1 GBP = 99.40INR                       

BREAKING NEWS

ഭരണമുള്ളിടങ്ങളില്‍ ജനകീയ പദ്ധതികള്‍; മറ്റിടങ്ങളില്‍ ക്രിയാത്മക പ്രതിപക്ഷമായ് ജനങ്ങള്‍ക്കൊപ്പം നിന്നുള്ള പ്രവര്‍ത്തനങ്ങളും; കൊറോണക്കാലത്ത് ശ്രമിക്കുന്നത് പാര്‍ട്ടിക്ക് നഷ്ടമായ ജനകീയത വീണ്ടെടുക്കാന്‍; വിശാല പ്രതിപക്ഷ നിര കെട്ടിപ്പടുക്കാനും നീക്കം; ന്യായ് പദ്ധതി വഴി 19 ലക്ഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1500 കോടി നല്‍കി ഛത്തീസ്ഗഢ് സര്‍ക്കാര്‍; തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുറച്ച് സോണിയാ ഗാന്ധി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് നഷ്ടപ്പെട്ട ജനകീയത വീണ്ടെടുക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഭരണമികവ് പ്രദര്‍ശിപ്പിച്ചും മറ്റുള്ളയിടങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടും നഷ്ടമായ ജനപിന്തുണ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി, കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണമെത്തിക്കുന്ന 5700 കോടി രൂപയുടെ രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജനയ്ക്കു കോണ്‍ഗ്രസ്‌നേതൃത്വം നല്‍കുന്ന ഛത്തീസ്ഗഡ് സര്‍ക്കാര്‍ തുടക്കമിട്ടു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമവാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു.

ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കു നേരിട്ടു പണമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം ശക്തമാക്കിയതിനു പിന്നാലെയാണ്, സ്വന്തം സര്‍ക്കാരുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് പദ്ധതിക്കു തുടക്കമിട്ടത്. നെല്ല്, ചോളം കര്‍ഷകര്‍ക്കു ഏക്കറിനു 10,000 രൂപ വീതവും കരിമ്പു കര്‍ഷകര്‍ക്കു 13,000 രൂപയും നല്‍കും. 4 ഗഡുക്കളായാണു വിതരണം ചെയ്യുക. നടപ്പു സാമ്പത്തിക വര്‍ഷം 19 ലക്ഷം കര്‍ഷകര്‍ക്കു പദ്ധതിയിലൂടെ പണമെത്തിക്കും. 5700 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും ആദ്യ ഗഡുവിനാവശ്യമായ 1500 കോടി രൂപ ഇന്നലെ വിതരണം ചെയ്തതായും ബാഗല്‍ പറഞ്ഞു. നെല്ല്, ചോളം, കരിമ്പ് എന്നിവ താങ്ങുവിലയുടെ അടിസ്ഥാനത്തില്‍ കര്‍ഷകരില്‍ നിന്നു സംഭരിക്കും. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കാര്‍ഷിക വിളകളെയും ഉള്‍പ്പെടുത്തും.

ലോക് ഡൗണിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ സ്വന്തം സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനുള്ള ചിവല് വഹിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നു. കേരളത്തില്‍ പ്രതിപക്ഷ ഇടപെടല്‍ വളരെ ക്രിയാത്മകമായതോടെ മറ്റ് ഇടങ്ങളിലേക്കും അത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ആയിരുന്നു ഉത്തര്‍ പ്രദേശിലേക്ക് 1000 ബസുകള്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചത് വലിയ വിവാദമായിരുന്നു. യുപിയില്‍ പ്രിയങ്കാ ഗാന്ധിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം.

സോണിയ വിളിച്ച പ്രതിപക്ഷ കക്ഷി നേതൃയോഗം ഇന്ന്
ലോക്ഡൗണ്‍ മൂലം അതിഥിത്തൊഴിലാളികള്‍ നേരിടുന്ന ദുരിതം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഇന്ന് മൂന്നിനു യോഗം ചേരും. വിഡിയോ കോണ്‍ഫറന്‍സ് വഴി ചേരുന്ന യോഗത്തില്‍ മമത ബാനര്‍ജി (തൃണമൂല്‍), ഉദ്ധവ് താക്കറെ (ശിവസേന), സീതാറാം യച്ചൂരി (സിപിഎം), ഡി. രാജ (സിപിഐ), ശരദ് പവാര്‍ (എന്‍സിപി), എം.കെ. സ്റ്റാലിന്‍ (ഡിഎംകെ), ഹേമന്ത് സോറന്‍ (ജെഎംഎം) തുടങ്ങിയവരടക്കം 18 കക്ഷിനേതാക്കള്‍ പങ്കെടുക്കുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

തൊഴില്‍ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതികളും ചര്‍ച്ചചെയ്യും. ഇതാദ്യമായാണു പ്രതിപക്ഷ കക്ഷികള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേരുന്നത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസുമായി കൈകോര്‍ത്ത ശേഷം ആദ്യമായാണ് ഉദ്ധവ് പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുന്നത്. ശിവസേനാ എംപി: സഞ്ജയ് റാവുത്തും പങ്കെടുക്കും. പൗരത്വ നിയമം ചര്‍ച്ച ചെയ്യാന്‍ ജനുവരിയില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തില്‍ സേന പങ്കെടുത്തിരുന്നില്ല.

സോണിയാ ഗാന്ധിക്കെതിരെ കേസ്
അതിനിടെ, പിഎം കെയേഴ്‌സ് ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന് കോണ്‍ഗ്രസ് ട്വിറ്റര്‍ പേജില്‍ ആരോപിച്ചെന്ന പരാതിയില്‍, അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസ്. കഴിഞ്ഞ11ന് പ്രത്യക്ഷപ്പെട്ട ട്വീറ്റുകള്‍ രാജ്യത്തിനും പ്രധാനമന്ത്രിക്കും എതിരെയുള്ള അപവാദ പ്രചാരണമാണെന്നും ജനത്തെ ഇളക്കിവിടുന്നതിന്റെ ഭാഗമാണെന്നും ആരോപിക്കുന്ന ഹര്‍ജിയിലാണ് ശിവമൊഗ്ഗ സാഗര്‍ പൊലീസ് കേസെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category