1 GBP =93.80 INR                       

BREAKING NEWS

രാഹുല്‍ ഗാന്ധിയുമായുള്ള വിവാഹ വാര്‍ത്ത നിഷേധിച്ചത് രാഖി സഹോദരന്‍ എന്ന് പറഞ്ഞ്; പ്രിയങ്ക ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയില്‍ നിന്നും പിന്നീട് ഉയര്‍ന്നതെല്ലാം വിമത സ്വരങ്ങള്‍; പാളയത്തില്‍ പടനയിക്കുമ്പോഴും പേര് കോണ്‍ഗ്രസിലെ താര പ്രചാരകരുടെ ലിസ്റ്റില്‍; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ജീവന്മരണ പോരാട്ടം നയിക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ പരിഹസിച്ചത് തരം താണ രാഷ്ട്രീയമെന്നും; അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലം ഒരുക്കി കാത്തിരിക്കുമ്പോഴും അതിഥി സിങിനെ തള്ളാതെ കോണ്‍ഗ്രസ് നേതൃത്വം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റായി ആഞ്ഞടിക്കുമ്പോഴും പാര്‍ട്ടിക്കുള്ളിലെ വിമതസ്വരം കല്ലുകടിയാകുന്നു. റായ്ബറേലി എംഎല്‍എയായ അതിഥി സിങ് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുകയാണ്. വളരെ നാളുകളായി കോണ്‍ഗ്രസിനുള്ളില്‍ ഇടഞ്ഞ് നില്‍ക്കുന്ന അതിഥിയെ തങ്ങളുടെ പാതയിലേക്ക് തിരിച്ച് കൊണ്ടുവരാനോ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനോ നേതൃത്വം തയ്യാറാകാത്തതില്‍ പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ യാത്രാപ്രശ്‌നവുമായി ബന്ധപ്പെട്ടാണ് അതിഥി സിങ് വീണ്ടും വിമത സ്വരം ഉയര്‍ത്തി രംഗത്തെത്തിയത്.

പാര്‍ട്ടിക്ക് ഏറ്റവും അനുകൂലമായ സമയത്ത് അതിഥിയുടെ പരാമര്‍ശങ്ങള്‍ ദോഷം ചെയ്യും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഉള്ളില്‍ നിന്നും പാര്‍ട്ടിയെ ഞെക്കിക്കൊല്ലാനാണ് അതിഥി ശ്രമിക്കുന്നത് എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതേസമയം, അതിഥി സിങ് ഉടന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രചാരണവും ശക്തമാണ്. ഉന്നത ബിജെപി നേതാക്കള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ റായ് ബറേലി മണ്ഡലത്തില്‍ നിന്നും അതിഥിയെ മത്സരിപ്പിക്കാം എന്നാണ് ബിജെപി നല്‍കുന്ന വാഗ്ദാനം.

കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അതിഥി സിംങിനെ വിവാഹം ചെയ്യും എന്ന രീതിയിലുള്ള വാര്‍ത്തകള് നേരത്തേ പ്രചരിച്ചിരുന്നു. വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ വാട് സ് ആപ് ഗ്രൂപ്പില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്ത് വന്നത്. അതുവരെ സോണിയാ ഗാന്ധിയോട് അടുപ്പം പുലര്‍ത്തുകയും പ്രിയങ്കയുടെ പ്രധാന സഹായിയായി നിലകൊള്ളുകയും ചെയ്ത അതിഥി പിന്നീട് കോണ്‍ഗ്രസുമായി അകലുന്ന കാഴ്ച്ചയാണ് രാജ്യം കണ്ടത്.

ദേശീയ മാധ്യമങ്ങള്‍ പോലും വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ വിവാഹ വാര്‍ത്ത നിഷേധിച്ച് അതിഥി സിംങ് തന്നെ വ്യക്തമാക്കിയിരുന്നു. വാര്‍ത്തക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അതിഥി സിങ് അന്ന് പറഞ്ഞത്.രാഹുല്‍ജി എനിക്ക് മൂത്ത സഹോദരനെപ്പോലെയാണ്. ഇത്തരം വാര്‍ത്തകള്‍ എന്നെ സങ്കടപ്പെടുത്തുന്നു. അദ്ദേഹം എന്റെ രാഖി സഹോദരനാണ് എന്നും അതിഥി സിങ് വ്യക്തമാക്കിയിട്ടുണ്ട്.

