1 GBP =93.80 INR                       

BREAKING NEWS

ഭൂമിയില്‍ ജീവന്റെ കാതലായ കാന്തികവലയം ദുര്‍ബലപ്പെടുന്നുവോ; സൗത്ത് അറ്റ്ലാന്റിക് അനോമലി എന്ന, ദുര്‍ബല കാന്തിക മേഖല രൂപപ്പെട്ടത് വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍; 7,80,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ധ്രുവീയ മാറ്റം വീണ്ടും നടക്കുവാന്‍ സാധ്യതയുണ്ടോ: ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച്

Britishmalayali
kz´wteJI³

കൊറോണയുടെ നടുക്കത്തിലിരിക്കുന്ന മനുഷ്യര്‍ക്ക് മുന്‍പില്‍ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായാണ് ശാസ്തലോകം എത്തിയിരിക്കുന്നത്. ഭൂമിയുടെ കാന്തിക മേഖല ദുര്‍ബലപ്പെട്ടുവരുന്നു അല്ലെങ്കില്‍ ക്ഷയിക്കുന്നു. സൂര്യനില്‍ നിന്നുള്ള രൂക്ഷമായ പല വികിരണങ്ങളേയും ചാര്‍ജ്ജുള്ള കണികകളേയും തടഞ്ഞ് ഭൂമിയില്‍ ജീവന്റെ സ്പന്ദനംനിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് ഭൂമിക്ക് ചുറ്റുമുള്ള ഈ കാന്തികവലയം.

ആഫ്രിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലുള്ള പ്രദേശത്താണ് ഇപ്പോള്‍ സൗത്ത് അറ്റ്ലാന്റിക് അനോമലി എന്നപേരില്‍ വിളിക്കപ്പെടുന്ന, ദുര്‍ബലമായ കാന്തികവലയം കാണപ്പെട്ടത്. ഇത് ക്ഷയിച്ച് ഈ രൂപത്തിലാകുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിലാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏകദേശം 7,80,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ധ്രുവീയ മാറ്റം (ദക്ഷിണധ്രുവവും ഉത്തരധ്രുവവും തങ്ങളുടെ സ്ഥാനങ്ങള്‍ പരസ്പരം മാറുന്ന പ്രതിഭാസം) നടക്കുന്നതിനുള്ള മുന്നോടിയായിട്ടാണ് കാന്തികവലയത്തിലെ ക്ഷയത്തെ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.

കാന്തികവലയത്തില്‍ ഉണ്ടായ ഈ വ്യതിചലനം കൃത്രിമോപഗ്രഹങ്ങളുടെ പ്രവര്‍ത്തനക്ഷമതയെ വിപരീതമയി ബാധിക്കും എന്നാണ് പറയപ്പെടുന്നത്. ഈ ഭാഗത്തുകൂടി കടന്നുപോകുന്ന ബഹിരാകാശ യാനങ്ങളിലും ചില സാങ്കേതിക തകരാറുകള്‍ ദൃശ്യമാകുന്നുണ്ട്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കൃത്രിമോപഗ്രഹങ്ങളുടെ കൂട്ടമായ സ്വാം കോന്‍സ്റ്റലേഷനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഭൂമിയുടെ കാന്തികമണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉള്ള സിഗ്‌നല്‍ വ്യത്യാസങ്ങള്‍ തിരിച്ചറിയുവാന്‍ ആയി പ്രത്യേകം രൂപകല്പന ചെയ്ത് ഉപഗ്രഹങ്ങളാണിവ.

2013 മുതല്‍ക്കാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഭൂമിയുടെ കാന്തിക വലയത്തെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. വളരെ ഉയര്‍ന്ന കൃത്യതയുള്ള അളവുകള്‍ നല്‍കുന്ന ഒരുപോലത്തെ മൂന്ന് ഉപഗ്രഹങ്ങളാണ് ഈ ഗവേഷണത്തിനായി പ്രധാനമായും ഉപയോഗിച്ചത്. മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ നിന്നാണ് ഇവ ഈ അളവുകള്‍ എടുക്കുന്നത്.കഴിഞ്ഞ ഒരു പതിറ്റാണ്ടായിട്ടുണ്ടാകും ഈ വ്യതിചലനം ആരംഭിച്ചിട്ട് എങ്കിലും ഇത് വര്‍ദ്ധിക്കാന്‍ തുടങ്ങിയത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായിട്ടാണ് എന്നാണ് പഠനം നടത്തുന്നവര്‍ പറയുന്നത്.

