1 GBP = 102.00 INR                       

BREAKING NEWS

ജനവികാരം അനുകൂലമാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി നടത്തുന്ന വെള്ളാനകളുടെ 30 ശതമാനം ശമ്പളം പിടിക്കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ എന്തുകൊണ്ടാണ് വാലും ചുരുട്ടി ഓടിയത്? യാതൊരു യോഗ്യതയുമില്ലാത്ത നേതാക്കളുടെ ലക്ഷക്കണക്കിന് ശമ്പളം പിടിക്കാന്‍ നേരം എന്തുകൊണ്ടാണ് തൊഴിലാളി നേതാവിന് കൈ വിറയ്ക്കുന്നത്? മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും വീണ്ടും വേര്‍പിരിയുമ്പോള്‍..

Britishmalayali
kz´wteJI³

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. കൊറോണ എന്ന ഒരു മഹാവ്യാധിയുടെ പേര് പറഞ്ഞ് പിടിച്ച് നില്‍ക്കാം എന്നത് തോമസ് ഐസക്കിനെ സംബന്ധിച്ചിടത്തോളം ഭാഗ്യമായി കരുതാം. അല്ലെങ്കില്‍ കൂടി ഖജനാവ് കാലിയായി അഞ്ച് നയാപെസ എടുക്കാന്‍ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല കേരളം. കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വളരെ നാള്‍ മുമ്പ് തന്നെ ട്രഷറിയില്‍ അമ്പതിനായിരം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ നിരോധിച്ചിരുന്നു. മാര്‍ച്ച് 31ന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്നതിനുള്ള കാശ് കൊടുക്കാന്‍ പോലും ആര്‍ക്കും കഴിയുമായിരുന്നില്ല. പക്ഷേ കൊറോണ വന്നതോട് കൂടി പറഞ്ഞ് നില്‍ക്കാന്‍ ഒരു കാരണമായി എന്ന് മാത്രം.

എന്തായാലും അതിനെ അതിജീവിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് കാര്യമായ ഫണ്ട് ശേഖരണത്തിന് ഇറങ്ങിയെങ്കിലും ജനങ്ങളുടെ കയ്യില്‍ കാശ് ഇല്ലാത്തതുകൊണ്ടും, പ്രളയകാലത്ത് ശതകോടികള്‍ കൊടുത്തിട്ടും അത് വേണ്ടത് പോലെ ഉപയോ?ഗിച്ചില്ല എന്ന് ആക്ഷേപം ഉള്ളതുകൊണ്ടും വേണ്ടപോലെ പണം പിരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് നിര്‍ബന്ധിതമായി സര്‍ക്കാര് ഉദ്യോ?ഗസ്ഥന്മാരില്‍ നിന്നും സാലറി ചലഞ്ചിലൂടെ പണം പിരിച്ചെടുക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥന്മാര്‍ക്ക് അധിക ശമ്പളം കൊടുക്കുന്നു എന്ന് പരാതി ഉള്ളതുകൊണ്ട് അവര്‍ കയ്യടിച്ച് ആഹ്ലാദിച്ചു.

എന്നാല്‍, സാലറി ചലഞ്ചിനെ പിന്തുണക്കുന്ന സാധാരണക്കാര്‍ പോലും ഒരു കാര്യം എടുത്ത് പറഞ്ഞു. രാഷ്ട്രീയ നിയമനങ്ങളുള്ള നൂറുകണക്കിന് ആളുകള്‍ ഈ നാട്ടിലുണ്ട്. യാതൊരു അടിസ്ഥാന യോഗ്യതയും ഇല്ലാതെ, സിപിഎമ്മുകാരാണ് എന്ന ഒറ്റക്കാരണത്താല്‍ ഒരു ലക്ഷവും അതിലധികവും ശമ്പളം കൈപ്പറ്റുന്ന നൂറുകണക്കിന് രാഷ്ട്രീയക്കാര്‍ ഈ നാട്ടിലുണ്ട്. കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും ചെയര്‍മാന്മാരായും അംഗങ്ങളായും എത്രപേര്‍ ഉണ്ടെന്ന് ആര്‍ക്കും അറിയില്ല. കമ്മീഷനുകള്‍ അടക്കമുള്ള മറ്റ് സംവിധാനങ്ങള്‍ വേറെ. രാഷ്ട്രീയക്കാര്‍ക്ക് കാശ് കൊടുക്കുന്നതിന് വേണ്ടി മാത്രം ഉണ്ടാക്കിയിരിക്കുന്ന വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളും ഏറെയുണ്ട്.

അവര്‍ക്കൊപ്പം കൂട്ടിവായിക്കേണ്ടവരാണ് മന്ത്രിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും. ഒരുമിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ചോദിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുദോഷം കേള്‍ക്കുന്നവരില്‍ നിങ്ങളുമുണ്ടല്ലോ. ഞങ്ങളേക്കാള്‍ യോഗ്യത കുറഞ്ഞ, ഞങ്ങളേക്കാള്‍ അനര്‍ഹരായവരല്ലേ നിങ്ങള്‍. നിങ്ങളുടെ ശമ്പളത്തിലും കുറവ് വരുത്തുമോ എന്നതായിരുന്നു ചോദ്യം. ജനങ്ങള്‍ ഒരുപോലെ ചോദിച്ചു, മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അവരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും കോര്‍പ്പറേഷനുകളിലേയും കമ്മീഷനുകളിലേയും ബോര്‍ഡുകളിലേയും രാഷ്ട്രീയക്കാര്‍ക്കുമുള്ള ശമ്പളത്തിന്റെ നല്ലൊരു പങ്ക് നിങ്ങളെന്താണ് പിടിക്കാത്തത് എന്ന്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category