1 GBP = 97.70 INR                       

BREAKING NEWS

വീട്ടമ്മയെ കെണിയില്‍ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലില്‍ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാന്‍ ആകാനുള്ളവരുടെ ലിസ്റ്റില്‍ ഇടംപിടിച്ച വൈദികന്‍; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈല്‍ നന്നാക്കാന്‍ ഏല്‍പ്പിച്ചപ്പോള്‍; ഇടവകയിലെ ആഭ്യന്തര പ്രശ്നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്ചകള്‍ക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ്

Britishmalayali
kz´wteJI³

കട്ടപ്പന: രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇടുക്കിയിലെ പ്രമുഖ കത്തോലിക്കാ ദേവാലയമായ കട്ടപ്പന വെള്ളയാംകുടി ഇടവകയിലെ ഫാദര്‍. ജെയിംസ് മംഗലശേരി നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. എന്തൊരു തങ്കപ്പെട്ട വൈദികന്‍ എന്നായിരുന്നു ഇദ്ദേഹത്തെ കുറിച്ച് ഇടവകക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്ന അഭിപ്രായം. അത്രയം ശാന്ത സ്വഭാവക്കാരനും സത്യസന്ധനും മിടുക്കനുമെന്ന് പേരുകേട്ട വ്യക്തി. വികാരി ജനറല്‍ സ്ഥാനം വഹിച്ചിരുന്ന ഫാ. ജെയിംസ് മംഗലശ്ശേരി അടുത്തു തന്നെ ബിഷപ്പാകുമെന്നും കരുതിയവര്‍ ഏറെയാണ്. എന്നാല്‍, ഇത്തരം പ്രതീക്ഷയെല്ലാം തെറ്റിക്കുന്ന കാഴ്ച്ചകളായിരുന്നു പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്.

ഇടുക്കിയിലെ മാര്‍ ആനിക്കുഴിക്കാട്ടിലിന് പകരം പുതിയ ബിഷപ്പിനെ തെരഞ്ഞെടുക്കുന്ന വേളയില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നിലിന് ഒപ്പം ഷോട്ട് ലിസ്റ്റില്‍ പരിഗണിക്കപ്പെട്ട പേരുകാരനായിരുന്നു ഈ വികാരി. ഈ ലിസ്റ്റില്‍ നിന്നും നെല്ലിക്കുന്നില്‍ തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പായി മാറി. ജെയിംസ് മംഗലശ്ശേരി ആകട്ടെ ഇടവകയിലെ വെള്ളയാംകുടി ഫൊറോന പള്ളിയിലെ അരുമ വികാരിയായി തുടരുകയും ചെയ്തു. ഇതിനിടെയാണ് ഇദ്ദേഹത്തിന്റെ സ്വഭാവ ദൂഷ്യം വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇടവകയ്ക്ക് കീഴിലെ ഒരു ജീവനക്കാരിയെയാണ് അവരുടെ ജീവിത സാഹചര്യം മുതലെടുത്ത് വൈദികന്‍ കെണിയില്‍ പെടുത്തിയത്.

ദുരുപയോഗം ചെയ്ത ശേഷം മൊബൈലില്‍ ചിത്രങ്ങളും പകര്‍ത്തി എന്നത് വൈദികനിലെ ക്രിമിനല്‍ പ്രവര്‍ത്തിയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സാഹചര്യം മുതലെടുത്ത് വീട്ടമ്മയെ തന്റെ ഇംഗിതത്തിന് വഴക്കിയ വൈദികന്‍ ഇവര്‍ക്കൊപ്പമുള്ള ഇന്റിമേറ്റ് ചിത്രങ്ങള്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. അനുവാദമില്ലാതെ സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുന്നത് നിയമവിരുദ്ധമായ കുറ്റമാണ്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും കുറ്റകരമാണ്. വൈദികന്‍ മൊബൈല്‍ നന്നാക്കാന്‍ വേണ്ടി കൊടുത്തപ്പോഴാണ് ഈ ദൃശ്യങ്ങള്‍ ലീക്കായത് എന്നാണ് പുറത്തുവരുന്ന വിവരം.

ഇതോടെ വൈദികവൃത്തിക്ക് ചേരാത്ത വിധത്തിലാണ് ഫാ. ജെയിംസ് മംഗലശ്ശേരി പ്രവര്‍ത്തിച്ചതെന്ന് ബോധ്യമായി. ഇടവകയില്‍ സംഭവം പാട്ടായതോടെ സഭ ഇദ്ദേഹത്തെ സ്ഥാനത്തും നീക്കി പകരം മറ്റൊരാളെ നിയമിക്കുകയായിരുന്നു. ഇടവകയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കൂടിയായപ്പോള്‍ വൈദികനെ എല്ലാവരും കൈവിടുകയായിരുന്നു. പഠനകാര്യങ്ങളില്‍ അടക്കം ഇടവകയിലുള്ളവര്‍ക്ക് മികച്ച പ്രോത്സാഹനം നല്‍കിവന്ന വൈദികനായിരുന്നു ഫാ. ജെയിംസ് മംഗലശ്ശേരി എന്നാണ് ഇടവകക്കാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു ഗുരുതര വീഴ്ച്ച ഉണ്ടായത് ഇടവകക്കാരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

വൈദികന്റെ ബന്ധം നാട്ടുകാര്‍ അറിഞ്ഞതോടെ സഭ അദ്ദേഹത്തെ പറഞ്ഞു വിടുകായിയിരുന്നു. പീഡന ദൃശ്യങ്ങള്‍ പുറത്തായതോടെ നാടുവിട്ടു മുങ്ങിയ വികാരി ഇപ്പോള്‍ മറ്റൊരിടത്ത് വിശ്രമത്തിലാണ്. സംഭവം തെളിവു സഹിതം പുറത്തുവന്നതോടെ വിശ്വാസികള്‍ രൂപതാ നേതൃത്വത്തെ അറിയിക്കുകയും രൂപതയുടെ അന്വേഷണത്തില്‍ സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതോടെയാണ് അച്ചനെ മാറ്റി നിര്‍ത്തിയത്. രൂപതയില്‍ നിര്‍ണായക പദവികള്‍ വഹിച്ച വികാരിക്കെതിരെ സഭാ തലത്തില്‍ നടപടി കൈക്കൊള്ളുമോ എന്നതാണ് ഇനി അറിയേണ്ട്. വൈദികചര്യ തെറ്റിച്ച ഇദ്ദേഹം ളോഹയൂരണം എന്ന അഭിപ്രായവും വിവിധ കോണകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സഭയില്‍ ഉന്നത സ്ഥാനങ്ങല്‍ വഹിച്ച ഇദ്ദേഹത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാല്‍ ഉചിതമായ തീരുമാനം സഭാധികാരികള്‍ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാര്‍. പൊലീസ് പരാതിയുടെ രൂപത്തിലേക്ക് സംഭവം മാറയിട്ടില്ല. അതേസമയം വാടസ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടമ്മ സൈബര്‍ സെല്ലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും സൂചനയുണ്ട്. അതേസമയം വെള്ളയാംകുടി ഇടവക വിട്ട ഫാദര്‍ ജെയിംസ് മംഗലശ്ശേരി കണ്ണ് ചികിത്സയ്ക്ക് പോയതാണെന്ായിരുന്നു സഭ ഇതേക്കുറിച്ചു വിശദീകരിച്ചിരുന്നത്. ഇദ്ദേഹം ഇപ്പോള്‍ അങ്കമാലിയിലെ സഭാ കേന്ദ്രത്തില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category