1 GBP =93.80 INR                       

BREAKING NEWS

ഇന്നലെ 338 മരണങ്ങള്‍ റെക്കോര്‍ ഡ് ചെയ്തതോടെ യുകെയില്‍ മരിച്ചവരുടെ എണ്ണം 36,000 കടന്നു; ലണ്ടനില്‍ 17 ശതമാനം പേരും ലണ്ടനു പുറത്ത് അഞ്ചു ശതമാനം പേരും രോഗബാധിതര്‍; രണ്ടാഴ്ചയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ 40 ശതമാനം കുറവ്

Britishmalayali
kz´wteJI³

ബ്രിട്ടനിലാകമാനം ആശ്വാസത്തിന്റെ ഇളങ്കാറ്റ് വീശാന്‍ തുടങ്ങിയിരിക്കുന്നു. പ്രതിദിന മരണസംഖ്യയില്‍ തുടര്‍ച്ചയായി ദൃശ്യമാകുന്ന കുറവും, പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കാണിക്കുന്ന കുറവും, ബ്രിട്ടന്‍ രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യഘട്ടം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. ഇന്നലെ 338 മരണങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. തൊട്ടു മുന്‍പത്തെ ദിവസം ഇത് 363 ആയിരുന്നു. 2,615 പേര്‍ക്ക് ഇന്നലെ പുതുതായി രോഗബാധ സ്ഥിരീകരിച്ചു.ഇന്നലെ മരിച്ചവരില്‍ ഒരു 14 കാരനും ഉള്‍പ്പെടുന്നു. നേരത്തേ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളയാളാണ് ഈ കൗമാരക്കാരന്‍ എന്നാണ് അറിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 67,681 പേരെ കൂടി പരിശോധനക്ക് വിധേയമാക്കിയതോടെ ഇതുവരെ 2 ദശലക്ഷത്തിലധികം പേരെ ബ്രിട്ടനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കികഴിഞ്ഞു. പരിശോധന ഇത്രയധികം വിപുലമാക്കിയിട്ടും കഴിഞ്ഞ രണ്ടാഴ്ച്ചയായി ലണ്ടനില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 ല്‍ താഴെ നില്‍ക്കുന്നു എന്നത് ആശാവഹമായ മറ്റൊരു കാര്യമാണ്. രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു എന്നോര്‍ക്കണം. മാത്രമല്ല, ഏകദേശം 30 ശതമാനത്തോളം എന്‍ എച്ച് എസ് ആശുപത്രികളില്‍ കഴിഞ്ഞ രണ്ട് ദിവസമായി കോവിഡുകായി ബന്ധപ്പെട്ട മരണങ്ങള്‍ നടന്നിട്ടുമില്ല.

ലണ്ടനില്‍ 17% പേര്‍ക്ക് കോവിഡ് ബാധ
സര്‍വിലന്‍സ് ടെസ്റ്റിംഗ് കാണിക്കുന്നത് ലണ്ടനിലെ ഓരോ അഞ്ചുപേരിലും ഒരാള്‍ക്ക്, അതായത് ഏകദേശം 17% പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായിട്ടുണ്ട് എന്നാണ്. അതായത്, ഇതുവരെ 1.53 ദശലക്ഷം പേര്‍ കോവിഡ് ബാധയില്‍ നിന്നും സുഖം പ്രാപിച്ചു എന്നര്‍ത്ഥം. ജനങ്ങളില്‍ നിന്നും തെരഞ്ഞെടുത്തവരില്‍ന്‍ നടത്തിയ ആന്റിബോഡി പരിശോധനയില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞത്. എന്നാല്‍ ബ്രിട്ടനിലാകമാനം 5% പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഏകദേശം 2.85 ദശലക്ഷം ആളുകള്‍ വരും. എന്നാല്‍ രോഗബാധിതരും രോഗബാധയാല്‍ മരണമടഞ്ഞവരും തമ്മിലുള്ള അനുപാതത്തില്‍ ലണ്ടന്‍ ബാക്കിയുള്ള ബ്രിട്ടീഷ് ഭാഗങ്ങളേക്കാള്‍ പുറകിലാണ്. രോഗബാധിതരില്‍ 0.62% പേര്‍ ലണ്ടനില്‍ മരണമടഞ്ഞപ്പോള്‍, ബാക്കി ഭാഗങ്ങളിലെല്ലാം കൂടി 1.39 % പേരാണ് മരണത്തിന് കീഴടങ്ങിയത്.
ലണ്ടനിലെ ജനസംഖ്യയില്‍ യുവാക്കള്‍ താരതമ്യേന കൂടുതലാണെന്നതും ഇവിടെ കെയര്‍ ഹോമുകള്‍ മറ്റ് ഭാഗങ്ങളില്‍ ഉള്ളതിനേക്കാള്‍ കുറവാണെന്നും ഉള്ളതാകാം കുറഞ്ഞ മരണനിരക്കിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടയില്‍ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും കെയറര്‍മാര്‍ക്കും അടുത്ത ആഴ്ച്ചമുതല്‍ ആന്റിബോഡി പരിശോധനാ സൗകര്യം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ ബാധ ഉണ്ടായിരുന്നോ എന്നും അതിനെതിരായി ശരീരത്തില്‍ പ്രതിരോധ ശേഷി വികസിച്ചിട്ടുണ്ടോ എന്നും ഈ പരിശോധന വഴി അറിയുവാന്‍ സാധിക്കും. ഇതിനായി 10 ദശലക്ഷം പരിശോധനാ കിറ്റുകളാണ് വാങ്ങിയിട്ടുള്ളത്.

