1 GBP = 92.50 INR                       

BREAKING NEWS

നാട്ടില്‍ മരിച്ച മകനെ അവസാനമായി ഒരു നോക്ക് കാണാനായില്ല; ബുധനാഴ്ചത്തെ പ്രത്യേക ട്രെയിനില്‍ നാട്ടിലേക്കു പോരാനിരുന്ന പത്തനംതിട്ട സ്വദേശിനി വഴിയരികില്‍ കുഴഞ്ഞു വീണു: സഹായിക്കാന്‍ മടിച്ച് പൊലീസുകാരും നാട്ടുകാരും: ഒടുവില്‍ മലയാളിയായ വയോധികയെ ആശുപത്രിയിലെത്തിച്ചത് നാട്ടിലെ ബന്ധുക്കളുടെ ഇടപെടലില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മകനെ അവസാനമായി കാണാനാവാത്ത സങ്കടം ആ അമ്മയുടെ മനസില്‍ ചില്ലറ നൊമ്പരമൊന്നുമല്ല ഉണ്ടാക്കിയത്. മകന്റെ മരണ വാര്‍ത്ത അറിഞ്ഞ് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നാട്ടിലേക്ക് പോരാന്‍ ട്രെയിനിനായി ക്യൂ നില്‍ക്കവേ കുഴഞ്ഞ് വീഴുകയും ചെയ്തതോടെ, വീട്ടിലേക്കുള്ള യാത്രയും മുടങ്ങി. സഹായിക്കേണ്ട ഡല്‍ഹി പൊലീസും അധികൃതരുമെല്ലാം ഒന്നടുത്തേക്ക് വരാന്‍ പോലും മടിച്ച് മാറിനിന്നു. പത്തനംതിട്ട ഇരവിപേരൂര്‍ പടിപ്പുരയ്ക്കല്‍ ജെയിന്‍ സാമുവല്‍ (76) എന്ന വീട്ടമ്മയ്ക്കാണ് ദുര്‍ഗതി ഉണ്ടായത്.

ജെയിനിന്റെ മകനും ടൈറ്റാനിയത്തിന്റെ മുന്‍ ഫുട്ബോള്‍ താരവുമായ തോമസ് സാമുവല്‍ (സന്തു50) വെള്ളിയാഴ്ചയാണു മരിച്ചത്. ഇളയ മകന്‍ സുരേഷിന്റെ ഭാര്യ ഷൈനിക്കൊപ്പം ഡല്‍ഹി രോഹിണി സെക്ടര്‍ 6ലാണ് ജെയിന്‍ താമസിക്കുന്നത്. മകന്റെ മരണ വാര്‍ത്തയറിഞ്ഞഅ ജെയിന്‍ സംസ്‌കാരച്ചടങ്ങിനായി നാട്ടിലേക്കു പോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സന്തുവിന്റെ സംസ്‌കാരം തിങ്കളാഴ്ച കഴിഞ്ഞെങ്കിലും ബുധനാഴ്ചത്തെ പ്രത്യേക ട്രെയിനില്‍ നാട്ടിലേക്കു പോകാന്‍ ഇവര്‍ തീരുമാനിച്ചു.

ട്രെയിന്‍ പിടിക്കുന്നതിനുള്ള മെഡിക്കല്‍ സ്‌ക്രീനിങ് രോഹിണി സെക്ടര്‍ 24ലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലാണ് ഇവര്‍ക്കു വേണ്ടി ഒരുക്കിയിരുന്നത്. അമ്മയെയും മൂന്നും രണ്ടും വയസ്സു വീതം പ്രായമുള്ള കുട്ടികളെയും വഴിയരികില്‍ നിര്‍ത്തി പരിശോധനയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഷൈനി സ്‌കൂളിലേക്കു പോയി. ഇതിനിടെ ഇവര്‍ തലചുറ്റി വീണു. ഷൈനി
മടങ്ങിവന്നപ്പോള്‍ കണ്ടതു കനത്ത ചൂടില്‍ തളര്‍ന്നു വീണ അമ്മയെ. സഹായത്തിനായി പൊലീസുകാരെയടക്കം സമീപിച്ചെങ്കിലും കോവിഡ് പേടി കാരണം ആരുമെത്തിയില്ല.

നോര്‍ക്ക ഓഫിസറെത്തിയെങ്കിലും സുഖമില്ലാത്തവരെ ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന മറുപടി നല്‍കി മടങ്ങി. അമ്മയുടെ നില മോശമാകുന്നതു കണ്ട ഷൈനി നാട്ടില്‍ ബന്ധുക്കളെ വിളിച്ചു. അവിടെ നിന്നാണു രോഹിണിയില്‍ താമസിക്കുന്ന കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിനു ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഉടന്‍ അദ്ദേഹം സ്ഥലത്തെത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചു. 105 ഡിഗ്രി പനിയുള്ള ജെയിനെ പ്രവേശിപ്പിക്കാന്‍ ആദ്യം അധികൃതര്‍ തയാറായില്ലെങ്കിലും മലയാളി നഴ്സുമാരുടെ ഇടപെടലിനെ തുടര്‍ന്ന് അനുവദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category