1 GBP =93.80 INR                       

BREAKING NEWS

കൊറോണ വൈറസിന്റേത് മറ്റ് വൈറസുകളില്‍ നിന്നും തികച്ചും വിഭിന്നമായ രീതി; സ്വയം ഇരട്ടിക്കുന്നതിനൊപ്പം, പ്രതിരോധ കോശങ്ങളേയും ഇരട്ടിക്കാന്‍ അനുവദിക്കുന്നു; സ്വയം പ്രതിരോധ സംവിധാനങ്ങളുടെ അമിത പ്രതികരണം വഴിയും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു; കൊറോണയെ കുറിച്ചുള്ള ഗവേഷകരുടെ പുതിയ വെളിപ്പെടുത്തലുകള്‍

Britishmalayali
kz´wteJI³

കൊറോണയെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ശാസ്ത്രലോകം മുഴുവനും ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് ദിനംപ്രതി എന്നോണം ഈ വൈറസിനെ കുറിച്ച് പുതിയ പുതിയ വെളിപ്പെടുത്തലുക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും പുതിയതാണ് മറ്റ് വൈറസുകളില്‍ നിന്നും വ്യത്യസ്തമായ കൊറോണ വൈറാസിന്റെ പെരുമാറ്റരീതി.

സാധാരണയായി നമ്മുടെ ശരീര കോശങ്ങളില്‍ ഇന്റര്‍ഫെറണ്‍സ്, കിമോക്കൈന്‍സ് എന്നിങ്ങനെ രണ്ടുതരം ജീനുകളാണ് വൈറസുകളുടെ ആക്രമണത്തെ തടയുവാനായി ഉള്ളത്. ഇതില്‍ ഇന്റെര്‍ഫെറോണ്‍സ് വൈറസിന്റെ പ്രത്യൂദ്പാദനം തടയുമ്പോള്‍, കിമോകൈന്‍സ്, പ്രതിരോധ കോശങ്ങളെ ഉണര്‍ത്തി അണുബാധയുള്ളിടത്ത് വൈറസുകളോട് പൊരുതാന്‍ പ്രാപ്തരാക്കുന്നു. അല്ലെങ്കില്‍, അണുബാധയുടെ സ്ഥാനത്ത് കൂടുതല്‍ കോശങ്ങള്‍ രൂപീകരിക്കപ്പെടുന്നു.

ഇവിടെയാണ് മറ്റ് വൈറസുകളില്‍ നിന്നും കൊറോണ വിഭിന്നമാകുന്നത്. ഇന്റര്‍ഫെറോണ്‍ എന്ന ജീനിനെ ഈ വൈറാസ് തടഞ്ഞു നിര്‍ത്തും അതുവഴി അതിന് മനുഷ്യശരീരത്തിനുള്ളില്‍ ഇരട്ടിക്കാനാകും. അതേ സമയം കീമോകൈനുകള്‍ കൂടുതല്‍ പ്രതിരോധകോശങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കും. ഇത് പ്രതിരോധ സംവിധാനങ്ങളുടെ അമിതപ്രതികരണത്തിനിടയാക്കും. ശരീരത്തിലെ സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന അവസ്ഥ വന്നുചേരും.

സാധാരണ ഫ്ളൂ പോലുള്ള രോഗങ്ങള്‍ക്ക് കാരണമായ വൈറസുകള്‍ ഈ രണ്ടുവിധത്തിലുള്ള ജീനുകളെ അഭിമുഖീകരിക്കുമെങ്കിലും അവയെ പ്രതിരോധിക്കുവാനുള്ള കഴിവ് ഏറെയില്ല. മാത്രമല്ല, രണ്ടു തരം ജീനുകളോടും ഈ വൈറസുകള്‍ സമാനരീതിയിലാണ് പെരുമാറുന്നത്. എന്നാല്‍ കൊറോണ ഒന്നിനെ നിര്‍വീര്യമാക്കുമ്പോള്‍ മറ്റതിനെ പതിവിലുമധികം ഭംഗ്യയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. ഇതുമൂലം ശ്വാസകോശങ്ങളിലും ശാസനാളിയിലുമെല്ലാം പ്രതിരോധ കോശങ്ങളുടെ ആധിക്യവും വൈറസിനൊപ്പം തടസ്സങ്ങള്‍ സൃഷ്ടിക്കാം.

മാത്രമല്ല, പ്രതിരോധ കോശങ്ങളുടെ ആധിക്യം സൈറ്റോകിന്‍ സ്റ്റോംസ് എന്ന പ്രതിഭാസത്തില്‍ അവസാനിക്കുവാനും സാദ്ധ്യതയുണ്ട്. വൈറസിനെ മാത്രം പ്രതിരോധിക്കേണ്ടതിനു പകരം, ഈ പ്രതിരോധ കോശങ്ങള്‍ സ്വന്തംശരീരത്തിലെ കോശങ്ങളേയും ആക്രമിക്കുന്ന പ്രതിഭാസമാണിത്. ഇതുവരെയുള്ള വൈറോളജി പഠനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏതൊരു വൈറസിനെ അപേക്ഷിച്ചും കൊറോണ തികച്ചും വ്യത്യസ്തമാകുന്നതും ഇക്കാര്യത്തിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category