1 GBP = 99.00INR                       

BREAKING NEWS

ലണ്ടന്‍ നഗരത്തിലേക്ക് തൃശൂര്‍ക്കാരന്‍ ദീപക് ക്യാമറയുമായി ഇറങ്ങി; പത്തു മിനിറ്റില്‍ ലണ്ടന്‍ നഗരത്തെ കൈവെള്ളയിലാക്കുന്ന മാജിക് വീഡിയോ ആയിരങ്ങളിലേക്ക്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അരിപ്രാഞ്ചിയെ അടുത്ത കാലത്തൊന്നും മലയാള സിനിമ പ്രേമികള്‍ മറക്കാനിടയില്ല. പ്രാഞ്ചിയേട്ടന്‍ സിനിമയിലേക്ക് കാണികളെ ആകര്ഷിച്ചതില്‍ മമ്മൂട്ടി ഉപയോഗിച്ച തൃശൂര്‍ ഭാഷയുടെ ആകര്‍ഷണം അത്രയ്ക്കും രസത്തോടെയാണ് മലയാള സിനിമാലോകം ഏറ്റെടുത്തത്. എന്തും വളരെ ലളിതവും സരസവുമായി അവതരിപ്പിക്കുന്നതില്‍ തൃശൂര്‍ ഭാഷക്കുള്ള മികവും മലയാളികള്‍ പണ്ടേ അംഗീകരിച്ചതുമാണ്. ഈ ആംഗീകാരം ഇപ്പോള്‍ ലണ്ടനിലെ ഒരു തൃശൂര്‍ക്കാരനെയും തേടി എത്തുകയാണ്. ലണ്ടന്‍ നഗരത്തിലെ ബ്രോംലിയില്‍ താമസിക്കുന്ന തൃശൂര്‍ ചെമ്പുക്കാവ് സ്വദേശി താന്‍ കഴിഞ്ഞ പത്തുവര്‍ഷമായി കൈവെള്ളയില്‍ എന്ന പോലെ കൊണ്ട് നടക്കുന്ന ലണ്ടന്‍ നഗര വിശേഷങ്ങള്‍ വെറും പത്തു മിനിട്ടു ദൈര്‍ഘ്യമുള്ള സഞ്ചാര വിശേഷമാക്കി യുട്യൂബില്‍ ഇട്ടത് ആവേശത്തോടെയാണ് സൈബര്‍ ലോകം ഏറ്റെടുക്കുന്നത് . ഇത്രയും മനോഹരമായി ലണ്ടന്‍ വിശേഷങ്ങള്‍ മറ്റാരെങ്കിലും വിഡിയോ ചിത്രമാക്കി അവതരിപ്പിച്ചിട്ടുണ്ടോ എന്ന് പോലും സംശയമാണ്.

പതിറ്റാണ്ടുകളായി യുകെയില്‍ ജീവിച്ചിട്ടും ഇന്നും ലണ്ടന്‍ നഗരം കാണാത്ത മലയാളികള്‍ അനേകായിരമാണ് . ഇവര്‍ക്കെല്ലാം ഒരു ടൂര്‍ ഗൈഡ് പോലെ ഉപയോഗപ്പെടുത്താവുന്നതാണ് ദീപക് ഡൊമനിക്കിന്റെ വീഡിയോ. ദിക്കും ദിശയും അറിയാതെ ഈ മഹാനഗരത്തില്‍ എത്തിപ്പെടുമ്പോള്‍ ഉണ്ടാകാവുന്ന ആശയക്കുഴപ്പം മുതല്‍ തുടങ്ങുന്ന പ്രായോഗിക ബുദ്ധിമുട്ടുകളാണ് പലരെയും ലണ്ടന്‍ നഗരത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്. എന്നാല്‍ ലണ്ടനില്‍ എത്തിയാല്‍ കാല്‍നടയായോ ഒരു സൈക്കിള്‍ വാടകക്ക് എടുത്തോ ചുറ്റിയടിച്ചു കാണാവുന്ന നഗര വിശേഷങ്ങളാണ് ദീപകിന്റെ ലണ്ടന്‍ വീഡിയോ. മാത്രമല്ല ഇതില്‍ വിവരിക്കുന്ന പല സ്ഥലങ്ങളിലും സൗജന്യ പ്രവേശനം ഉണ്ടെന്നതും പലര്‍ക്കും പുതിയ അറിവായിരിക്കും. കണ്ണടച്ച് പറയാവുന്ന തരത്തില്‍ പ്രധാനപ്പെട്ട പത്തു നഗരക്കാഴ്ചകള്‍ എങ്കിലും കണ്ടിരുന്നില്ലെങ്കില്‍ മഹാനഷ്ടം തന്നെ എന്നാണ് ഈ യുവാവിന് പറയാനുള്ളത്.
ലണ്ടനില്‍ ഏതൊക്കെയാണ് അത്യാവശ്യമായി കണ്ടിരിക്കേണ്ട ഇടങ്ങള്‍? ഏവരും പറയുന്ന പാര്‍ലിമെന്റ് സ്‌ക്വയറും ബക്കിങ്ഹാം പാലസും കൂടാതെ വന്‍ പണച്ചാക്കുകള്‍ വന്നിറങ്ങുന്ന കൊണാട് സ്ട്രീറ്റ്, റീജന്റ് സ്ട്രീറ്റ്, കവന്റ് ഗാര്‍ഡന്‍, കെന്‍സൈറ്റാണ് പാലസ്, ടവര്‍ ബ്രിഡ്ജ്, ഗ്രീന്‍വിച്ച്, ലോകത്തെ ആയിരക്കണക്കിന് സസ്യ ജാലങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ക്യൂ ഗാര്‍ഡന്‍, റിച്ച്മണ്ട് പാര്‍ക്ക് തുടങ്ങി അനേകമനേകം സ്ഥലങ്ങളാണ് ദീപക്കിന്റെ പ്രയോറിറ്റി ലിസ്റ്റില്‍ ഉള്ളത്. ഇവയില്‍ പലതും ഓരോ കാലടി ചുവടുകളില്‍ കണ്ടു തീര്‍ക്കാവുന്നതുമാണ്. ഒരു സഞ്ചാരിയുടെ മനസ്സില്‍ മനോഹരമായ കാവ്യം പോലെ പടര്‍ന്നു കയറുന്നതാണ് ഓരോ ലണ്ടന്‍ കാഴ്ചയും എന്നതാണ് ദീപക്കിന്റെ അനുഭവം.

