1 GBP = 94.00 INR                       

BREAKING NEWS

ജനലക്ഷങ്ങള്‍ ഉപയോഗിക്കേണ്ട ബെവ്കോ ആപ്പ് ബീവറേജസ് കോര്‍പ്പറേഷന് വിനയാകുമോ? സിപിഎം അനുകൂലിയുടെ കമ്പനിക്ക് ആപ്പ് നിര്‍മ്മാണ ചുമതല നല്‍കി ആഴ്ച്ച പിന്നിട്ടിട്ടും ആപ്പ് ശരിയായില്ല; ഫെയര്‍കോഡ് ടെക്നോളജീസ് വികസിപ്പിച്ച ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ചേര്‍ക്കാന്‍ ഗൂഗിളിന് കൈമാറിയെങ്കിലും ഗൂഗിളിന്റെ അനുമതി ലഭിച്ചില്ല; ടോക്കണ് 50 പൈസ ഈടാക്കി സ്റ്റാര്‍ട്ടപ്പ് കമ്പനി ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ നഷ്ടം ബീവറേജസ് കോര്‍പ്പറേഷന് തന്നെ; വില്‍പ്പനയില്‍ സിംഹഭാഗം ബാറുകള്‍ കൊണ്ടുപോകുമ്പോള്‍ ബെവ്ക്കോയ്ക്ക് നഷ്ടമാകും

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിക്കാനുള്ള തീരുമാനം വന്നിട്ട് ഒരാഴ്ച്ചയിലേറെ പിന്നിട്ടിട്ടും മദ്യവില്‍പ്പന ഇനിയും തുടങ്ങിയിട്ടില്ല. ബെവ്കോ ഔട്ട്ലറ്റുകളും ബാറിലെ പാഴ്സല്‍ കൗണ്ടറുകളും തുറക്കുമ്പോള്‍ തിരക്ക് കുറയ്ക്കാനുള്ള മൊബൈല്‍ ആപ്പ് പ്ളേ സ്റ്റോറില്‍ ചേര്‍ക്കാന്‍ ഇന്നലെ ഗൂഗിളിന് കൈമാറിയെങ്കിലും ഗൂഗിളിന്റെ അനുമതി ലഭിക്കാത്തതാണ് ലോഞ്ചിങ് വൈകാന്‍ ഇടയാക്കുന്നത്. ബെവ് ക്യൂ എന്ന പേരിലുള്ള ആപ്പ് റെഡിയായാല്‍ സംസ്ഥാനത്തെ 900ത്തോളം ഔട്ട്ലറ്റുകള്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നത്.

കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് എന്ന കമ്പനി ബെവ് ക്യൂ എന്ന പേരില്‍ ആപ്പ് തയ്യാറാക്കി പ്ളേ സ്റ്റോറിന്റെ അംഗീകാരത്തിനായി രണ്ടുദിവസം മുമ്പ് സമര്‍പ്പിച്ചെങ്കിലും ചില സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ച് ഗൂഗിള്‍ മടക്കി. എതാടെയാണ് ,ഇന്ന് മുതല്‍ മദ്യവില്‍പനയ്ക്കുള്ള നീക്കം പൊളിഞ്ഞത്. ഇതോടെ ആപ്പിന്റെ ലോഡ് ടെസ്റ്റ് അടക്കമുള്ളവ പൂര്‍ത്തിയാക്കി. 25 ലക്ഷം പേര്‍ ഒന്നിച്ച് ബുക്ക് ചെയ്താലും പ്രശ്‌നമുണ്ടാവില്ലെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, ടെസ്റ്റ് റണ്‍ നടത്തുമ്പോള്‍ അല്ലാതം ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കില്ല.

