1 GBP = 93.60 INR                       

BREAKING NEWS

മക്കളോടൊപ്പം താമസിക്കാന്‍ മുംബൈയിലേക്ക് പോയ ഖദീജക്കുട്ടി ലോക്ക് ഡൗണായതോടെ അവിടെ കുടുങ്ങി; ഇളവുകള്‍ അനുവദിച്ചതോടെ കോവിഡ് വ്യാപകമായ മുംബൈയില്‍ നിന്നും രക്ഷതേടി ജന്മ നാട്ടിലേക്ക് മടങ്ങിയെങ്കിലും ഖദീജയ്ക്ക് വീടണയാന്‍ സാധിച്ചില്ല; നാട്ടിലേക്കുള്ള വഴിയേ പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോള്‍ ശ്വാസ തടസം തുടങ്ങി; മകന്‍ ആംബുലന്‍സില്‍ എത്തി ചാവക്കാട് താലൂക്ക് ആശുപത്രിയിലാക്കി; മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഇരിക്കവെയാണ് മരണവും; ഖബറടക്കം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്

Britishmalayali
kz´wteJI³

തൃശ്ശൂര്‍: കോവിഡ് രോഗം പടര്‍ന്നു പിടിച്ച മുബൈയില്‍ നിന്നും ജന്മനാടിന്റെ ആശ്വാസത്തിലേക്ക് കാലുവെച്ചതായിരുന്നു ഖദീജക്കുട്ടി. എന്നാല്‍, വീടണയാന്‍ സാധിക്കും മുമ്പ് അവര്‍ കോവിഡ് രോഗത്തിന് കീഴടങ്ങി. യാത്ര പതിവഴിയില്‍ ഉപേക്ഷിച്ച് ഖദീജ മടങ്ങിുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളോടെയുള്ള മരണമായിരുന്നു ഖദീജക്കുട്ടിയുടേത്. മരണ ശേഷമാണ് എഴുപത്തിമൂന്നുകാരിയായ ഖദീജയുടെ സ്രവ സാമ്പിള്‍ പരിശോധിച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയി. തൃശ്ശൂരിലെ ആദ്യത്തെ കോവിഡ് മരണമാണ് ഇത്. സംസ്ഥാനത്തെ നാലാമത്തെ മരണവും.

മക്കളോടൊപ്പം താമസിക്കാന്‍ വേണ്ടിയാണ് മുംബൈയിലേക്ക് ഖജീകുട്ടി യാത്രയായത്. ഇതിനിടെയാണ് കോവിഡ് സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ മടങ്ങി വരാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഇളവുകള്‍ അനുവദിച്ചതോടെ സ്വദേശത്തേക്ക് മടങ്ങിയതായിരുന്നു അവര്‍. മറ്റ് മൂന്ന് പേരോടൊപ്പം കാറില്‍ പാലക്കാട് വഴി വന്ന ഖദീജയ്ക്ക് പെരിന്തല്‍മണ്ണയിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ മകന്‍ ആംബുലന്‍സില്‍ എത്തി പെരിന്തല്‍മണ്ണയില്‍ നിന്ന് കുട്ടിക്കൊണ്ടു വന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലാക്കി. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഇരിക്കവെയാണ് മരണം സംഭവിച്ചത്.

മരിച്ചതിന് ശേഷമാണ് ഇവരുടെ സ്രവ സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മകനെയും ആംബുലന്‍സ് ഡ്രൈവറെയും നിരീക്ഷണത്തിലാക്കി. പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസ തടസ്സം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഖദീജയ്ക്ക് ഉണ്ടായിരുന്നെന്ന് ഡിഎംഒ വ്യക്തമാക്കി. ഈ രോഗങ്ങളാണ് അവരുടെ മരണത്തിലേക്ക് നയിച്ചത്. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ പോക്കാക്കില്ലത്ത് വീട്ടില്‍ മുഹമ്മദിന്റെ ഭാര്യയാണ് ഖദീജക്കുട്ടി.

