1 GBP = 92.50 INR                       

BREAKING NEWS

തുടര്‍ച്ചയായി ഒമ്പതാമത്തെ ആഴ്ചയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കയ്യടിച്ച് ബ്രിട്ടന്‍; രാജ്ഞിയും പ്രധാനമന്ത്രിയും കയ്യടിയില്‍ ചേര്‍ന്നു; ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ കയ്യടിയില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പ്രത്യാശയുടെ പുതു ജീവന്‍

Britishmalayali
kz´wteJI³

ണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടന്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. 36,042 പേരുടെ ജീവന്‍ കവര്‍ന്ന കൊറോണയെന്ന ഭീകരന്‍ ബ്രിട്ടന്റെ സമ്പദ്ഘടനക്കും കനത്ത ആഘാതമേല്പിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു നാട് മുഴുവന്‍ ഈ കൊലയാളി വൈറസിനെതിരെ പോരാട്ടം തുടരുമ്പോള്‍ അതിനെ മുന്‍നിരയില്‍ നിന്ന് നയിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരും കെയറര്‍മാരും ഒക്കെയാണ്. എന്‍ എച്ച് എസ് ജീവനക്കാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടുമുള്ള ബഹുമാനം കരഘോഷത്തിലൂടെ അറിയിച്ച് ബ്രിട്ടന്‍ ജനത തുടര്‍ച്ചയായ ഒമ്പതാം ആഴ്ച്ചയും വീട്ടുമുറ്റത്തും ബാല്‍ക്കണിയിലുമൊക്കെ നിരന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില അയവുകള്‍ വരുത്തിയതിനു ശേഷമുള്ള ആദ്യത്തെ വ്യാഴാഴ്ച്ചയായിരുന്നു ഇന്നലെ. അതുകൊണ്ട് തന്നെ പാര്‍ക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കൂട്ടം കൂടിയും ജനങ്ങള്‍ കരഘോഷം മുഴക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളുമൊക്കെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കരഘോഷം മുഴക്കി ഒമ്പതാമത്തെ ആഴ്ച്ചയും രംഗത്തെത്തി. നമ്പര്‍ 10 ന്റെ പുറത്തിറങ്ങി നിന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കരഘോഷം മുഴക്കിയത്. മാത്രമല്ല, എന്‍ എച്ച് എസ് ജീവനക്കാരുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ചാന്‍സലര്‍ ഋഷി സുനക്, ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കീര്‍ സ്റ്റാര്‍മെര്‍ എന്നിവരും കരഘോഷം മുഴക്കി ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുവാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. വ്യഴാഴ്ച്ചകളിലെ ഈ അഭിനന്ദന ചടങ്ങ് നല്ലതാണ് എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നും പുറത്തുകടന്നാല്‍, എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാന്‍ നാം ശ്രദ്ധിക്കണം എന്നായിരുന്നു ലേബര്‍ നേതാവിന്റെ വാക്കുകള്‍. 'ബോണ്‍ ഇന്‍ എന്‍ എച്ച് എസ്' എന്നെഴുതിയ ടീ ഷര്‍ട്ടും ധരിച്ചാണ് മുന്‍ പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്‍ എത്തിയത്.

ബ്രിട്ടനിലെ കോവിഡ് ബാധയുടെ ശക്തി കുറഞ്ഞുവരുന്നു എന്ന ശുഭസൂചനകള്‍ക്കിടയിലായിരുന്നു ഇന്നലെ ആഘോഷങ്ങള്‍ നടന്നത്. ഇതിനിടയില്‍ എന്‍ എച്ച് എസിലെ മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ നിരവധി വിദേശ ജീവനക്കാര്‍ക്ക് ഇരട്ടി മധുരമായി എത്തിയതായിരുന്നു എന്‍ എച്ച് എസില്‍ ഇവര്‍ നല്‍കേണ്ടുന്ന സര്‍ചാര്‍ജ്ജ് പിന്‍വലിക്കുന്നു എന്ന പ്രഖ്യാപനം. രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന് പ്രതിവര്‍ഷം 2500 പൗണ്ട് വരെ ലാഭിക്കാവുന്ന ഈ തീരുമാനത്തെ ജീവിതത്തിന്റെ എല്ലാ മേഖലയിലുമുള്ളവര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

ഇതിനിടയില്‍ ബ്രിട്ടനില്‍ കോവിഡ് ബാധ നിരക്കില്‍ 40% കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിദിന മരണനിരക്കിലും തുടര്‍ച്ചയായി കുറവാണ് ഉണ്ടാകുന്നത്. ബ്രിട്ടനില്‍ രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യഘട്ടം കഴിയുന്നതായി ഇത് സൂചിപ്പിക്കുന്നു എന്നാണ് ഈ രംഗത്ത് പഠനം നടത്തുന്നവര്‍ പറയുന്നത്. ഇത് ആശക്ക് വക നല്‍കുന്നുണ്ടെങ്കിലും, ആശങ്ക പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല എന്നും അവര്‍ പറയുന്നു. വൈറസിന്റെ സാന്നിദ്ധ്യം ഇപ്പോഴുമുള്ളതിനാല്‍ ഒരു രണ്ടാം വരവിനെ ഏതു നിമിഷവും പ്രതീക്ഷിക്കാം എന്നാണ് അവര്‍ പറയുന്നത്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഇനിയും കുറേനാള്‍ കൂടി പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category