മദ്യം വാങ്ങാനുള്ള ടോക്കണിന് വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടതില്ല. പേര്, ഫോണ്‍ നമ്പര്‍, ലോക്കേഷന്‍ അല്ലെങ്കില്‍ പിന്‍കോഡ് എന്നിവ മതി. സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് എസ്.എം.എസ് വഴിയും ടോക്കണ്‍ ലഭ്യമാക്കും. ഇതിനായി ബെവ്കോ പ്രത്യേക മൊബൈല്‍ നമ്പര്‍ ഏര്‍പ്പെടുത്തും. ടോക്കണ്‍ മാത്രമായിരിക്കും ആപ്പില്‍ നിന്ന് ലഭിക്കുക. ഇത് കാണിച്ച് കൗണ്ടറില്‍ നിന്ന് ഇഷ്ടമുള്ള ബ്രാന്‍ഡ് പണം കൊടുത്തുവാങ്ങാം. ബ്രാന്‍ഡ് തിരഞ്ഞെടുക്കാന്‍ ആപ്പില്‍ സംവിധാനമുണ്ടാവില്ല. ശനിയാഴ്ച്ചയോടെ മദ്യവില്‍പ്പന എളുപ്പത്തിലാക്കാനാണ് തീരുമാനം.

ജിപിഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പില്‍ ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാര്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിയാല്‍ ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വരെയാണ് മദ്യം ലഭിക്കുക. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണം. ബാറുകളില്‍ കൗണ്ടര്‍ വഴി ഇത്തരത്തില്‍ മദ്യം ബിവറേജിലെ വിലയ്ക്ക് വില്‍ക്കുമെങ്കിലും ബാറിലിരുന്നുള്ള മദ്യപാനത്തിന് അനുമതി നല്‍കിയിട്ടില്ല.

അതേസമയം ആപ്പ് വഴിയുള്ള മദ്യവില്‍പ്പനയില്‍ സംസ്ഥാന സര്‍ക്കാറിനാണ് ഖജനാവില്‍ നിന്നും പണം നഷ്ടമാകുക. ബീവറേജസ് കോര്‍പ്പറേഷന് പുറമേ ബാറുകളിലും കൗണ്ടര്‍ തുറക്കുന്നതോടെ സര്‍ക്കാറിന് ലഭിക്കേണ്ട പണത്തില്‍ പകുതി ബാറുകാര്‍ കൊണ്ടുപോകും. ബീവറേജസ് ഔട്ട്ലറ്റുകളേക്കാള്‍ കൂടുതല്‍ ബാറുകളായതിനാല്‍ കൂടുതല്‍ ബാറുകളിലേക്ക് വില്‍പ്പന കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.

ബെവ് ക്യൂ എന്നു പേരിട്ടിരിക്കുന്ന ആപ്പ് നിര്‍മ്മിച്ചിരിക്കുന്നതു കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് ടെക്നോളജീസ് ആണ്. ഒരു വര്‍ഷം മുന്‍പ് രൂപംകൊണ്ടതാണ് ഈ സ്റ്റാര്‍ട്ട്ആപ്പ്. കോവിഡിന്റെ മറവില്‍ ബെവ് ക്യൂ ഒരുദിവസം ലക്ഷങ്ങള്‍ മലയാളിയുടെ പോക്കറ്റില്‍ നിന്നും ചോര്‍ത്തുന്ന ആപ്പാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ആപ്പ് വരും വരും എന്ന് പറഞ്ഞെങ്കിലും തര്‍ക്കം നീണ്ടത് ഇതില്‍ പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ വ്യക്തിവിവരം കമ്പനിക്ക് കിട്ടും എന്നതിനെ ചൊല്ലിയായായിരുന്നു. ബെവ് ക്യൂവില്‍ ആദ്യം ബുക്ക് ചെയ്യുന്ന മദ്യത്തിന്റെ ബ്രാന്‍ഡ്, വ്യക്തിയുടെ വിലാസം, ഇവയൊക്കെ ഉള്‍പ്പെടുത്തിയിരുന്നു, ഇതുകൂടാതെ ആധാര്‍ നമ്പര്‍ പോലും എന്റര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടായിരുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയാല്‍ അത് കോടികളുടെ ലാഭമുള്ള ബിസിനസും. എന്നാല്‍, ഇപ്പോള്‍ വ്യക്തിവിവരങ്ങള്‍ കൈമാറില്ലെന്നാണ് പറയുന്നത്.

