1 GBP =93.80 INR                       

BREAKING NEWS

കൊറോണാ കാലത്ത് ഏറ്റവും ബുദ്ധിമുട്ട് കുഞ്ഞുങ്ങളെ മാനേജ് ചെയ്യാനാണോ? എങ്കിലിതാ മഞ്ജു സി പള്ളത്തിന്റെ ടിപ്‌സുകള്‍; അനുഭവം പങ്കുവെച്ച് മലയാളി നഴ്‌സ്

Britishmalayali
kz´wteJI³

നഴ്സിംഗ് കരിയറില്‍ മികച്ച നേട്ടങ്ങള്‍ കൊയ്ത് മാതൃകയായ ഏതാനും മലയാളി നഴ്സുമാരില്‍ ഒരാളാണ് മാഞ്ചസ്റ്ററിലെ ഡോ. മഞ്ജു സി പള്ളം. സ്വപ്രയത്നവും ബുദ്ധിശേഷിയും കൊണ്ട് യുകെയിലെ മലയാളികളുടെ ഏറ്റവും വലിയ മാതൃകയായി ആയി മാറിയ മഞ്ജു ക്ലിനിക്കല്‍ ട്രയല്‍ റിസേര്‍ച്ച് മേഖലയില്‍ യുകെയിലെ ഏറ്റവും അറിയപ്പെടുന്ന എക്സ്പേര്‍ട്ടുകളില്‍ ഒരാള്‍ കൂടിയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസേര്‍ച്ചിലെ റിസേര്‍ച്ച് മാനേജരും ക്വാളിറ്റി ലീഡും ആയിരുന്ന മഞ്ജു, ചീഫ് നഴ്സിംഗ് ഓഫീസര്‍ (ഇംഗ്ലണ്ട് ) ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം നഴ്‌സിംഗ് കരിയറില്‍ നേട്ടങ്ങള്‍ കൊയ്തവരെ പരിചയപ്പെടുത്തുന്ന എന്‍എച്ച്എസ് വണ്ടര്‍ വുമണ്‍ ഫിലിംസ് സീരിസിലും മഞ്ജു തന്റെ ജീവിതാനുഭവങ്ങളുമായി എത്തിയിരുന്നു. ആരോഗ്യം, സാമൂഹിക പരിപാലന ഗവേഷണം എന്നിവയില്‍ മികച്ച കരിയര്‍ കെട്ടിപ്പടുത്ത സ്ത്രീകളുടെ നേട്ടങ്ങളും അവര്‍ നേരിട്ട വെല്ലുവിളികളുമാണ് മഞ്ജു ആ പരമ്പരയില്‍ വ്യക്തമാക്കിയത്. അതേസമയം, ആ കൊറോണാക്കാലത്ത് വ്യത്യസ്തമായ ടിപ്‌സുകളുമായാണ് വീട്ടമ്മയും മൂന്നു കുട്ടികളുടെ അമ്മയുമായ മഞ്ജു എത്തിയിരിക്കുന്നത്.

ലോക്ഡൗണ്‍ സമയം മഞ്ജു ഉള്‍പ്പെടെയുള്ള മാതാപിതാക്കളുടെ ശ്രമഫലമായി കുട്ടികള്‍ അണിനിരന്ന വി ഷാള്‍ ഓവര്‍ കം എന്ന സംഗീത ശില്‍പം നേരത്തെ യു ട്യൂബില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടികളെ ലോക് ഡൗണ്‍ സമയത്തെ അലസതയില്‍ നിന്നും മോചിപ്പിക്കുക എന്നതാണ് മഞ്ജു ഉള്‍പ്പെടുന്ന മാതാപിതക്കളുടെ സംഘത്തിന്റെ ശ്രമം. എല്ലാ വീടുകളിലും കുട്ടികള്‍ ടിവിയും ഓണ്‍ലൈന്‍ ആയും സമയം കളയുമ്പോള്‍ അവരെ കൂടുതല്‍ ക്രിയേറ്റീവ് ആയി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മഞ്ജു സൂചിപ്പിച്ചു. 

 ലോക്ക് ഡൗണ്‍ കാലത്ത് ആളുകളുടെ മാനസിക സമ്മര്‍ദ്ദം കുറക്കുക എന്ന ലക്ഷ്യത്തോടെ കലാഭവന്‍ ലണ്ടന്‍ യുകെയില്‍ ആരംഭം കുറിച്ച വീ ഷാല്‍ ഓവര്‍ കം എന്ന ഫേസ്ബുക് ലൈവ് പരിപാടിയില്‍ എത്തിയ മഞ്ജു കൊറോണ കാലത്തെ വീട്ടു വിശേഷങ്ങളെക്കുറിച്ചും ഈ കാലഘട്ടത്തില്‍ കുട്ടികളെ എങ്ങനെ വിവിധ കാര്യങ്ങളില്‍ വ്യപൃതരാക്കാം എന്നതിനെക്കുറിച്ചും അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇവിടെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category