1 GBP = 92.70 INR                       

BREAKING NEWS

ഒരു വശത്ത് നിരന്തരം പ്രകോപനവുമായി പാക്കിസ്ഥാന്‍; ലഡാക്കിലും സിക്കിമിലും നിയന്ത്രണരേഖ ലംഘിക്കുന്നത് പതിവാക്കിയ ചൈന; ഇതുവരെ ഇന്ത്യയുടെ സാമന്ത രാജ്യമായിരുന്ന നോപ്പാളിനും ഇപ്പോള്‍ ഉടക്കു മൂട്; നേപ്പാളിന്റെ പ്രശ്നം മാനസസരോവര്‍ തീര്‍ത്ഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച്, ഉത്തരാഖണ്ഡിലെ ധാര്‍ച്ചുല മുതല്‍ ടിബറ്റ് അതിര്‍ത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിര്‍മ്മിച്ചതില്‍; ചൈനയുടെ പ്രശ്നം വ്യാപാര മേഖലയില്‍ ഒറ്റപ്പെട്ടപ്പോള്‍ ഇന്ത്യ മുതലെടുപ്പിന് ശ്രമിക്കുന്നത്; ഇന്ത്യയുടെ അതിര്‍ത്തികള്‍ പുകയുന്നു

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരം സൗഹൃദങ്ങള്‍ക്ക് വേണ്ടി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതും ഇന്ത്യയുടെ പതിവാണ്. എന്നാല്‍, കോവിഡ് ലോകക്രമം തന്നെ മാറ്റുന്ന കാലത്ത് ഇന്ത്യയ്ക്ക് മൂന്നു വശത്തും ശത്രുക്കള്‍ വളഞ്ഞിരിക്കയാണ്. ഒരു വശത്ത് പാക്കിസ്ഥാന്‍ നിരന്തരം പ്രകോപനം തുടരുമ്പോള്‍ തന്നെ മറുവശത്ത് ലഡാക്കിലും സിക്കിമിലുമായി ചൈനയും അതിര്‍ത്തിലംഘനം പതിവാക്കി ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ്. ഇന്ത്യയുടെ സാമന്തരാജ്യമായി അറിയപ്പെട്ട നേപ്പാള്‍ പോലും ഇപ്പോള്‍ ഇന്ത്യയോട് മുഖം കറപ്പിച്ചു കാര്യങ്ങള്‍ പറയുന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ധാര്‍ച്ചുല മുതല്‍ ടിബറ്റ് അതിര്‍ത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിര്‍മ്മിച്ചതിലാണ് നേപ്പാള്‍ ഇന്ത്യയോട് പിണങ്ങിയത്. ഈ വിഷയം പ്രശ്നമായതിന് പിന്നില്‍ ചൈനീസ് ഇടപെടലും ഇന്ത്യ സംശയിക്കുന്നുണ്ട്.

ലഡാക്കിലും സിക്കിമിലും നിയന്ത്രണരേഖയിലെ പതിവു സൈനിക നിരീക്ഷണം പോലും ചൈന തടസ്സപ്പെടുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ചൈനീസ് പ്രകോപനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ചൈനീസ് അതിര്‍ത്തി ഇന്ത്യന്‍ സേന ലംഘിച്ചെന്ന ആരോപണം മന്ത്രാലയം തള്ളി. ഇന്ത്യ- ചൈന സംഘര്‍ഷം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായി ലഡാക്ക്, സിക്കിം പ്രദേശങ്ങളോടു ചേര്‍ന്ന നിയന്ത്രണ രേഖയില്‍ ഇരുഭാഗത്തും കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക സന്നാഹം ശക്തമാണ്.

ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച ഇന്ത്യക്കെതിരെ ആരോപണവുമായി ആദ്യം ചൈന രംഗത്തെത്തിയത്. ഇരു മേഖലകളിലും നിയന്ത്രണ രേഖ മാറ്റാനുള്ള ശ്രമമാണ് ഇന്ത്യയുടെതെന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണം തള്ളിയ ഇന്ത്യ സ്വന്തം സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. ലഡാക്കിലെ പുതിയ തര്‍ക്കം മേഖലയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളിയെ കുറിച്ച സൂചനയാണെന്ന് കഴിഞ്ഞ ദിവസം യു.എസ് കുറ്റപ്പെടുത്തിയിരുന്നു. ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ, ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം പുകയുന്നു. 2 മാസമായി പാക്കിസ്ഥാനും ഏതാനും ആഴ്ചകളായി ചൈനയും വെല്ലുവിളി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്. ഇതിനു പുറമേ, തര്‍ക്കമുന്നയിച്ച് നേപ്പാളും രംഗത്തുവന്നിട്ടുണ്ട്.

2017 ല്‍ സിക്കിമിലെ ദോക് ലാ സംഭവത്തിനു ശേഷം ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് ഇപ്പോഴത്തേതെന്നു സേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ സംഘര്‍ഷം വടക്കന്‍ സിക്കിമിലും ജമ്മു കശ്മീരിലെ കിഴക്കന്‍ ലഡാക്കിലുമാണ്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വര, പാങ്ങ്യോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ ഇരു സേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളും പങ്കിടുന്ന അതിര്‍ത്തി 826 കിലോമീറ്റര്‍ ദൂരത്തിലാണ്. ഗാല്‍വന്‍ താഴ്വര ഇവിടെ ഇന്ത്യ റോഡ് നിര്‍മ്മിച്ചതാണു ചൈനയുടെ എതിര്‍പ്പിനു കാരണം. റോഡ് പൂര്‍ണമായി ഇന്ത്യന്‍ ഭാഗത്താണെങ്കിലും അതിര്‍ത്തിയില്‍ ഏതു കാലാവസ്ഥയിലും സൈന്യത്തെ എത്തിക്കാന്‍ കഴിയുന്നവിധം റോഡ് നിര്‍മ്മിക്കുന്നതിലാണ് എതിര്‍പ്പ്.

പാങ്ങ്യോങ് തടാകത്തിന്റെ വടക്കന്‍ തീരം ഇവിടെ തര്‍ക്കങ്ങള്‍ പതിവ്. തടാകക്കരയിലേക്ക് അടുത്തിടെ ഇന്ത്യ സേന റോഡ് നിര്‍മ്മിച്ചതും ചൈനയ്ക്കു രസിച്ചില്ല. ഈ മാസം 5ന് ഇവിടെ പട്ടാളക്കാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഈ ഭാഗത്തെ 8 മലനിരകളില്‍ (സേനാ ഭാഷയില്‍ 8 ഫിംഗേഴ്സ്) നാലാമത്തേതാണ് (ഫിംഗര്‍ 4) അതിര്‍ത്തിയെന്ന നിലപാടിലാണ് ഇന്ത്യന്‍ സേന നില്‍ക്കുന്നത്. രണ്ടാമത്തേതാണ് അതിര്‍ത്തിയെന്ന് വാദിച്ച് ഇന്ത്യയെ 10 കിലോമീറ്ററോളം പിന്നോട്ടു തള്ളാന്‍ ചൈന ശ്രമിക്കുന്നു. ഒരിഞ്ചു പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യ.

കോവിഡിന്റെ പേരില്‍ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ട ചൈനയെ വ്യാപാര മേഖലയില്‍ കടത്തിവെട്ടാന്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങളില്‍ അവര്‍ക്ക് അമര്‍ഷമുണ്ട്. അതിര്‍ത്തിത്തര്‍ക്കങ്ങള്‍ കുത്തിപ്പൊക്കി സംഘര്‍ഷമുണ്ടാക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത് ഇതാവാമെന്നാണ് വിലയിരുത്തല്‍. ആപ്പിളിനെ അടക്കം മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചൈനീസ് എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്.