യു.എസ്.എയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അതിഥി സിങ് റായ് ബറേലിയില്‍ നിന്നും 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. റായ് ബറേലിയില്‍ അഞ്ച് തവണ എംഎല്‍എയായിരുന്ന അഖിലേഷിന്റെ പുത്രിയാണ് അതിഥി. 29 വയസ്സായ അതിഥി പ്രിയങ്ക ഗാന്ധിയുടെ പ്രധാന സഹായികളിലൊരാളായിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിനെതിരെ സ്വരം ഉയര്‍ത്തുന്ന, പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന അതിഥിയെയാണ് പാര്‍ട്ടിയും രാജ്യവും കണ്ടത്.

403 അംഗ യുപി നിയമസഭയില്‍ കോണ്‍ഗ്രസിന് ഏഴ് അംഗങ്ങളാണുള്ളത്. ഇതില്‍ രണ്ടു പേര്‍ റായ് ബറേലിയില്‍നിന്നാണ്. അതില്‍ ഒന്ന് അതിഥി സിങ് ആണ്. അതിഥി സിങ്ങും കുറച്ചുനാളായി കോണ്‍ഗ്രസിന്റെ ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല. റായ് ബറേലിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പദയാത്രയില്‍ അതിഥി സിങ് പങ്കെടുത്തിരുന്നില്ല. അതേസമയം വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. തന്റെ മനസ്സാക്ഷിക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി എന്തു നടപടിയെടുത്താലും പ്രശ്നമില്ലെന്നുമാണ്, ഇക്കാര്യം ആരാഞ്ഞവരോട് അതിഥി സിങ് പ്രതികരിച്ചത്. അതേസമയം, വിമത സ്വരം ഉയര്‍ത്തി നില്‍ക്കുമ്പോഴും കഴിഞ്ഞ വര്‍ഷം അവസാനം നടന്ന നിയമ സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ ലിസ്റ്റിലും അതിഥി ഇടംപിടിച്ചിരുന്നു.

ഏറ്റവുമൊടുവില്‍ കുടിയേറ്റ തൊഴിലാളികളുടെ പേരിലും
കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ബസുകള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയ വിഷയത്തില്‍ കോണ്‍ഗ്രസിനേയും പ്രിയങ്ക ഗാന്ധിയേയും കുറ്റപ്പെടുത്തി രംഗത്തെത്തിയതോടെയാണ് അതിഥി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനായി പ്രിയങ്ക ഗാന്ധി അയക്കാനിരുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ബസുകളല്ല മറിച്ച് ചെറിയ വാഹനങ്ങളാണെന്നും അതിഥി സിങ് ആരോപിച്ചു.

ദുരന്ത സമയത്ത് ഇത്തരത്തില്‍ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കേണ്ട ആവശ്യകത എന്താണെന്നും ട്വിറ്ററിലൂടെ അതിഥി സിങ് ചോദ്യമുയര്‍ത്തി.'കോണ്‍ഗ്രസ് അയച്ച 1000 ബസുകളുടെ പട്ടികയില്‍ പകുതിയിലേറെ രജിസ്‌ട്രേഷന്‍ നമ്പറുകളും വ്യാജമാണ്. 297 ബസുകള്‍ കാലാവധി കഴിഞ്ഞവയാണ്. 98 എണ്ണം ഓട്ടോറിക്ഷികളും ആംമ്പുലന്‍സുകളുമാണ്. 68 വാഹനങ്ങള്‍ക്ക് യാതൊരു രേഖയുമില്ല. എന്തൊരു ക്രൂരമായ തമാശയാണിത്'. അദിതി സിങ് ട്വിറ്റ് ചെയ്തു. നിങ്ങളുടെ കൈവശം ബസുകളുണ്ടെങ്കില്‍ എന്തുകൊണ്ട് രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നില്ലെന്നും അതിഥി ചോദിച്ചു.

