1 GBP = 93.20 INR                       

BREAKING NEWS

പഴയതുപോലെ പാക്കിസ്ഥാന്‍ ഭൂപടം ചുരുങ്ങുന്ന സമയം വരികയാണ്; പാക്ക് അധിനിവേശ കശ്മീരില്‍ ഉടന്‍ തന്നെ ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറും; രാജ്യത്തിനെതിരെ തോക്കു ചൂണ്ടുന്നവരെയെല്ലാം ഇന്ത്യന്‍ സൈന്യം ഇല്ലാതാക്കും; സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ നരേന്ദ്ര മോദി സര്‍ക്കാരാണ് ഇതെന്ന് ഓര്‍ക്കണം; ഇന്ത്യാ വിരുദ്ധ പ്രസ്താവന പതിവാക്കിയ ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഉത്തര്‍പ്രദേശ് മന്ത്രിയും; ക്രിക്കറ്റ് കളിക്കാര്‍ തമ്മില്‍ ട്വിറ്ററില്‍ തുറങ്ങിവെച്ച് വാക് പോര് രാഷ്ട്രീയക്കാരും ഏറ്റെടുക്കുന്നു

Britishmalayali
kz´wteJI³

ലക്നൗ: നിരന്തരം ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തി കൈയടി നേടാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടര്‍ ഷാഹിദ് അഫ്രീദിക്കെതിരെ ഉത്തര്‍പ്രദേശ് മന്ത്രിയും. പാക്ക് അധിനിവേശ കശ്മീരില്‍ ഉടന്‍ തന്നെ ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല പ്രതികരിച്ചു. അടുത്ത് തന്നെ പിഒകെ ഇന്ത്യയുടെ ഭാഗമാകും. ദേശീയ പതാകയും അവിടെ ഉയരും ശുക്ല വ്യക്തമാക്കി.

രാജ്യത്തിനെതിരെ തോക്കു ചൂണ്ടുന്നവരെയെല്ലാം ഇന്ത്യന്‍ സൈന്യം ഇല്ലാതാക്കും. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ നരേന്ദ്ര മോദി സര്‍ക്കാരാണ് ഇതെന്ന് ഷാഹിദ് അഫ്രീദിയെപ്പോലുള്ളവര്‍ ഓര്‍ക്കണം. പഴയതുപോലെ പാക്കിസ്ഥാന്‍ ഭൂപടം ചുരുങ്ങുന്ന സമയം വരികയാണ്. അഫ്രീദിയെപ്പോലൊരാളില്‍നിന്ന് മര്യാദ പ്രതീക്ഷിക്കുന്നില്ലെന്നും യുപി മന്ത്രി പ്രതികരിച്ചു.

അടുത്തിടെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശിച്ച അവസരത്തിലാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തി വിവാദത്തിലായത്. 'ഇന്ന് ഞാന്‍ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദര്‍ശിക്കണമെന്നു ദീര്‍ഘനാളായി ആഗ്രഹിക്കുന്നതാണ്. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്' അഫ്രീദി പറഞ്ഞു.

ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാന്‍ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അഫ്രീദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അഫ്രീദിയുടെ വാക്കുകള്‍ക്കു മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നാണു സുരേഷ് റെയ്ന പ്രതികരിച്ചത്. മുഖ്യധാരയില്‍ സജീവമായി നില്‍ക്കാന്‍ ഓരോരുത്തര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടാണിത്. അതും വല്ലവരുടെയും കാരുണ്യത്തില്‍ ഇന്നും നിലനില്‍ക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് ഓര്‍ക്കണം. കശ്മീരിനെ വെറുതെവിട്ട് വന്‍ തോല്‍വിയായ സ്വന്തം രാജ്യത്തിനു വേണ്ടി ആദ്യം എന്തെങ്കിലുമൊക്കെ ചെയ്യുന്നതല്ലേ നല്ലത് കശ്മീര്‍ സ്വദേശിയായ സുരേഷ് റെയ്ന പ്രതികരിച്ചു. ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവരും അഫ്രീദിക്കു മറുപടിയുമായി എത്തിയിരുന്നു.


അതിനിടെ താരം ഷാഹിദ് അഫ്രിദി വീണ്ടും പ്രകോപന പരാമര്‍ശവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കശ്മീര്‍ എന്ന പേരില്‍ ടീം വേണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് അഫ്രീദി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പാക് അധിനിവേശ കശ്മീരിലെത്തിയപ്പോഴായിരുന്നു അഫ്രീദിയുടെ വാക്കുകള്‍. ഈ അവസരം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഒരു ആവശ്യം ഉന്നയിക്കാനായി ഞാന്‍ ഉപയോഗിക്കുകയാണ്. അടുത്ത പിഎസ്എല്‍ സീസണില്‍ കശ്മീര്‍ എന്ന പേരില്‍ ഒരു ടീമുണ്ടാവണം. എന്റെ അവസാന പിഎസ്എല്‍ സീസണില്‍ ആ ടീമിനെ എനിക്ക് നയിക്കണം. പിഎസ്എല്ലിലെ അടുത്ത ഫ്രാഞ്ചൈസിയുടെ പേര് കശ്മീര്‍ എന്ന് തന്നെയാവണം, ആഫ്രീദി പറഞ്ഞു.