തിരക്കുള്ള ദിവസങ്ങളില്‍ 10.5 ലക്ഷം ആളുകള്‍ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. മദ്യശാലകള്‍ അടഞ്ഞു കിടന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ആപ്പ് ഉപയോഗിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. സാധാരണ ഫോണുകളില്‍നിന്ന് എസ്എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം. പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിന്‍കോഡ്, ലൊക്കേഷന്‍ എന്നിവയിലേതെങ്കിലും) നല്‍കി ക്യൂവില്‍ ബുക്ക് ചെയ്യാം. വ്യക്തിവിവരങ്ങള്‍ ചോദിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ അറിയിപ്പ്. ഇപ്പോള്‍ ബാറുകളും ബെവ്രിജസ് ഷോപ്പുകളും അടക്കം 900 ഷോപ്പുകളിലേക്കാണ് മദ്യക്കച്ചവടം. ഇങ്ങനെ കച്ചവടം പൊടി പൊടിച്ചാല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിവസം 20 ലക്ഷം വരെ ആയേക്കാം. 20 ലക്ഷം കുപ്പികള്‍ ഇതോടെ വിറ്റൊഴിയും.

ബുക്കിങ് സംബന്ധിച്ച് ബവ്‌റിജസ് കോര്‍പറേഷന്‍ ബാറുകാര്‍ക്ക് അയച്ച് സര്‍ക്കുലറില്‍ പറയുന്നത് ഒരു ബുക്കിങ്ങിന് (നാലാമത്തെ ക്ലോസില്‍) ഒരു എസ്എംഎസിന് ബാറുകാരുടെ കൈയില്‍ നിന്ന് 50 പൈസ ഈടാക്കുമെന്നാണ്. ഒരു ദിവസം 20 ലക്ഷം പേര്‍ കുപ്പികള്‍ വാങ്ങുമെന്ന അനുമാനിച്ചാല്‍ പോലും 10 ലക്ഷം രൂപയാണ് ഈ ആപ്പിന്റെ പേരില്‍ തട്ടുന്നത്. ഇത് ആപ്പ് തയ്യാറാക്കിയ കമ്പനിക്ക് കൊടുക്കുമെന്നും മറ്റുചെലവുകള്‍ക്ക് ഉപയോഗിക്കുമെന്നും ബവ്‌റിജസ് കോര്‍പ്പറേഷന്‍ പറയുന്നു. ഇതിന് പുറമേ ക്ലൗഡ് സ്‌പേസ്, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്ക് വരുന്ന ചെലവുകള്‍ കൂടി ബാറുകളില്‍ നിന്ന് ഈടാക്കുമെന്ന് സര്‍ക്കുലറില്‍ പറഫയുന്നു. ഈ ആപ്പിലൂടെ അങ്ങനെ ചുളുവില്‍ കിട്ടുന്നത് മൂന്നുകോടിയിലേറെ. ഈ മൊബൈല്‍ ആപ്പിന്റെ നിര്‍മ്മാണതതിന് വേണ്ടി വരുന്നത് രണ്ടുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെയും മാത്രം. ഒരുമാസം സെര്‍വര്‍ ചെലവ് അടക്കം നടത്തിപ്പിനായി ബവ്‌റിജസ് കോര്‍പറേഷന് ചെലവ് വരുന്നത് ഏകദേശം രണ്ടുലക്ഷം വരെ മാത്രവും. ഇതിന് പകരമാണ് 3 കോടി ചെലവഴിക്കുന്നത്. ഇതിന് പിന്നില്‍ ബവ്‌റിജസ് കോര്‍പറേഷനിലെ ചില ഉന്നതരാണ് എന്നാണ് ആരോപണം. സ്പ്രിങ്‌ളര്‍ ഇടപാട് പോലെ മറ്റൊരു ക്രമക്കേടിലിലേക്കാണ് ബെവ് ക്യൂവും നീങ്ങുന്നത്.

