1 GBP = 97.40 INR                       

BREAKING NEWS

കൊറോണ ഭേദമായവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുമായി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അടക്കമുള്ള നിയമങ്ങള്‍ ലംഘിക്കാം; വിദേശത്തു നിന്നെത്തുന്നവരുടെ വീടുകളില്‍ പോലീസ് എത്തും

Britishmalayali
kz´wteJI³

കൊറോണാനന്തര കാലഘട്ടത്തിലെ ജീവിതക്രമത്തിന് മാറ്റം വരുമെന്നതിന്റെ ആദ്യ പടിയായി ഇമ്മ്യുണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് ഭരണകൂടം. അടുത്ത ആഴ്ച്ച മുതല്‍ വിതരണം ചെയ്യുവാന്‍ പാകത്തില്‍ 10 ദശലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു.

നേരത്തേ കോവിഡ് ബാധയുണ്ടായതായും അതിനെതിരെയുള്ള പ്രതിരോധ ശേഷി ശരീരത്തില്‍ ഉളവായതായും പരീക്ഷിക്കുന്നതിനുള്ളതാണ് ആന്റിബോഡി പരിശോധന. ഇപ്രകാരമുള്ള പരിശോധനയില്‍ സ്വയം പ്രതിരോധ ശേഷി വികസിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞവര്‍ക്ക് ഇമ്മ്യുണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുവാനാണ് തീരുമാനം. കൂടുതല്‍ ജനങ്ങളെ സുരക്ഷിതരായി അവരുടെ ജോലിയിലേക്ക് തിരികെ മടങ്ങാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഇതുവരെ ഇത്തരം പരിശോധനകളില്‍ പോസിറ്റീവ് ആയവര്‍ കൊറോണയില്‍നിന്നും തീര്‍ത്തും സുരക്ഷിതരാണെന്ന് ഉറപ്പായിട്ടില്ലെങ്കിലും, ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ കൂടുതല്‍ സ്ഥിരീകരണം നല്‍കിയ ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യം തീരുമാനിക്കു എന്ന് നേരത്തേ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ഇത്തരത്തില്‍ പോസിറ്റീവ് ആയവര്‍ക്ക് മറ്റുള്ളവര്‍ക്ക് ഉള്ളതിനേക്കാള്‍ ചില സ്വാതന്ത്ര്യങ്ങള്‍ ലഭ്യമാക്കും എന്നാണ് അറിയുന്നത്. ഉദാഹരണത്തിന്, ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവ് ആയ ഒരു മുതിര്‍ന്ന പൗരന്‍ തന്റെ മറ്റൊരു ആരോഗ്യ പ്രശ്നവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കായി ആശുപത്രിയെ സമീപിക്കാനാകും. അതുപോലെ പോസിറ്റീവ് ഫലം കാണിച്ച ഒരു ഡോക്ടറേയോ നഴ്സിനേയോ വൈറസ് രോഗികളെ ശുശ്രൂഷിക്കുന്ന വാര്‍ഡില്‍ ജോലിക്ക് നിര്‍ത്തും.

ആഴ്ചയില്‍ ഏകദേശം 40,000 ആന്റിബോഡി പരിശോധന നടത്തുവാനാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്. ആരംഭത്തില്‍ ഇത് ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തുമെങ്കിലും പിന്നീട് വീടുകളിലും ഈ പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കായിരിക്കും ആദ്യം പരിശോധനാ സൗകര്യമൊരുക്കുക. അദ്ധ്യാപകര്‍, ട്രെയിന്‍ ഡ്രൈവര്‍മാര്‍, ജയില്‍ ജീവനക്കാര്‍ തുടങ്ങിയവരേയും ഇതില്‍ ഉള്‍പ്പെടുത്തിയേക്കാം.

അതുപോലെ തന്നെ, 20 മിനിറ്റിനുള്ളില്‍ ഫലം അറിയുവാന്‍ സാധിക്കുന്ന കോവിഡ് പരിശോധനക്കുള്ള സൗകര്യമൊരുക്കുവാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ രണ്ട് ദിവസം വരെ ഇതിനായി കാത്തിരിക്കണം. ഇത്രയും നാള്‍ പരിശോധനക്ക് വിധേയനായ വ്യക്തി സെല്‍ഫ് ക്വാറന്റൈനില്‍ പോവുകയും വേണം. എന്നാല്‍ പുതിയ പരിശോധനാ രീതി വരുന്നതോടെ, ഫലം അറിഞ്ഞ ഉടനെ, നെഗറ്റീവ് ആണെങ്കില്‍ പരിശോധനക്ക് വിധേയനാകുന്ന വ്യക്തിക്ക് തന്റെ ജോലിയില്‍ ഏര്‍പ്പെടാന്‍ സാധിക്കും.

വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈനാണ് കൊറോണാനന്തരകാലഘട്ടത്തിലെ ജീവിതക്രമത്തിന്റെ മറ്റൊരു ഭാഗമാകാന്‍ പോകുന്നത്. ഇത്തരത്തില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ അവരുടെ വീടുകളില്‍ സന്ദര്‍ശിക്കാനുള്ള അധികാരം പോലിസിന് നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും കടുത്ത നിരീക്ഷണവുമേര്‍പ്പെടുത്തും.

പുതുതായി ലഭിക്കുന്ന അധികാരം ഉപയോഗിച്ച്, ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിക്കുന്നവരില്‍ നിന്നും 1000 പൗണ്ട് വരെ പിഴ ഈടാക്കാന്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് അധികാരം ലഭിക്കും. ഇത് അടക്കാഞ്ഞാല്‍ പരിമിതികളില്ലാതെ എത്രതുകവേണമെങ്കിലും പിഴവിധിക്കാന്‍ മജിസ്ട്രേറ്റ്മാര്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്നും എത്തിയവരുടെ വീടുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടെക്കൂടെ പരിശോധന നടത്തുമെന്നും തീരുമാനിച്ചിട്ടുണ്ട്. ക്വാറന്റൈന് വിധേയരാകാന്‍ വിസമ്മതിക്കുന്ന വിദേശ പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളുമായി അതിര്‍ത്തികടന്നെത്തുന്ന ട്രക്ക് ഡ്രൈവര്‍മാരെ മാത്രമാണ് ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category