പത്തു വര്‍ഷം മുന്‍പ് ലണ്ടനില്‍ എംബിഎ ചെയ്യാന്‍ എത്തിയ ദീപക് ഇപ്പോള്‍ അറിയപ്പെടുന്ന ഒരു എസ്റ്റേറ്റ് ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ്. ടൂര്‍, ഫോട്ടോഗ്രാഫി രംഗത്ത് ഇക്കാലത്തിനിടയില്‍ പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരമാണ് വീഡിയോ ചിത്രീകരണം വഴി യുകെയിലെ പ്രധാന നഗരങ്ങള്‍ ലോകത്തിനു മുന്‍പില്‍ മലയാളത്തില്‍ അവതരിപ്പിക്കാം എന്ന ആശയം ദീപക്കിന് ഉണ്ടാകുന്നത്. കാഴ്ചയില്‍ നല്ല സുന്ദരന്‍ ദൃശ്യഭംഗി ഉള്ള വിഡിയോ ഒരു സാധാരണ വണ്‍ പ്ലസ് സിക്‌സ് എന്ന ചൈനീസ് മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആണെന്നും ദീപക് പറയുന്നു. കാര്യമായ എഡിറ്റിംഗ് ഫീല്‍ ചെയ്യാത്ത വിധമുള്ള ചിത്രീകരണം ഒറ്റ ഫ്രെയിം ഫീല്‍ നല്‍കുന്നതിലും വിജയമായിട്ടുണ്ട്. സിനിമ രംഗത്ത് ഒട്ടേറെ പരിചയക്കാരുള്ള ദീപകിന്റെ വിഡിയോ കണ്ടു മികച്ച അഭിപ്രായമാണ് ഏവരും പങ്കിടുന്നത്.

കഴിഞ്ഞ വര്‍ഷം യുകെയില്‍ ചിത്രീകരണം നടന്ന ഡ്രാമ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ മേഖലയില്‍ 45 ദിവസത്തോളം ദീപക് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സമയം നടന്‍ മോഹന്‍ലാലിന്റെ സഹായിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു അനുഭവമായി കരുതുകയാണ് ദീപക്. മുന്‍പ് ലണ്ടനില്‍ ജോലി ചെയ്ത കമ്പനിയില്‍ 400 ഓളം ഇവന്റുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും ഈ തൃശൂര്‍ക്കാരനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേരള മുഖ്യമന്ത്രി നടത്തിയ ലണ്ടന്‍ യാത്രയിലും ദീപകിന്റെ ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതുകൂടാതെ മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ഇവന്റുകള്‍ കവര്‍ ചെയ്തും ലഭിച്ച പ്രയോഗിക അനുഭവ സമ്പത്താണ് ബ്രിട്ടനിലെ നഗരങ്ങളുടെ ചരിത്രവും വര്‍ത്തമാനവും തേടി ഇറങ്ങാനും അത് മലയാളി കാഴ്ചക്കാരില്‍ എത്തിക്കുവാനും ഉള്ള പ്രേരണയായത്. വരും ദിവസങ്ങളില്‍ ഓരോ പട്ടണത്തിന്റെയും പ്രാധാന്യം വിവരിക്കുന്ന കൂടുതല്‍ വ്ളോഗുകള്‍ തയ്യാറാക്കുവാന്‍ ഉള്ള ഒരുക്കത്തിലാണ് ദീപക്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category