മുമ്പ് യാത്രാ മാര്‍ഗമില്ലാതെ ഉത്തര്‍പ്രദേശിലേക്കുള്ള ആയിരക്കണക്കിന് കുട്ടികള്‍ കോട്ടയില്‍ കുടുങ്ങിക്കിടന്നപ്പോള്‍ ഇപ്പറയുന്ന ബസുകളെല്ലാം എവിടെയായിരുന്നു. കോണ്‍ഗ്രസ് അന്ന് ഈ കുട്ടികളെ വീട്ടിലെത്തിച്ചില്ല, അവരെയെല്ലാം അതിര്‍ത്തിയില്‍ എത്തിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. രാത്രിയില്‍ യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ഇടപെട്ടാണ് ഇവരെ തിരിച്ചെത്തിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി പോലും ഇതിനെ അഭിനന്ദിച്ചെന്നും അതിഥി സിങ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവുമൊടുവില്‍, കുടിയേറ്റ തൊഴിലാളികളെ യു.പി.യിലെത്തിക്കുന്നതിനെച്ചൊല്ലി നടക്കുന്ന രാഷ്ട്രീയപ്പോരില്‍ ബിജെപി.സര്‍ക്കാരിനെ പിന്തുണച്ചും കോണ്‍ഗ്രസിനെ പരിഹസിച്ചും നിലപാടെടുത്ത കോണ്‍ഗ്രസ് വിമത എംഎല്‍എ. അതിഥി സിങ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ ബിജെപി. സ്ഥാനാര്‍ത്ഥിയാകുമെന്നാണ് അഭ്യൂഹം. ഇക്കാര്യം ബിജെപി. പരിഗണിക്കുന്നുണ്ടെന്ന് പാര്‍ട്ടിയിലെ ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.

റായ്ബറേലിയിലെ എംഎല്‍എ. ആയ അതിഥി സമീപകാലംവരെ സോണിയാഗാന്ധിയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. 2004 മുതല്‍ അമേഠിയില്‍ മത്സരിച്ചിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലേക്കു മാറിയിരുന്നു. എന്നാല്‍, റായ്ബറേലി സാദര്‍ നിയമസഭാ സീറ്റ് കോണ്‍ഗ്രസിനു ജയിക്കാനായത് അതിഥിസിങ് ആ പാര്‍ട്ടിയില്‍ ചേര്‍ന്നതിനുശേഷമാണ്. അതിനുമുമ്പ് സ്വതന്ത്രനായി മത്സരിച്ച അതിഥിയുടെ അച്ഛന്‍ അഖിലേഷ് പ്രതാപ് സിങ് ആയിരുന്നു മിക്കപ്പോഴും അവിടത്തെ എംഎല്‍എ. ഒരിക്കല്‍ അദ്ദേഹം സോണിയാഗാന്ധിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസിലേക്കു മടങ്ങി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി. സോണിയയ്‌ക്കെതിരേ നിര്‍ത്തിയ ദിനേശ് സിങ് എം.എല്‍.സി. ദയനീയമായി തോറ്റിരുന്നു. ആ സമയം അതിഥിയും അച്ഛന്‍ അഖിലേഷും കോണ്‍ഗ്രസിനൊപ്പമായിരുന്നു. കോണ്‍ഗ്രസിന്റെ മറ്റൊരു ഉരുക്കുകോട്ടയായിരുന്ന അമേഠിയില്‍ രാഹുല്‍ഗാന്ധിയെ തോല്‍പ്പിച്ച് സ്മൃതി ഇറാനിയിലൂടെ ബിജെപി. അട്ടിമറിവിജയം നേടിയിരുന്നു.

തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസ് അയക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കോണ്‍ഗ്രസിനെയും പ്രിയങ്കയെയും അതിഥി രൂക്ഷമായാണു വിമര്‍ശിച്ചത്. ഇതിനോടു പ്രതികരിച്ച കോണ്‍ഗ്രസ് നേതാവും റായ്ബറേലിയുടെ ചുമതലയുള്ള സെക്രട്ടറിയുമായ കെ.എല്‍. ശര്‍മ, വിപ്പ് ലംഘിച്ചതിന് അതിഥിക്കെതിരേ ഒരുകൊല്ലംമുമ്പു നല്‍കിയ പരാതിയില്‍ തീരുമാനമായില്ലെന്നു കുറ്റപ്പെടുത്തി. ''അവര്‍ മറുപടി തരാന്‍ തയ്യാറാകുന്നില്ല, സ്പീക്കര്‍ നടപടിയെടുക്കുന്നുമില്ല'' -സിങ് പറഞ്ഞു. അതിഥിയെ പാര്‍ട്ടിയില്‍നിന്ന് എത്രയുംവേഗം പുറത്താക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പുറത്താക്കുമെന്ന പ്രതീക്ഷയാണ് അതിഥി സിങ്ങിനുള്ളതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നത്. പുറത്താക്കിയാല്‍ ബിജെപിയില്‍ ചേര്‍ന്ന് എംഎല്‍എയായി തുടരാം. രാജി വച്ച് വീണ്ടും ജനവിധി തേടാന്‍ അതിഥി ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