കമ്പനിക്ക് പിന്നില്‍ ആര്?
ബെവ് ക്യൂ ആപ് നിര്‍മ്മാതാക്കളായ കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് ടെക്നോളജീസ ഒരു വര്‍ഷം മുന്‍പ് രൂപംകൊണ്ടതാണ്. ഇത് സിപിഎം അനുകൂലികളേതാണെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും തുറന്നടിക്കുന്നു. കമ്പനിയുടെ സിറ്റിഒ (ചീഫ് ടെക്നോളജി ഓഫിസര്‍) ആയ രജിത് രാമചന്ദ്രന്‍ എന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഒന്നടങ്കം പിണറായി വിജയനേയും ഇടതുസര്‍ക്കാരിനേയും പുകഴ്ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ്.

കേന്ദ്രസര്‍ക്കാരിന്റെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ വെബ്സൈറ്റ് പ്രകാരം നാലു പേരാണ് കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡിലുള്ളത്. രജിത്, നവീന്‍ ജോര്‍ജ്, തലപ്പുള്ളി അരവിന്ദാക്ഷന്‍ അരുണ്‍ഗോഷ്, വിഷ്ണു മംഗലശേരി ഗോപി കല എന്നിവരാണ് ഡയറക്റ്റര്‍മാര്‍. ഇതില്‍ രജിത് സജീവ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. ഫെയര്‍കോഡ് ടെക്നോളജീസിലെ സ്റ്റാഫുകള്‍ പൗരത്വഭേദഗതി നിയമത്തിനെതിരേ ഓഫിസിനു പുറത്ത് സമരം ചെയ്യുന്നതടക്കം ചിത്രങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.ബി.രാജേഷിന് വോട്ടഭ്യര്‍ഥിച്ചും ഇയാള്‍ രംഗത്തു വന്നിരുന്നു.

ഏതായാലും ആപ്പ് ഇതുവരെ ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ കഴിഞ്ഞിട്ടില്ല. സാങ്കേതിക കാര്യങ്ങളില്‍ പരിശോധന നടക്കുന്നതിനാലാണ് ഇത്. പ്ലേ സ്റ്റോറില്‍ ആപ്പ് ഉള്‍പ്പെടുത്താന്‍ ഗൂഗിളിന്റെ അനുമതി തേടിയിട്ടുണ്ട്. നാളെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം പ്രാഥമിക പരിശോധനയും ചെക്കിംഗും നടത്തും. അതിന് ശേഷമാകും മദ്യ വിതരണം.

ആപ്പ് പ്ലേ സ്റ്റോറിലും ആപ്സ്റ്റോറ്റിലും അപ്ലോഡ് ചെയ്യുന്നതിനാണ് ക്ലിയറന്‍സിനായി ബവ്കോ ഗൂഗിളിനെ സമീപിച്ചത്. അനുമതി ലഭിക്കുന്നത് വൈകിയതോടെ മദ്യക്കടകള്‍ വെള്ളിയാഴ്ചയേ തുറക്കുകയുള്ളു. തിങ്കളാഴ്ച വൈകുന്നേരമാണ് സുരക്ഷാ അനുമതിക്കായി ഗൂഗിളിനെ സമീപിച്ചത്. ഇന്നലെ അനുമതി ലഭിക്കുമെന്നായിരുന്നു ബെവ് കോയുടെ പ്രതീക്ഷ. ഇന്നു അനുമതി കിട്ടിയാല്‍ രാത്രി മുതല്‍ നാളെ രാത്രി വരെ പരീക്ഷണ പ്രവര്‍ത്തനം നടത്തും. നാളെ രാത്രിയോടെ തന്നെ ആപ് ഉപഭോക്കാക്കള്‍ക്കായി തുറന്നു നല്‍കും. ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ 9 മുതല്‍ മദ്യം ലഭിക്കും.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category