ഭൂമിയുടെ കാതല്‍ ഈ മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇപ്പോള്‍ പഠനവിഷയമാക്കിയിരിക്കുന്നത്. കാന്തികമണ്ഡലം ക്ഷയിക്കുന്നത് കുറേയേറെക്കാലങ്ങളായി ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. കഴിഞ്ഞ 200 വര്‍ഷത്തിനുള്ളില്‍ ഇതിന്റെ കാഠിന്യത്തില്‍ 9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ആഫ്രിക്കയ്ക്കും സൗത്ത് അമേരിക്കയ്ക്കും ഇടയില്‍ ഉള്ള ഈ അനോമലി വളര്‍ന്നത് അടുത്ത വര്‍ഷങ്ങളിലായാണ്.

വിവിധ ഉപഗ്രഹങ്ങള്‍ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ 1970 നും 2020 നും ഇടയിലായി കാന്തിക ശക്തി 24,000 നാനോടെസ്ലാസില്‍ നിന്നുന്‍ 22,000 ആയി കുറഞ്ഞിട്ടുണ്ട്. മാതമല്ല, ഈ വ്യതിചലനം പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറില്‍ 12 മൈല്‍ വേഗതയില്‍ നീങ്ങുന്നു എന്നും കണ്ടുപിടിച്ചിട്ടുണ്ട്. ആഫ്രിക്കയുടെ തെക്ക് പടിഞ്ഞാറായി ഈ വ്യതിചലനത്തിന് മറ്റൊരു കേന്ദ്രം കൂടി രൂപീകൃതമായി വരുന്നുണ്ട്.

സാധാരണനിലയില്‍ 2,50,000 വര്‍ഷങ്ങളില്‍ ഒരിക്കല്‍ ഭൂമിയുടെ കാന്തികമണ്ഡലത്തിലെ ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ പരസ്പരം സ്ഥാനമാറ്റം നടത്തും എന്നാണ് കണക്കാക്കുന്നത്. 7,80,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്തരത്തില്‍ ഒന്ന് അവസാനമായി ഉണ്ടായതും അതായത്, ഒരു ധ്രുവമാറ്റം നടക്കേണ്ട സമയം വളരെ വൈകിയിരിക്കുന്നു. ഉത്തരധ്രുവം അതിവേഗം സൈബീരിയയോട് അടുത്തുകൊണ്ടിരിക്കുന്നു എന്ന് കഴിഞ്ഞ മാസം ചില അമേരിക്കന്‍ ശാസ്ത്രകാരന്മാരും വെളിപ്പെടുത്തുകയുണ്ടായി.

ഭൂമിയുടെ ഈ കാന്തിക മണ്ഡലമാണ് സൂര്യനില്‍ നിന്നുള്ള പല അപകടകാരികളായ വികിരണങ്ങളേയും ചാര്‍ജ്ജുള്ള കണികകളേയും തടഞ്ഞു നിര്‍ത്തുന്നത്. ഇല്ലെങ്കില്‍, ഓസോണ്‍ പാളികള്‍ കടന്ന് ഇവയില്‍ പലതിനും ഭൂമിയില്‍ എത്തുവാന്‍ സാധിക്കും. ഭൂമിയുടെ അകക്കാമ്പാണ് ഈ മണ്ഡലം രൂപീകൃതമാകുവാന്‍ കാരണം. ഇവയില്‍ വരുന്ന മാറ്റങ്ങള്‍ ഭൂമിയിലെ ജീവന്റെ തുടിപ്പിനെ ഏറെ സ്വാധീനിക്കും എന്നാണ് കണക്കാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category