ഔദ്യോഗിക കണക്കനുസരിച്ച് ബ്രിട്ടനില്‍ ഇതുവരെ 36,042 പേരാണ് കോവിഡിന് കീഴടങ്ങി മരണം വരിച്ചതെങ്കിലും 49,377 പേരെങ്കിലും മരിച്ചിരിക്കാം എന്നാണ് ചില പഠനങ്ങള്‍ വെളിവാക്കുന്നത്. ഇതിനിടയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ തൃണവല്‍ഗണിച്ച് ബീച്ചുകളിലും മറ്റും ആളുകള്‍ വെയില്‍ കായുവാനായി തടിച്ചുകൂടുന്നത് കൊറോണയുടെ രണ്ടാം വരവിനെ കുറിച്ചുള്ള ഭീതി ഉണര്‍ത്തുന്നുണ്ട്.

കൊറോണാ ബാധിതരില്‍ 40% കുറവുണ്ടായതോടെ ലോക്ക്ഡൗണ്‍ ഉടന്‍ നീക്കണമെന്ന് വ്യവസായികള്‍
ബ്രിട്ടനില്‍ ഇപ്പോള്‍ നല്ല വാര്‍ത്തകളാണ് കൂടുതലും കേള്‍ക്കുവാനാകുന്നത്. കോവിഡ് 19 ന്റെ വ്യാപനത്തില്‍ കാര്യമായ കുറവുണ്ടായതോടെ ജനങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ബിസിനസ്സ് സമൂഹത്തിലും ഈ ആത്മവിശ്വസം പ്രതിഫലിക്കുകയാണ്. കൊറോണ ബ്രിട്ടനില്‍ നിന്നും പിന്‍വാങ്ങുന്നു എന്നതിന്റെ സൂചനയായാണ് അവര്‍ ഇതിനെ കാണുന്നത്. അതിനാല്‍ തന്നെ സമ്പദ്ഘടനക്ക് കനത്ത ആഘാതമേല്‍പിക്കുന്ന ലോക്ക്ഡൗണ്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് അവര്‍ ഇന്നലെ രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കളും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗവ്യാപന നിരക്ക് 40% ത്തോളം കുറഞ്ഞതോടെ ഇനി പ്രാധാന്യം നല്‍കേണ്ടത് തകര്‍ന്ന സാമ്പത്തികസ്ഥിതി പുനരുദ്ധരിക്കാനായിരിക്കണം എന്നാണ് ചില ജനപ്രതിനിധികള്‍ അവകാശപ്പെടുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയില്ലെങ്കില്‍ ഇത് അസംഭാവ്യമെന്നു മാത്രമല്ല, കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരും എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ ലോക്ക്ഡൗണ്‍ ഇനിയും തുടരുകയാണെങ്കില്‍ കൂടുതല്‍ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴുമെന്നും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category