1 GBP = 92.50 INR                       

BREAKING NEWS

ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞെത്തിയ പൃഥ്വിരാജ് ആകെ മെലിഞ്ഞുണങ്ങി; നീല ജീന്‍സും വരയുള്ള ബനിയനും മാസ്‌ക്കും ഗ്ലൗസും ധരിച്ചിറങ്ങിയ താരം ട്രോളി ഉന്തി ലഗേജുമായി പുറത്തെത്തി; പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷ സ്വന്തം കാര്‍ ഓടിച്ചു ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് നീങ്ങി; ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം 14 ദിവസം പൃഥ്വി കഴിയുക ഫോര്‍ട്ടു കൊച്ചിയിലെ പെയ്ഡ് ക്വാറന്റീന്‍ കേന്ദ്രമായ ഹോട്ടലില്‍; 'ബാക്ക്! ഓഫ് ടു ക്വാറന്റൈന്‍ ഇന്‍ സ്‌റ്റൈല്‍' എന്നു ഫേസ്ബുക്കില്‍ കുറിച്ചു താരം

Britishmalayali
kz´wteJI³

കൊച്ചി: ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ജാനില്‍ പോയ നടന്‍ പൃഥ്വിരാജും സംഘവും ഇന്ന് പുലര്‍ച്ചെയാണ് മടങ്ങി എത്തിയത്. വിദേശത്തു നിന്നും എത്തിയ താരത്തിനൊപ്പമുള്ള സംഘത്തിലെ എല്ലാവരും ആരോഗ്യ പരിശോധനകള്‍ കഴിഞ്ഞാണ് പുറത്തുറങ്ങിയത്. പൃഥ്വിയും ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം പുറത്തിറങ്ങി ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ പൃഥ്വിയും സംഘവും രാവിലെ 8.59 നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് പൃഥ്വിരാജ് എത്തിയത്. മാസ്‌ക്കും കൈയുറകളും ധരിച്ചാണ് അദ്ദേഹം വിമാനം ഇറങ്ങിയത്. നീല ജീന്‍സും ടീഷര്‍ട്ടും കറുത്ത കൂളിഗ് ഗ്ലാസും അദ്ദേഹം ധരിച്ചിരുന്നു. സ്വന്തം സാധനങ്ങള്‍ അടങ്ങിയ ട്രോളിയുന്തിയാണ് പൃഥ്വി പുറത്തിറങ്ങിയത്. വിമാനത്താവാളത്തില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ ചിത്രം പകര്‍ത്തുന്നുണ്ടായിരുന്നു. ഇവിടെ നിന്നും സിനിമാ ഫോര്‍ട്ടുകൊച്ചിയില്‍ ഒരുക്കിയ പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കാണ് പൃഥ്വിരാജ് എത്തിയത്.

നെടുമ്പാശ്ശേരിയില്‍ നിന്നും സ്വന്തം കാര്‍ ഡ്രൈവ് ചെയ്താണ് പൃഥ്വി ഫോര്‍ട്ടുകൊച്ചിയിലെ ഹോട്ടലിലേക്ക് പോയത്. പൃഥ്വിക്കൊപ്പം സിനിമയിലെ മറ്റു സംഘങ്ങളും കൊച്ചിയിലെ പൈഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം 14 ദിവസം നിരീക്ഷണത്തില്‍ തുടരാനാണ് തീരുമാനം. താന്‍ തിരിച്ചെത്തിയ വിവരം അറിയിച്ചുകൊണ്ടുള്ള ചിത്രവും പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. 'ബാക്ക്! ഓഫ് ടു ക്വാറന്റൈന്‍ ഇന്‍ സ്‌റ്റൈല്‍' എന്ന ഹാഷ്ടാഗിലാണ് പൃഥ്വി തന്റെ ചിത്രം പോസ്റ്റു ചെയ്തത്.

പൃഥ്വീരാജും ഇവിടെ തുടരും. ജോര്‍ദാനിലെ വാദിറാം മരുഭൂമിയിലെ ചിത്രീകരണത്തിനായി മാര്‍ച്ച് ആദ്യവാരമാണ് പൃഥ്വിയും സംഘവും പോയത്. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ജോര്‍ദാനില്‍ കോവിഡ് പടര്‍ന്നു പിടിക്കുകയും ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വരികയുമായിരുന്നു. ആദ്യം സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടര്‍ന്നെങ്കിലും ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ നിര്‍ത്തേണ്ടതായി വന്നു. പിന്നീട് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയുമായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു.

ആടുജീവിതം സംവിധായകന്‍ ബ്ലെസ്സിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെടുന്ന 58 അംഗ സംഘമാണ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് കഴിയുന്നത്. ഷൂട്ടിങ് സംഘം വിമാനം കയറാന്‍ നേരത്തെ അമ്മനിലെ വിമാനത്താവളത്തില്‍ എത്തിയതിന്റെ ചിത്രം ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരുന്നു. മാര്‍ച്ച് 16നാണ് ആടുജീവിതം സിനിമയുടെ ചിത്രീകരണം ജോര്‍ദാനില്‍ തുടങ്ങിയത്. കോവിഡിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 1ന് ചിത്രീകരണം മുടങ്ങിയിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി എംപിയുടെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും ഇടപെടലിനെ തുടര്‍ന്ന് ഏപ്രില്‍ 24നാണ് ചിത്രീകരണം പുനരാരംഭിച്ചത്.

മെയ് 17ന് ചിത്രത്തിന്റെ ജോര്‍ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുപോയ 58പേരാണ് സിനിമാ സംഘത്തിലുള്ളത്. ബെന്യാമിന്റെ നോവലായ ആടു ജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തിനായി പൃഥ്വിരാജ് ഒട്ടേറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഷൂട്ടിങ് മുടങ്ങിയത് ചിത്രത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉണര്‍ത്തിയിരുന്നു. സംവിധായകന്‍ ബ്ലെസ്സിയുടെ സ്വപ്ന പദ്ധതി കൂടിയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നോവലിന്റെ ചലച്ചിത്രാഖ്യാനം. ഷൂട്ടിങ് മുടങ്ങിയത് ചിത്രത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉണര്‍ത്തിയിരുന്നു. സംവിധായകന്‍ ബ്ലെസ്സിയുടെ സ്വപ്ന പദ്ധതി കൂടിയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നോവലിന്റെ ചലച്ചിത്രാഖ്യാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category