1 GBP = 92.50 INR                       

BREAKING NEWS

കേരളാ പൊലീസ് പെറ്റി കേസായി അന്വേഷിക്കേണ്ട കേസിന് വേണ്ടി ഖജനാവില്‍ നിന്നും പൊടിക്കുന്നത് കോടികള്‍; മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായി ഉണ്ടായ സംഘര്‍ഷം അന്വേഷിക്കുന്ന ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിഷന്റെ കാലാവധി വീണ്ടും മൂന്നു മാസത്തേക്കു കൂടി നീട്ടി; കാലാവധി നീട്ടി നല്‍കുന്നത് ഇത് എട്ടാം തവണ; കോവിഡ് കാലത്തെ സര്‍ക്കാര്‍ കൊള്ളയുടെ മറ്റൊരു കണക്കു കൂടി പുറത്ത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് കാലത്തും സര്‍ക്കാര്‍ ധൂര്‍ത്തിന് യാതൊരു കുറവുമില്ലെന്ന ആക്ഷേപം ശക്തമാണ്. പൊലീസിന് പെറ്റി കേസായി അന്വേഷിക്കാവുന്ന സംഭവം പോലും ജുഡീഷ്യല്‍ കമ്മീഷനെ വെച്ച് അന്വേഷിക്കുന്നത് സര്‍ക്കാറിന് ഹോബിയായി മാറിയിരിക്കയാണ്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായി ഉണ്ടായ സംഘര്‍ഷം അന്വേഷിക്കുന്ന ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിഷന്റെ കാലാവധി വീണ്ടും മൂന്നു മാസത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭാ തീരുമാനിച്ചത് ഖജനാവ് ധൂര്‍ത്തിടിക്കലിന്റെ മറ്റൊരു എപ്പിസോഡായി മാറി.

എട്ടാം തവണയാണു കാലാവധി നീട്ടുന്നത്. 2016 നവംബറിലാണു കമ്മിഷനെ നിയോഗിച്ചത്. ഹൈക്കോടതിയിലും തിരുവനന്തപുരം ജില്ലാ കോടതി പരിസരത്തും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിലായിരുന്നു തീരുമാനം. കമ്മീഷന്റെ പ്രവര്‍ത്തനത്തിനു കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ 1.84 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കാന്‍ വേണ്ടിയും ഈ സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ വെച്ചിരുന്നു. ഈ നടപടിയും ഏറെ വിമര്‍ശനങ്ങള്‍ കേട്ടതാണ്.

കേരളത്തില്‍ നിരവധി ജുഡീഷ്യല്‍ കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുറത്തുവന്ന വിവരാവകാശ രേഖകള്‍ പ്രകാരം ഇത്തരം കമ്മീഷനുകള്‍ വെറും പ്രഹസമായി മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. 1980-ന് ശേഷം മാത്രം കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനത്ത് നിയമിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷനുകളുടെ എണ്ണം 87 ആണ്. ഇവയില്‍ ഭൂരിപക്ഷം റിപ്പോട്ടുകളിലേയും ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടില്ല എന്നത് ചരിത്രം. അതുകൊണ്ട് തന്നെ പലപ്പോഴും ജുഡീഷ്യല്‍ കമ്മീഷനുകള്‍ രാഷ്ട്രീയമായി കേസുകള്‍ വലിച്ചു നീട്ടാന്‍ മാത്രം ഉപയോഗിക്കുന്നതാണ്.

ചെറിയതുറ വെടിവയ്പ് കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നടപടി റിപ്പോര്‍ട്ട് സഹിതം നിയമസഭയുടെ മേശപ്പുറത്ത് വെച്ചിരുന്നില്ല. സമാന അവസ്ഥയാണ് മറ്റ്ു റിപ്പോര്‍ട്ടുകള്‍ക്കും. റിപ്പോര്‍ട്ട് ലഭിച്ച് ആറു മാസത്തിനകം നിയമസഭയില്‍ വെയ്ക്കണമെന്നാണ് കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് നിഷ്‌ക്കര്‍ഷിക്കുന്നത്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നവര്‍ തന്നെ അധികാരത്തില്‍ വന്നാലും റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കാനോ നടപ്പാക്കാനോ ശ്രമിക്കുന്നില്ല.

മാറാട് സംഭവം, കുമരകം ബോട്ട് ദുരന്തം, കാസര്‍ഗോഡ് വെടിവയ്പ് എന്നീ സംഭവങ്ങളില്‍ നടത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പോലും നടപ്പാക്കുന്നതില്‍ മാറിമാറി അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ അവഗണിക്കുകയാണ് പതിവ്. കസ്റ്റഡി മരണക്കേസുകളില്‍ മുന്‍പ് പ്രഖ്യാപിച്ച ജുഡിഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശകളൊന്നും ഇന്ന് വരെ നടപ്പായില്ല. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷനെ നിയമിച്ചത്. പൊലീസ് സംവിധാനത്തെ പരിഷ്‌ക്കരിക്കാനായി പൊലീസ് പെര്‍ഫോമന്‍സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി കമ്മീഷന്‍ എന്നായിരുന്നു പേര്. കമ്മീഷന്റെ പ്രധാന ശുപാര്‍ശ ആയിരുന്നു സെന്‍ട്രലൈസ്ഡ് ലോക്കപ്പ്. ഇതൊന്നു നടപ്പിലാക്കിയിട്ടുല്ല.

കേരളത്തില്‍ ആദ്യമായി ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കുന്നത്. അതും എംഎ ഗോവിന്ദന്‍ നായരുള്‍പ്പൈടയുള്ളവര്‍ക്കെതിരായ അഴിമതിയാരോപണവിഷയത്തില്‍. അതിനു ശേഷം കേരളത്തില്‍ സര്‍ക്കാറുകളും കേസുകളും ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനങ്ങളും നിരവധി വന്നു. ഇടമലയാര്‍ ഡാം നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ ജസ്റ്റിസ് കെ സുകുമാരന്‍ കമ്മിഷന്‍ നിര്‍ദേശപ്രകാരം ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടത് മാത്രമാണ് കൃത്യമായി കമ്മീഷന്‍ നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ശിക്ഷ അനുഭവിച്ചത്.

മാറാട് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശ പോലും നടപ്പായില്ല. കുമരകം ബോട്ട് ദുരന്തക്കേസിലെ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കില്‍ തേക്കടിയും തട്ടേക്കാടും ആവര്‍ത്തിക്കില്ലായിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സ്വീകരിക്കാം തള്ളിക്കളയാം. അതുകൊണ്ട് തന്നെ കസ്റ്റഡി മരണങ്ങളിലും ഉരുട്ടിക്കൊലകളിലും പൊലീസ് ഏജന്‍സികളാണ് അന്വേഷണം നടത്തേണ്ടത്.

കുമരകം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ശുപാര്‍ശ പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കിയില്ലെന്ന് മാത്രമല്ല കോട്ടയം സെഷന്‍സ് കോടതി മൂന്ന് പ്രതികളെ വെറുതെ വിടുകയും ചെയ്തു. ഈ രാജ്യത്ത് ജുഡീഷ്യല്‍ കമ്മീഷനുകള്‍ കോടികളുടെ ചെലവ് നടത്തി പ്രഹസനമാകുന്നു എന്നതിനപ്പുറം ഒരു പുരോഗതിയും ഉണ്ടാക്കിയിട്ടില്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ ഡി ബി ബിനുവിനെ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category