1 GBP =93.80 INR                       

BREAKING NEWS

ഒരു ദിവസം ആയിരത്തിലേറെപ്പേര്‍ മരിക്കുന്ന ഏകരാജ്യമായി മാറി ബ്രസീല്‍; ഓരോ ദിവസവും 20,000ത്തോളം പുതിയ രോഗികള്‍; മൂന്ന് ലക്ഷം രോഗികളും 20,000 മരണവുമായത് ഞൊടിയിടയില്‍; ലോക്ക്ഡൗണിനെ പരിഹസിച്ച് നടന്ന രാജ്യം നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തം; പെറുവും ചിലിയും അടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എല്ലാം മഹാവ്യാധിയുടെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമരുന്നു

Britishmalayali
kz´wteJI³

കൊറോണയുടെ പുതിയ യുദ്ധഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ് തെക്കേ അമേരിക്ക. പ്രതിദിന മരണസംഖ്യയുടെ കാര്യത്തില്‍ ഉള്‍പ്പടെ പലതിലും യൂറോപ്പിനെ പിന്തള്ളിക്കൊണ്ട് കുതിക്കുകയാണ് താരതമ്യേന അവികസിതമായ ഈ ഭൂഖണ്ഡം. 3,10,087 രോഗികളുമായി ബ്രസീലാണ് ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ ദുരന്തഭൂമിയായി മാറിക്കൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കൊണ്ട്, സ്പെയിനിനേയും ബ്രിട്ടനേയും പിന്തള്ളി, രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ബ്രസീലിന് കഴിഞ്ഞു എന്ന് പറയുമ്പോള്‍ രോഗവ്യാപനത്തിന്റെ വേഗത ഊഹിക്കാമല്ലോ.

മരണസംഖ്യയും അതിവേഗം വര്‍ദ്ധിക്കുകയാണ് ബ്രസീലില്‍. ഇതുവരെ 20,047 പേരാണ് കൊറോണയോട് തോല്‍വി സമ്മതിച്ച് മരണത്തിന് കീഴടങ്ങിയത്. 1,08,769 കോവിഡ് 19 രോഗികളുമായി പെറു തൊട്ടു പുറകില്‍ തന്നെയുണ്ട്. 3,148 മരണങ്ങളാണ് ഇതുവരെ ഈ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ മരണനിരക്കുള്ള ഒരു രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു പെറു. 57,581 രോഗബാധിതരും 589 മരണങ്ങളുമായി ചിലി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലവും മറ്റ് പല കാരണങ്ങളാലും പല രാജ്യങ്ങളിലും യഥാര്‍ത്ഥ രോഗബാധിതരുടെ കണക്കുകള്‍ എടുക്കുവാനാകുന്നില്ല എന്ന വസ്തുത കൂടി കണക്കിലെടുത്താല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ചിത്രം തികച്ചും ഭീകരമാണ് എന്ന് കാണാം. ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങളില്‍ മാത്രമല്ല, ഇതുവരെ താരതമ്യേന നല്ല പ്രകടനം കാഴ്ച്ചവച്ചിരുന്ന അര്‍ജന്റീന, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലും കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ രോഗവ്യാപനത്തിന്റെ തീവ്രത വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ച്ചയില്‍ അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായി. ഇതേ കാലയളവില്‍ ബൊളീവിയയിലെ രോഗബാധിതരുടെ എണ്ണം നാല് മടങ്ങായി വര്‍ദ്ധിക്കുകയാണ് ഉണ്ടായത്.

പല തെക്കേ അമേരിക്കന്‍ രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്‍ക്കശ്യ നിയമങ്ങളുടെ അഭാവത്തിലും, ജനങ്ങളുടെ നിരുത്തരവാദപരമായ സമീപനങ്ങളാലും മിക്ക നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നില്ല. ബ്രസീലില്‍, രാഷ്ട്രത്തിന്റെ പ്രസിഡണ്ട് തന്നെ സംസ്ഥാന ഗവര്‍ണര്‍മാരോട് ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കാഴ്ച്ചയും നമ്മള്‍ കണ്ടു. മാത്രമല്ല, സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് അദ്ദേഹം ഈ ആവശ്യത്തിനായി നിരവധി റാലികള്‍ സംഘടിപ്പിച്ചതും നാം കണ്ടിരുന്നു. ഈ മാസം ആദ്യം മുതല്‍ തന്നെ രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 കവിഞ്ഞു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇതൊക്കെ സംഭവിച്ചത്.

എന്നാല്‍, ബ്രസീലില്‍ കോവിഡ് 19 ബാധിച്ചവരുടെ യഥാര്‍ത്ഥ എണ്ണം ഔദ്യോഗിക കണക്കിന്റെ പല മടങ്ങ് വരുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. പരിശോധനാ സംവിധാനങ്ങളുടെ പരിമിതികളാണ് ഇതിന് പ്രധാന കാരണമായി അവര്‍ എടുത്ത് കാണിക്കുന്നത്. ഇതിനിടയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സുഹൃത്തുക്കളുമൊത്ത് ആഘോഷം നടത്തിയ ഒരു ജില്ലാ മേയറെ പെറുവില്‍ തദ്ദേശവാസികള്‍ കൈകാര്യം ചെയ്ത് സ്വന്തം സ്ഥലത്തേക്ക് തിരിച്ചയച്ചു. രോഗബാധയുടെ തോത് വര്‍ദ്ധിക്കുമ്പോഴും അധികാരികളില്‍ പലരും ഇത് ഗൗരവമായി എടുക്കുന്നില്ല എന്നാണ് ബ്രസീലിയന്‍ പ്രസിഡണ്ടിന്റെയും ഈ മേയറിന്റെയുമൊക്കെ പെരുമാറ്റം സൂചിപ്പിക്കുന്നത്. അര്‍ജന്റീനയിലും സ്ഥിതി പരിതാപകരമാണ്.

യൂറോപ്പിലും അമേരിക്കയിലും ലോക്ക്ഡൗണിന് ശേഷം രോഗവ്യാപനത്തില്‍ കുറവ് വരുവാന്‍ തുടങ്ങിയപ്പോള്‍, ലാറ്റിന്‍ അമേരിക്കയില്‍ രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യഘട്ടത്തിലെത്താന്‍ ഒരുങ്ങുകയാണ്. ഒരു ഭൂഖണ്ഡമെന്ന നിലയില്‍, രോഗബാധിതരുടെ എണ്ണത്തില്‍ മേയ് 15 ന് യൂറോപ്പിനെ പിന്തള്ളിയ ലാറ്റിന്‍ അമേരിക്ക ഇന്നലെ ഇക്കാര്യത്തില്‍ വടക്കെ അമേരിക്കയേയും പിന്തള്ളി, ഏറ്റവും അധികം കോവിഡ് രോഗികളുള്ള ഭൂഖണ്ഡമായി മാറിയിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category