1 GBP = 93.50 INR                       

BREAKING NEWS

കൊറോണയെ പേടിച്ച് ഹാന്‍ഡ് സാനിറ്റൈസര്‍ കാറില്‍ സൂക്ഷിച്ചിട്ടുണ്ടോ? എങ്കില്‍ അത് പൊട്ടിത്തെറിച്ച് കാറും നിങ്ങളും തീര്‍ന്നേക്കും; കൊറോണക്കാലത്ത് അസാധാരണമായ ഒരു മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

Britishmalayali
kz´wteJI³

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രധാന ഘടകമായി ലോകമെമ്പാടുമുള്ള ആളുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് സാനിറ്റൈസറും ഹാന്‍ഡ് വാഷും. ഹാന്‍ഡ് വാഷിനെയും സോപ്പിനെയും അപേക്ഷിച്ച് വളരെ കൂടുതല്‍ സ്വീകര്യത നേടിയത് സാനിറ്റൈസര്‍ തന്നെയാണ്. വീട്ടിലും ഓഫീസിലും വാഹനത്തിലും പൊതു ഇടങ്ങളിലും എല്ലാം ഉപയോ?ഗിക്കാനുള്ള സൗകര്യമാണ് സാനിറ്റൈസറിനെ വളരെ പെട്ടെന്ന് കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനകീയമാക്കിയത്. എന്നാല്‍, കാറുകളില്‍ സൂക്ഷിക്കുന്ന സാനിറ്റൈസറുകള്‍ ജീവന് തന്നെ ഭീഷണിയാകും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മഹാമാരി ലോകമെമ്പാടും വ്യാപിച്ചതിനാല്‍, ഈ രോഗത്തില്‍ നിന്ന് രക്ഷനേടാനായി ദശലക്ഷക്കണക്കിന് ആളുകളാണ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത്. എന്നാല്‍, സാനിറ്റൈസര്‍ ചൂടുള്ള കാറില്‍ ഉപേക്ഷിക്കുന്നത് ഫലപ്രദമാകില്ലെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിന്റെ സജീവ ഘടകമായ മദ്യം ബാഷ്പീകരിക്കപ്പെടാം എന്നതാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൂടുള്ള കാറുകളില്‍ ഉപേക്ഷിച്ചതിന് ശേഷം ഹാന്‍ഡ് സാനിറ്റൈസറിന്റെ കുപ്പികള്‍ പൊട്ടിത്തെറിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹാന്‍ഡ് സാനിറ്റൈസര്‍ നിങ്ങളുടെ കാറിന്റെ ഇന്റീരിയറിനെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഫോര്‍ഡ് എഞ്ചിനീയര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

പല രാജ്യങ്ങളിലും വേനല്‍ കടുത്തതോടെയാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പമായി ശാസ്ത്രജ്ഞരും രംഗത്തെത്തിയത്. ഹാന്‍ഡ് സാനിറ്റൈസറിന്റെ കുപ്പി കാറില്‍ ഉപേക്ഷിക്കുന്നത് പൊട്ടിത്തെറിക്കും അതുവഴി കാറിന് നാശവും ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടാനും ഇടയാകും എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസുകള്‍ക്കെതിരായ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസറുകളില്‍ ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്, ഇത് അണുക്കളെ ഇല്ലാതാക്കുന്നു. അതിനാല്‍ ഈ സാനിറ്റൈസറുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. യുകെയില്‍ 11 വയസുള്ള പെണ്‍കുട്ടിയുടെ മുഖത്ത് ഒരു ഹാന്‍ഡ് സാനിറ്റൈസര്‍ കുപ്പി പൊട്ടിത്തെറിച്ച് അപകടമുണ്ടായി.