മുംബൈയില്‍ മക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഖദീജക്കുട്ടി ബുധനാഴ്ച പുലര്‍ച്ച 5.30ഓടെയാണ് കാറില്‍ പെരിന്തല്‍മണ്ണയിലെത്തിയത്. ഒറ്റപ്പാലം സ്വദേശികളായ അഞ്ചംഗ കുടുംബത്തോടൊപ്പമായിരുന്നു വന്നത്. പെരിന്തല്‍മണ്ണയിലെത്തിയ ഇവരെ മകനാണ് നാട്ടിലെത്തിച്ചത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയിലെത്തിയത്. സംസ്ഥാനത്തെ നാലാമത്തെ കോവിഡ് മരണമാണ് ഖദീജക്കുട്ടിയുടേത്. ഖദീജക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അമ്പലപ്പാറ സ്വദേശികള്‍ വീടുകളില്‍ നിരീക്ഷണത്തിലാണുള്ളത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് ഇവരുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്. നിലവില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊ ഇല്ല.

എന്നാല്‍ ഖദീജയുടെ മരണം കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയോ പരിശോധനാ ഫലം പൊസിറ്റീവാകുകയോ ചെയ്താല്‍ ഇവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. തിരികെ കേരളത്തിലേക്കുള്ള യാത്രയ്ക്കുള്ള അനുമതി ലഭിച്ചത് മെയ് 22 ലേക്കായിരുന്നു. എന്നാല്‍ മഞ്ചേശ്വരം ചെക്പോസ്റ്റ് വഴി മെയ് 20 ന് രാവിലെയാണ് ഖദീജയും രണ്ട് പുരുഷന്മാരും മറ്റൊരു സ്ത്രീയുമടങ്ങുന്ന സംഘം നാട്ടിലേക്ക് എത്തിയത്. മൂന്ന് പേരടങ്ങുന്ന സംഘത്തിന്റെ യാത്രയില്‍ ഇവരും പങ്ക് ചേരുകയായിരുന്നുവെന്ന് പാലക്കാട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വ്യക്തമാക്കി.

ഇവരുടെ മൃതദേഹം ചാവക്കാട് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ഇന്ന് ഖബറടക്കം നടക്കുക. കേരളത്തില്‍ മുന്‍പ് എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്ണൂരില്‍ ചികിത്സയിലായിരുന്ന മാഹി സ്വദേശിയും മരിച്ചിരുന്നു.

അതേസമയം കേരളത്തില്‍ 24 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ക്ക് രോഗമുക്തി. പുതിയ രോഗികളില്‍ 13 പേര്‍ വിദേശത്തു നിന്നും 11 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മലപ്പുറം (5): അബുദാബി, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും മുംബൈയില്‍ നിന്ന് ഒരുമിച്ചെത്തിയ 2 പേര്‍ക്കും രോഗം. കണ്ണൂര്‍ (4): മഹാരാഷ്ട്രയില്‍ നിന്നു 2 പേര്‍; ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍. കോട്ടയം (3): ദുബായില്‍ നിന്നുള്ള 2 പേരും കുവൈത്തില്‍ നിന്നുള്ള ഒരാളും. തൃശൂര്‍ (3): അബുദാബിയില്‍ നിന്ന് 17ന് ഒരേ വിമാനത്തില്‍ വന്നവര്‍. തിരുവനന്തപുരം (2): കുവൈത്തില്‍ നിന്നും മുംബൈയില്‍ നിന്നും എത്തിയവര്‍. കൊല്ലം (2): അബുദാബിയില്‍ നിന്നും ആന്ധ്രയില്‍ നിന്നും എത്തിയവര്‍. ആലപ്പുഴ (2): കുവൈത്തില്‍ നിന്നും ചെന്നൈയില്‍ നിന്നും. ഇടുക്കി (1): മുംബൈയില്‍ നിന്നെത്തിയ യുവാവ്. പാലക്കാട് (1): ചെന്നൈയില്‍ നിന്നു വന്നു. കാസര്‍കോട് (1): ഖത്തറില്‍ നിന്നെത്തിയ ആള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category