1 GBP =93.80 INR                       

BREAKING NEWS

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ലേലം ചെയ്യാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: വില്‍ക്കുന്നത് ഏറ്റുമാനൂര്‍, മലയാലപ്പുഴ, ചെട്ടികുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളില്‍ അധികമുള്ള ഓട്ടുപാത്രങ്ങളും വിളക്കുകളും

Britishmalayali
kz´wteJI³

കൊല്ലം: കോവിഡ് അടച്ചിടല്‍മൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളില്‍ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാനൊരുങ്ങുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇത്തരത്തിലൊരു നടപടിക്ക് ഒരുങ്ങുന്നത്. ഇതിന്റെ ലേല നടപടികള്‍ പുരോഗമിക്കുകയാണ്. ഏറ്റുമാനൂര്‍, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളുമാണ് വില്‍പ്പനയ്ക്കൊരുങ്ങുന്നത്.

വലിയ ക്ഷേത്രങ്ങളില്‍ നിലവിളക്കുകളും പാത്രങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. ഊട്ടുപുരകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഇവയുടെ സൂക്ഷിപ്പും ദേവസ്വം ബോര്‍ഡിന് തലവേദനയാണ്. ഇക്കാരണവും ചൂണ്ടിക്കാട്ടിയാണ് കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ ഇവ ലേലം ചെയ്യാന്‍ ഒരുങ്ങുന്നത്. ടണ്‍ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിലൂടെ വലിയ തുക സമാഹരിക്കാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍.

ബോര്‍ഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളില്‍നിന്നും ഇത്തരത്തിലുള്ള നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി. ക്ഷേത്രങ്ങളില്‍ ഉത്സവംപോലുള്ള എല്ലാ ചടങ്ങുകള്‍ക്കും ഉപയോഗിച്ചുവരുന്ന നിലവിളക്കുകളോ പാത്രങ്ങളോ എടുക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഭക്തര്‍ സമര്‍പ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളില്‍നിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികള്‍ രംഗത്തുവന്നിട്ടുണ്ട്. ഈ നടപടികള്‍ക്ക് ഉപദേശകസമിതികളുമായി ഒരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളില്‍ സംഭരിച്ചശേഷം ബോര്‍ഡിന്റെ കൈവശമുള്ള രജിസ്റ്ററുമായി ഒത്തുനോക്കും. രജിസ്റ്ററിലെ അളവിലും തൂക്കത്തിലും നിലവിളക്കുകളും പാത്രങ്ങളും ഉണ്ടാകില്ലെന്നാണ് ബോര്‍ഡ് അധികൃതരുടെ വിലയിരുത്തല്‍.

2012-ല്‍ ഇത്തരത്തിലൊരു ശേഖരണത്തിന് ബോര്‍ഡ് ശ്രമിച്ചിരുന്നു. ചിലയിടങ്ങളില്‍ ലേലവും നടന്നു. ക്ഷേത്രോപദേശകസമിതികള്‍ എതിര്‍ത്തതോടെ അന്ന് നടപടികളില്‍നിന്ന് ബോര്‍ഡ് പിന്മാറുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