1 GBP =93.80 INR                       

BREAKING NEWS

ഞങ്ങളുടെ പിതാവിനെ കൊന്നു കഷ്ണങ്ങളാക്കി കൊണ്ടുപോയവരോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു; ഈ പുണ്യമാസത്തില്‍ അള്ളാഹുന്റെ കരുണയ്ക്കായി ഞങ്ങള്‍ എല്ലാം പൊറുക്കുന്നു; ജമാല്‍ ഖഷോഗിയെ കൊന്ന് തള്ളിയവരോട് പൊറുത്ത് മക്കള്‍; സൗദി കിരീടാവകാശി എം ബി എസ്സിന് ഇനി ആശ്വസിക്കാം

Britishmalayali
kz´wteJI³

ന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍വിവാദമായ ജമാല്‍ ഖഷോഗി വധക്കേസില്‍, അദ്ദേഹത്തെ കൊന്ന് തള്ളിയവരോട് ക്ഷമിക്കുകയാണെന്ന് ഖഷോഗിയുടെ മക്കള്‍ ഇന്നലെ പറഞ്ഞു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റ് കൂടിയായ മകന്‍ സലാ ഖഷോഗിയുടെ ടീറ്ററിലൂടെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. രക്തസാക്ഷിയായ ജമാല്‍ ഖഷോഗിയുടെ മക്കള്‍, അദ്ദേഹത്തിന്റെ കൊലയാളികളോട് ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

2018-ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഖഷോഗിയെ വെട്ടി കഷണം കഷണമാക്കിയത്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് കൊലയ്ക്ക് പിന്നിലെന്ന് സി ഐ എ ആരോപിച്ചിരുന്നു. സൗദി ഭരണകൂടത്തെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഖഷോഗി എഴുതിയ ലേഖനത്തിന്റെ പ്രതികാരമായാണ് സൗദി കിരീടാവകാശി ഖഷോഗിയുടെ കൊലയ്ക്കുള്ള ഉത്തരവിട്ടതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.ഏതായാലും , അള്ളാഹുവിന്റെ വാക്കുകള്‍ അനുസരിച്ച്, ഈ പുണ്യമാസത്തില്‍ അനുഗ്രഹങ്ങള്‍ ലഭിക്കുവാനായി ഘാതകരോട് ക്ഷമിക്കുന്നു എന്നാണ് മക്കള്‍ പറഞ്ഞത്.

2018 ഒക്ടോബര്‍ 2ന് തന്റെ ആസനനമായ വിവാഹവുമായി ബന്ധപ്പെട്ട ചിലരേഖകള്‍ക്കായി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനെ സമീപിച്ചപ്പോഴാണ് ജമാല്‍ ഖഷോഗിയെ അവസാനമായി കാണുന്നത്. പിന്നീട് കഷണം കഷണമായ മൃതദേഹമായിരുന്നു കാണപ്പെട്ടത്. സൗദിയിലെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ഇത് ആഗോളതലത്തില്‍ തന്നെ ഒരു വന്‍വിവാദമായി മാറുകയായിരുന്നു.

ചില പാശ്ചാത്യ രാജ്യങ്ങളും സി ഐ എയും ഒക്കെ സൗദി രാജകുമാരന്റെ പേര് പരാമര്‍ശിക്കുമ്പോഴും അതെല്ലാം കഴമ്പില്ലാത്ത ആരോപണം മാത്രമാണെന്നായിരുന്നു സൗദി ഭരണകൂടത്തിന്റെ വാദം. ഖഷോഗി വധവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വധശിക്ഷക്ക് വിധിക്കുകയും മൂന്ന്പേര്‍ക്ക് ജയില്‍ ശിക്ഷവിധിക്കുകയും ചെയ്തിട്ടുണ്ട്.സൗദിയുടെ തലസ്ഥാനമായ റിയാദില്‍ രഹസ്യമായി നടന്ന വിചാരണയ്ക്കൊടുവിലാണ് ഇവരെ ശിക്ഷിച്ചത്.

ഐക്യരാഷ്ട്ര സഭയും വിവിധ മനുഷ്യാവകാശ സംഘടനകളും ഈ വിചാരണയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നീതിന്യായ വ്യവസ്ഥയെ തന്നെ കളിയാക്കുകയാണ് സൗദി അറേബ്യ എന്ന് ഐക്യ രാഷ്ട്ര സഭ ആരോപിച്ചിരുന്നു. ഈ കൊലയ്ക്ക് പിറകിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ വിചാരണ എന്നായിരുന്നു ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്ന ആരോപണം.മാത്രമല്ല, നല്ലരീതിയില്‍ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന് സൗദി അറേബ്യയിലേക്ക് പാശ്ചാത്യ ലോകത്തുനിന്നും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള എം ബി എസിന്റെ ശ്രമത്തില്‍ എന്നും വിലങ്ങുതടിയായി തുടരുകയായിരുന്നു ഈ കേസ്. ഇതോടെ അതിനൊരു അയവ് വരുമെന്ന് പ്രതീക്ഷിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category