോടെ ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മലയാളി സ്ഥാപനങ്ങളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഒരു ഡസനിലേറെ സ്ഥാപനങ്ങള്‍ മലയാളികള്‍ ഈ രംഗത്ത് അടുത്തിടെ ആയി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നതാണ്.




 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category