1 GBP = 94.20 INR                       

BREAKING NEWS

ചെങ്ങന്നൂര്‍ പൊലീസ് പാസ് നല്‍കിയത് സ്വന്തം ഇഷ്ടക്കാര്‍ക്ക്; സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ ഇതര സംസ്ഥാനങ്ങളില്‍ പോയി മലയാളികളുമായി മടങ്ങുന്നു; വരുന്നവരുടെ കണക്ക് ആര്‍ക്കുമറിയില്ല; പാണ്ടനാട് രോഗം സ്ഥിരീകരിച്ചയാള്‍ ഇങ്ങനെ വന്നത്; സ്രവപരിശോധനയ്ക്ക് പോയത് ബൈക്കില്‍; പിന്നാലെ നാടുനീളെ കറങ്ങി നടന്നു; സജി ചെറിയാന്റെ ചെങ്ങന്നൂരിലുണ്ടായത് വന്‍ വീഴ്ച

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

ചെങ്ങന്നൂര്‍: പാണ്ടനാട്ട് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചയാള്‍ കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയില്‍ സ്രവപരിശോധനയ്ക്ക് പോയത് ബൈക്കില്‍. പാണ്ടനാട് ഒന്നാം വാര്‍ഡില്‍ നിന്നുള്ള ഇയാള്‍ കഴിഞ്ഞ ആഴ്ച ഇതരസംസ്ഥാനത്ത് നിന്ന് തിരുവന്‍വണ്ടുരില്‍ നിന്നുള്ള സ്വകാര്യ ബസില്‍ നാട്ടില്‍ എത്തിയതാണ്. ഏഴുദിവസത്തെ കര്‍ശന ഹോം ക്വാറന്റൈന്‍ എന്ന വ്യവസ്ഥ ലംഘിച്ചാണ് ഇയാള്‍ സ്രവ പരിശോധനയ്ക്ക് പോയത്. രോഗലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ബൈക്കില്‍ ആശുപത്രിയിലേക്ക് പോയത്.

ഇയാള്‍ പോകുന്ന വിവരം ആരോഗ്യവകുപ്പ് അധികൃതരോ നിരീക്ഷണം നടത്തുന്ന പൊലീസുകാരോ അറിഞ്ഞിരുന്നില്ല. ഹോം ക്വാറന്റീനില്‍ കഴിയുന്നയാള്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് വരുത്തി അതില്‍ വേണം സ്രവപരിശോധനയ്ക്ക് പോയി മടങ്ങാന്‍. അതിനിടെ മറ്റുള്ളവരുമായി സമ്പര്‍ക്കവും പാടില്ല. ഇതൊക്കെ ലംഘിച്ചായിരുന്നു യുവാവിന്റെ കറക്കം. ഇതിനിടെ ഇയാള്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയില്‍ ചെങ്ങന്നൂരിലുള്ള ഡിലൈറ്റ് മെഡിക്കല്‍ സ്റ്റോര്‍, എച്ച്.പി പമ്പ്, കല്ലിശേരിയിലുള്ള സാംസണ്‍ ബേക്കറി എന്നിവിടങ്ങളില്‍ കയറി ഇറങ്ങി. വിവരം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഈ സ്ഥാപനങ്ങള്‍ അടപ്പിച്ചു. അണുവിമുക്തമാക്കുകയും ചെയ്തു.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ഗുരുതര വീഴ്ചയാണ് ഇവിടെ വ്യക്തമായിരിക്കുന്നത്. ഇയാളില്‍ നിന്ന് എത്ര പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാകുമെന്നത് വ്യക്തമല്ല. ചെങ്ങന്നൂര്‍ പൊലീസിലെ ഉന്നതനും കല്ലിശേരിയും തിരുവന്‍വണ്ടൂരും കേന്ദ്രീകരിച്ചുള്ള രണ്ട് സ്വകാര്യ ടൂറിസ്റ്റ് ബസ് കമ്പനിയുമായി അടുത്ത ബന്ധമാണുള്ളത്. മാനദണ്ഡങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തി ഈ ബസുകള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആളെ കൊണ്ടുവരാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇവര്‍ക്ക് ഒത്താശ ചെയ്യാന്‍ ചില ജനപ്രതിനിധികളും പാര്‍ട്ടിക്കാരുമുണ്ട്.

കോവിഡ് വന്നതിന് ശേഷം ചെങ്ങന്നൂരില്‍ ഇത്തരം സംഭവം ആദ്യത്തേതല്ല. തബ് ലീഗില്‍ പങ്കെടുത്തു മടങ്ങിയ മുളക്കുഴ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഇയാള്‍ സജി ചെറിയാന്‍ എംഎല്‍എ നേരിട്ട് നടത്തുന്ന കരുണ പാലിയേറ്റീവ് കെയറിന്റെ സമൂഹ അടുക്കളയിലും മറ്റും കറങ്ങി നടന്നിരുന്നു. രോഗം സ്ഥീരീകരിച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ സഞ്ചാരപഥത്തില്‍ നിന്ന് കരുണ പാലിയേറ്റീവ് കെയര്‍ എന്ന സ്ഥാപനം അപ്രത്യക്ഷമായിരുന്നു. ഇയാളുടെ സഞ്ചാരപഥത്തില്‍ നിന്ന് കുഴപ്പമുള്ള സ്ഥലങ്ങള്‍ എല്ലാം ഒഴിവാക്കി വിടുകയും ചെയ്തു. മണ്ഡലത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് വിട്ടു വീഴ്ച ചെയ്യേണ്ട ഗതികേടിലാണ് ആരോഗ്യവകുപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