പതിവു പരിപാടിയുമായി പാക്കിസ്ഥാന്‍
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പതിവായി നടത്താറുള്ള ആക്രമണം ഇപ്പോഴും തുടരുകയാണ്. ജമ്മു കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുടനീളം (ലൈന്‍ ഓഫ് കണ്‍ട്രോള്‍ എല്‍ഒസി) 2 മാസമായി പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്നു. പ്രത്യാക്രമണവുമായി ഇന്ത്യ തിരിച്ചടിക്കുന്നു. ആക്രമണത്തിന്റെ മറവില്‍ ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടുകയാണു പാക്ക് ലക്ഷ്യം. പൂഞ്ച്, ബാരാമുള്ള, നൗഷേര, കുപ്വാര, ഉറി, ആര്‍.എസ്. പുര എന്നിവിടങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണു പാക്ക് ആക്രമണം. നുഴഞ്ഞുകയറാന്‍ അവസരം നോക്കി അതിര്‍ത്തിക്കപ്പുറമുള്ള താവളങ്ങളില്‍ 300 ഭീകരര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇന്റിലിജന്‍സ് വിവരം.

കശ്മീരില്‍ 2 ഭീകരാക്രമണങ്ങളില്‍ 2 ബിഎസ്എഫ് ജവാന്മാരും ഒരു പൊലീസുകാരനും വീരമൃത്യു വരിച്ചിരുന്നു. ബൈക്കിലെത്തിയ ഭീകരര്‍ ശ്രീനഗറിനു സമീപം ജവാന്മാരായ റാണാ മണ്ഡല്‍, ജിയാവുല്‍ ഹഖ് എന്നിവരെ വെടിവച്ചുകൊന്നു. ജവാന്മാരുടെ തോക്കുകളും ഭീകരര്‍ തട്ടിയെടുത്തു. ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണു പൊലീസ് ഉദ്യോഗസ്ഥനായ അനൂജ് സിങ് വീരമൃത്യു വരിച്ചത്. മുഹമ്മദ് ഇബ്രാഹിം എന്ന പൊലീസുകാരനു പരുക്കേറ്റു. സമാന ആക്രമണങ്ങള്‍ കൂടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ കാശ്മീരിലുള്ളത്.

ഒരു റോഡു വെട്ടി, കൂട്ടുകാരന്‍ പിണങ്ങി
ഒരു ഇന്ത്യന്‍ സംസ്ഥാനം എന്ന നിലയിലാണ് നേപ്പാള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ സാമന്ത രാജ്യം. എങ്കിലും ഒരു റോഡു പണിതതിന്റെ പേരിലാണ് നേപ്പാള്‍ ഇന്ത്യയുമായി ഇപ്പോള്‍ പിണങ്ങിയിരിക്കുന്നത്. മാനസസരോവര്‍ തീര്‍ത്ഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച്, ഉത്തരാഖണ്ഡിലെ ധാര്‍ച്ചുല മുതല്‍ ടിബറ്റ് അതിര്‍ത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിര്‍മ്മിച്ചതിലാണ് നേപ്പാളിനു പ്രതിഷേധം. ലിപുലേഖ് ചുരത്തിന്റെ തെക്കേ അറ്റത്തുള്ള കാലാപാനി പ്രദേശം തങ്ങളുടേതാണെന്ന് നേപ്പാള്‍. ഇന്ത്യ നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയിലെ മുക്കവലയാണിത്.

പൂര്‍ണമായി തങ്ങളുടെ അധികാരത്തിലുള്ള സ്ഥലത്താണ് റോഡ് നിര്‍മ്മിച്ചതെന്നും തീര്‍ത്ഥയാത്രയ്ക്കായി മുന്‍പു മുതലുള്ള പാതയാണിതെന്നും ഇന്ത്യ. റോഡിനെതിരെ നേപ്പാള്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും രംഗത്തു വന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ചൈനയുടെ ഇടപെടല്‍ ആണെന്ന് ഇന്ത്യ സംശയിക്കുന്നു. ശ്രീലങ്കയിലെ ഇപ്പോഴത്തെ ഭരണകൂടം അടക്കം ചൈനീസ് ചാഴ്വുള്ളവരാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ചുറ്റുപാടുമായി സുഹൃത്തുക്കളേക്കാള്‍ ശത്രുക്കളാണോ എന്ന് സംശയിക്കേണ്ട നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category