1 GBP =93.80 INR                       

BREAKING NEWS

പിണറായി വിജയനും നരേന്ദ്ര മോദിയും വളരെ കഷ്ടപ്പെട്ടു നേതൃത്വത്തില്‍ എത്തി വലിയ കാര്യങ്ങള്‍ ചെയ്യുന്ന, സുതാര്യതയുള്ളവര്‍; എന്റെ മനസ്സിലെ ആദരവ് അവര്‍ തിരിച്ചറിയുന്നു; എന്റെ രാഷ്ട്രീയമല്ല അവരെ എന്നിലേക്ക് അടുപ്പിച്ചത്; ഞാന്‍ തേടി ചെന്നു നല്ല മനസുകളെ അടുപ്പിക്കാന്‍ ആഗ്രഹിക്കുന്നു; എനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ഭാഗം പിടിക്കലോ ഇല്ല; 60-ാം പിറന്നാള്‍ ദിനത്തില്‍ കേരളത്തെയും രാജ്യത്തെയും നയിക്കുന്ന നേതാക്കളെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് ലഭിച്ച ഭാഗമായാണ് മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ. പകരം വെക്കാന്‍ ഇല്ലാത്ത നടന വൈഭവത്തിന് ഉടമയായ മലയാളികളുടെ പ്രിയ ലാലേട്ടന് ഇന്ന് അറുപതാം പിറന്നാളാണ്. മലയാളികള്‍ സ്വന്തം വീട്ടിലുള്ള പ്രിയപ്പെട്ടവരുടെ പിറന്നാള്‍ ആഘോഷിക്കും പോലെയാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പേര്‍ ലാലേട്ടന് ആശംസകള്‍ നേര്‍ന്നു കൊണ്ടു രംഗത്തുവരുന്നുണ്ട്. മലയാളം മാധ്യമങ്ങളും മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ്. ഇന്ന് രാവിലെ മുതല്‍ മോഹന്‍ലാലിന്റെ അഭിമുഖങ്ങള്‍ അടക്കം ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇന്നലെ മുതല്‍ പത്രങ്ങള്‍ ആഘോഷം തുടങ്ങിയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളും ലാലേട്ടന്‍ വിശേഷം കൊടുത്തിട്ടുണ്ട.

സിനിമയ്ക്ക് അപ്പുറത്തേക്ക് അഭിപ്രായങ്ങള്‍ പറഞ്ഞപ്പോഴൊക്കെ ലാലേട്ടനെ തേടി വിവാദങ്ങളും എത്തിയിരുന്നു. ബ്ലോഗെഴുത്തിന്റെ പേരില്‍ അഭിപ്രായം പറഞ്ഞപ്പോഴെല്ലാം അദ്ദേഹത്തിന് നേരെ സൈബര്‍ ആക്രമണം ഉണ്ടായി. ഒരേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായും സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. പലപ്പോഴും മോദിയുടെ നടപടികളെ പ്രകീര്‍ത്തിച്ചതിന്റെ പേരിലാണ് മോഹന്‍ലാല്‍ സൈബര്‍ ലോകത്ത് ആക്രമിക്കപ്പെട്ടത്. എന്നാല്‍, അതിനൊന്നും മറുപടി പറയാതെ തന്റെ സിനിമാ വഴിയെ നടക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ ഇരു നേതാക്കളുമായുള്ള അടുപ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരവുമായി മോഹന്‍ലാല്‍ രംഗത്തുവന്നു. മലയാള മനോരമയില്‍ ഉണ്ണി കെ വാര്യര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ രാജ്യം ശ്രദ്ധിക്കുന്ന രണ്ട് നേതാക്കളെയു പറ്റ് പറഞ്ഞത്. നരേന്ദ്ര മോദിയുമായും പിണറായി വിജയനുമായും ഒരേ അടുപ്പം സൂക്ഷിക്കുന്നത് എങ്ങനെയാണ്? എന്നതായിരുന്നു ലേഖകന്റെ ചോദ്യം. ഉത്തരമായി മോഹന്‍ലാല്‍ രണ്ട് പേരിലും കണ്ടത് രാഷ്ട്രീയമല്ല, മറിച്ച് അധ്വാനവും കഷ്ടപ്പാടുമാണ്. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

എനിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ഭാഗം പിടിക്കല്ലോ ഇല്ല. ഇവര്‍ രണ്ടുപേരും വളരെ കഷ്ടപ്പെട്ടു നേതൃത്വത്തില്‍ എത്തി വലിയ കാര്യങ്ങള്‍ ചെയ്യുന്ന, സുതാര്യതയുള്ളവരാണെന്നു ഞാന്‍ വിശ്വസിക്കുന്നവരാണ്. ആദരവു തോന്നുന്നവര്‍. എന്റെ മനസ്സിലെ ആദരവ് അവര്‍ തിരിച്ചറിയുന്നു എന്നു കരുതിയാല്‍ മതി. അല്ലാതെ എന്റെ രാഷ്ട്രീയമല്ല അവരെ എന്നിലേക്ക് അടുപ്പിച്ചത്. ഞാന്‍ നേരത്തെ പറഞ്ഞില്ലേ, ഞാന്‍ തേടി ചെന്നു നല്ല മനസുകളെ അടുപ്പിക്കാന്‍ ആഗ്രഹിക്കുന്നു.- അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ കഴിയുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം സഹകരിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അദ്ദേഹം പണം നല്‍കിയിരുന്നു. മാത്രമല്ല, സിനിമാ രംഗത്ത് കോവിഡ് കാലത്ത് കഷ്ടത അനുഭവിക്കുന്നവരെ തേടിയും അദ്ദേഹത്തിന്റെ കാരുണ്യഹസ്തം എത്തുന്നുണ്ട്. ചെന്നൈയില്‍ കഴിയുമ്പോഴും അമ്മ കൊച്ചിയിലാണ് എന്ന ദുഃഖവും ലാലേട്ടനെ അലട്ടുന്നുണ്ട്. ഇക്കാര്യവും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. അമ്മയുടെ അടുത്തല്ല എന്ന സങ്കടമുണ്ട്. അമ്മ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. ഉടന്‍ രണ്ടു ദിവസം കൊണ്ടു തിരിച്ചെത്താമെന്നു കരുതി പോന്നതാണു ഞാന്‍. എന്നും വിഡിയോ കോളിലൂടെ കാണും, സംസാരിക്കും. എന്തു ചെയ്യാം. ഇതൊന്നും ആരും ആസൂത്രണം ചെയ്തു ചെയ്യുന്ന കാര്യങ്ങളല്ലല്ലോ.- ലേഖകന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

കൂടെ ജോലി ചെയ്തവര്‍ അടക്കമുള്ള എത്രയോ പേര്‍ കഷ്ടപ്പാടിലാണെന്നോര്‍ത്തും മോഹന്‍ലാാല്‍ വാചാലനാകുന്നു. അതു വലിയ സങ്കടമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ വ്യക്തിപരമായി അമ്പലത്തില്‍ പോയി ദൈവത്തോടു കാര്യം പറയാന്‍ ആഗ്രഹിക്കുന്ന ആളല്ലെന്നും അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. കുറേക്കാലമായി ഗുരുവായൂരില്‍ പോകാത്തതെന്താണെന്നു ഒരു പാടു പേര്‍ ചോദിച്ചപ്പോള്‍ അടുത്ത കാലത്തു ഗുരുവായൂരില്‍ പോയി. ഭക്തി എന്നതു അമ്പലത്തില്‍ പോയി പറയേണ്ട കാര്യമാണെന്നു ഞാന്‍ കരുതുന്നില്ല. എന്റെ ഭക്തി എന്റെ മനസ്സില്‍ മാത്രമാണ്. അതിന്റെ സുഖവും വേദനയും ഞാന്‍ അനുഭവിക്കുന്നു. ദൈവം നമുക്കു കാര്യങ്ങള്‍ സാധിച്ചു തരാനുള്ള ആളാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ രംഗത്തേക്ക് മകന്‍ ചുവടു വെച്ചെങ്കിലും അക്കാര്യത്തില്‍ തനിക്ക് ആകാംക്ഷ ഇല്ലെന്നും മോഹന്‍ലാല്‍ ഉണ്ണി കെ വാര്യരോട് പറയുന്നു. അയാള്‍ക്കുതന്നെ ആകാംഷയില്ല, പിന്നെയാണോ എനിക്ക്! എന്നാണ് ഇതോടുള്ള ചോദ്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം. അപ്പുവിന്റെ ലോകം പുസ്തകവും പര്‍വതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു. അതിനിടയില്‍ അയാള്‍ സിനിമയും ആസ്വദിക്കുന്നു. അപ്പു എന്നെപ്പോലെ ആഗ്രങ്ങളില്ലാതെ ജീവിക്കുന്ന ആളാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

കടപ്പാട്: മലയാള മനോരമ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category