ഒലിവിയ-ലയല എന്ന 11 വയസുകാരിക്കാണ് പരിക്കേറ്റത്. അമ്മയോടൊപ്പം ഫാര്‍മസിയില്‍ ചില സാധനങ്ങള്‍ വാങ്ങാനായി ഇറങ്ങിയതാണ് കുഞ്ഞ് ഒലിവിയ. യുകെയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഇവര്‍ കാറില്‍ കയറിയത്. നാലാഴ്ചയോളം വെയിലത്ത് നിര്‍ത്തിയിട്ടിരുന്ന മെര്‍സിഡീസ് ബെന്‍സ് സെഡാനിന്റെ ഉള്ളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ജെല്‍ സൂക്ഷിച്ചിരുന്നു. കാറില്‍ കയറി ഇരുന്നതിന് ശേഷം ഹാന്‍ഡ് സാനിറ്റൈസര്‍ ജെല്ല് കുട്ടി എടുത്ത് ക്യാപ്പ് തുറന്നപ്പോള്‍ കുപ്പി പൊട്ടിത്തെറിക്കുകയും ഉയര്‍ന്ന സമ്മര്‍ദ്ധത്തില്‍ ചൂടുള്ള ജെല്‍ പെണ്‍കുട്ടിയുടെ ഇടത് കണ്ണിലേക്ക് തെറിക്കുകയും ചെയ്തു.

ഹാന്‍ഡ് സാനിറ്റൈസറുകളില്‍ ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവ ശരിയായ രീതിയില്‍ സൂക്ഷിക്കണം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് മാറ്റി വയ്ക്കണം. തണുത്തതും വരണ്ടതുമായ സ്ഥലത്ത് ഇവ സൂക്ഷിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചുറ്റുമുള്ള താപനില 40 ഡിഗ്രി സെല്‍ഷ്യസിനു താഴെയായിരിക്കണം. നേരിട്ടുള്ള സൂര്യപ്രകാശത്തിന് കീഴില്‍, വാഹനങ്ങളുടെ ക്യാബിനുള്ളിലെ അന്തരീക്ഷ താപനില വളരെ വേഗത്തില്‍ ഉയരും. ഹരിതഗൃഹ പ്രഭാവം കാരണം ക്യാബിന്റെ താപനില പുറത്തെ താപനിലയേക്കാള്‍ 10-20 ഡിഗ്രി കൂടുതലായിരിക്കും.

സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ എവിടെ വെക്കണം?
തീപിടിത്ത സാധ്യത ഇല്ലാത്ത ഇടങ്ങളില്‍ വേണം വയ്ക്കാന്‍. ഗ്യാസ്, സ്റ്റൗ, സ്വിച്ച് എന്നിവയുടെ അടുത്തു വെക്കാന്‍ പാടില്ല. ഡിസ്‌പെന്‍സറിന്റെ കീഴില്‍ കാര്‍പ്പറ്റ് പാടില്ല. രോഗികളും കൂട്ടിരിപ്പുകാരും അറിയാന്‍ എവിടെയാണ് ഡിസ്‌പെന്‍സറുകള്‍ ഉള്ളത് എന്ന നിര്‍ദ്ദേശം രോഗികള്‍ക്ക് നല്‍കണം. കൂടുതല്‍ ഉപയോഗിക്കരുത് എന്ന നിര്‍ദ്ദേശം വേണം. തുളുമ്പി പോകാന്‍ ഉള്ള സാധ്യതയും തീപിടുത്ത സാധ്യതയും മുന്നറിയിപ്പായി നല്‍കണം

അഥവാ തുളുമ്പി പോയാല്‍ തീപിടുത്ത / അപകട സാധ്യതകള്‍ ഉള്ള വസ്തുക്കള്‍ അടുത്തുനിന്നും മാറ്റുകയും വായുസഞ്ചാരം ഉള്ളതാക്കി മാറ്റുകയും വേണം. തുളുമ്പിയതിനു മുകളില്‍ വെള്ളം ഉപയോഗിച്ച് തളിച്ച ശേഷം ഉണങ്ങിയ മണല്‍ പൊടി യോ അറക്കപ്പൊടിയോ ഉപയോഗിച്ച് തുടച്ചെടുക്കുക.ശേഷം അടച്ചുറപ്പുള്ള പാത്രത്തില്‍ നിറക്കുക. ഈ പാത്രം ധാരാളം വെള്ളം ഉപയോഗിച്ചു കഴുകി ഉണക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category