ഇവിടെ സ്റ്റേഡിയമുണ്ടെങ്കില്‍ ഒരു അക്കാദമി തുടങ്ങാം. കറാച്ചിയില്‍ നിന്ന് ഇവിടേക്ക് വന്ന് പരിശീലനം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. 125 ക്ലബുകള്‍ ഇവിടെയുണ്ടെന്ന് കേട്ടു. അവരെയെല്ലാം പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്താവുന്നതാണ്. ആ ടൂര്‍ണമെന്റില്‍ മികവ് കാണിക്കുന്ന താരങ്ങളെ ഞാന്‍ കറാച്ചിയിലേക്ക് കൊണ്ടുപോവാം. എനിക്കൊപ്പം നിര്‍ത്തി അവരെ പഠിപ്പിക്കാം, പരിശീലനം നല്‍കാമെന്നും അഫ്രീദി പറഞ്ഞു.

കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചും വന്ന അഫ്രീദിയുടെ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് കടുത്ത ഭാഷയിലാണ് മറുപടി ലഭിച്ചത്. നിങ്ങളെ ഒരു ഘട്ടത്തില്‍ സഹായിച്ചതില്‍ കുറ്റബോധം തോന്നുന്നുവെന്ന് ഹര്‍ഭജനും, യുവിയും പറഞ്ഞപ്പോള്‍, നിങ്ങളുടെ പരാജയപ്പെട്ട രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനായിരുന്നു റെയ്നയുടെ വാക്കുകള്‍. അഫ്രീദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍താരം സുരേഷ് റെയ്‌നയും രംഗത്തെത്തിയിരുന്നു. മുഖ്യധാരയില്‍ സജീവമായി നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്അഫ്രീദിയുടെ അനാവശ്യ പ്രസ്താവനകളെന്ന് റെയ്ന പരിഹസിച്ചു. താനും ഒരു കശ്മീരിയാണെന്ന് വ്യക്തമാക്കിയ റെയ്ന, കശ്മീരിനെത്തൊട്ട് കളിക്കേണ്ടെന്നും അഫ്രീദിക്ക് മുന്നറിയിപ്പ് നല്‍കി.

'ഹോ, മുഖ്യധാരയില്‍ സജീവമായി നില്‍ക്കാന്‍ ഓരോരുത്തര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്! അതും വല്ലവരുടെയും കാരുണ്യത്തില്‍ ഇന്നും നിലനില്‍ക്കുന്ന രാജ്യമാണെന്ന് ഓര്‍ക്കണം. കശ്മീരിനെ വെറുതെവിട്ട് വന്‍ തോല്‍വിയായ സ്വന്തം രാജ്യത്തിനു വേണ്ടി ആദ്യം എന്തെങ്കിലുമൊക്കെ ചെയ്യുന്നതല്ലേ നല്ലത്. കശ്മീരിയായതില്‍ അഭിമാനിക്കുന്ന ഒരാളാണ് ഞാന്‍. കശ്മീര്‍ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കും. ജയ് ഹിന്ദ്' റെയ്ന ട്വിറ്ററില്‍ കുറിച്ചു.

ഉത്തര്‍പ്രദേശിലാണ് താമസമെങ്കിലും കശ്മീരുകാരാണ് റെയ്നയും കുടുംബവും. സൈനികനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ത്രിലോക് ചന്ദ് കശ്മീരി പണ്ഡിറ്റ് കുടുംബത്തിലെ അംഗമാണ്. ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കു പിന്നാലെയാണ് താനുമൊരു കാശ്മീരിയാണെന്ന പ്രഖ്യാപനവുമായി റെയ്നയും അഫ്രീദിയെ നേരിടുന്നത്. വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ അഫ്രീദിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും പ്രഖ്യാപിച്ചിരുന്നു. കൊറോണക്കാലത്ത് കശ്മീര്‍ വിഷയവുമായി അഫ്രീദി രംഗത്തെത്തിയതില്‍ ശിഖര്‍ ധവാന്‍ അദ്ഭുതം രേഖപ്പെടുത്തിയപ്പോള്‍, കടുത്ത ഭാഷയിലാണ് ഗംഭീര്‍ പ്രതികരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category