1 GBP =99.10INR                       

BREAKING NEWS

രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളെ വിറപ്പിച്ച് ഉംപുന്‍ ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളില്‍ 72 മരണമെന്ന് സര്‍ക്കാര്‍; നൂറു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയിലും വ്യാപക നാശം; പ്രധാനമന്ത്രി ഇന്ന് മമത ബാനര്‍ജിക്കൊപ്പം ആകാശ നിരീക്ഷണം നടത്തും; ഒഡീഷയിലും വ്യാപക നാശനഷ്ടങ്ങള്‍; കേരളത്തില്‍ ഇന്ന് ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളെ വിറപ്പിച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. ബം?ഗാള്‍, ഒഡീഷ തീരങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റില്‍ സംഭവിച്ചിട്ടുള്ളത്. പശ്ചിമ ബം?ഗാളില്‍ മാത്രം 72 പേരാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഒഡീഷയിലെ മരണ സംഖ്യ സംബന്ധിച്ച് ഇതുവരെയും വ്യക്തത വരാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ബംഗ്ലാദേശിലും 10 മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്ററായി ശക്തികുറഞ്ഞ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു പ്രവേശിക്കുമെന്നാണു പ്രവചനം.

പശ്ചിമ ബംഗാളിലെ ഉത്തര, ദക്ഷിണ 24 പര്‍ഗാനാസ് ജില്ലകളിലാണ് കനത്ത നാശനഷ്ടം. ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നു. കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തില്‍ മുങ്ങി. കെട്ടിടങ്ങള്‍ തകര്‍ന്നു. വൈദ്യുതി, ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിശ്ചലമായി. ഗതാഗതം നിലച്ചു. നൂറു വര്‍ഷത്തിനിടെ സംസ്ഥാനത്തു വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഉംപുനില്‍ വിറങ്ങലിച്ച് നി്ല്‍ക്കുകയാണ് ബംഗാള്‍. 72 പേര്‍ മരിച്ചുവെന്നാണു ബംഗാള്‍ സര്‍ക്കാരിന്റെ കണക്കെങ്കിലും കൂടിയേക്കുമെന്നാണു സൂചന. ജീവിതത്തില്‍ ഇത്രയും ഭീകരമായ ചുഴലിക്കാറ്റ് കണ്ടിട്ടില്ലെന്നും 2 ജില്ലകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ദുരിതബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വ്യോമനിരീക്ഷണം നടത്തും.

മണിക്കൂറില്‍ 190 കിലോമീറ്ററോളം വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കൊല്‍ക്കത്ത നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനത്തെയും കൊടുങ്കാറ്റ് ബാധിച്ചു. കൊല്‍ക്കത്തയില്‍ കൊടുങ്കാറ്റില്‍ ഇലക്ട്രിക് ട്രാന്‍ഫോര്‍മര്‍ പൊട്ടിത്തെറിക്കുകയും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം പേരെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചു. കൊല്‍ക്കത്തയില്‍ മാത്രം 5,000 ത്തിലേറെ മരങ്ങളാണ് കടപുഴകി വീണത്. കൊല്‍ക്കത്തയില്‍ 15, നോര്‍ത്ത് 24 പര്‍ഗനാസില്‍ 18, സൗത്ത് 24 പര്‍ഗനാസില്‍ 17, ഹൗറയില്‍ 7, ഈസ്റ്റ് മിദിനപൂറില്‍ 6, ഹൂഗ്ലിയില്‍ 2 എന്നിങ്ങനെയാണ് മരണ നിരക്ക്. കൊല്‍ക്കത്തയിലെ മേല്‍പ്പാലങ്ങള്‍ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്.

ഒഡീഷയുടെ തീരമേഖലകളിലും വന്‍ നാശമുണ്ട്. ബംഗ്ലാദേശില്‍ 10 മരണം സ്ഥിരീകരിച്ചു. ഒഡീഷയില്‍ ദുരിതം 45 ലക്ഷം പേരെ ബാധിച്ചു. മരണങ്ങളെക്കുറിച്ചു വ്യക്തതയില്ല. ദുരന്ത നിവാരണ സേനയെ നിയോഗിച്ചതും ബംഗാളിലും ഒഡീഷയിലുമായി 7 ലക്ഷം പേരെ മുന്‍കൂര്‍ മാറ്റിപ്പാര്‍പ്പിക്കാനായതും പ്രയോജനം ചെയ്തുവെന്ന് ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ പറഞ്ഞു.
രണ്ടു സംസ്ഥാനങ്ങളുടെയും തീരമേഖലകള്‍ തകര്‍ന്നടിഞ്ഞ നിലയിലാണ്. കോടിക്കണക്കിനു രൂപയുടെ നാശമുണ്ടായി. കൃഷിഭൂമിയില്‍ വെള്ളം കയറി. വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകള്‍, മൊബൈല്‍ ടവറുകള്‍ എന്നിവ തകര്‍ന്നുവീണു. ബംഗാളില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 2.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.മരം വീണും പൊട്ടിവീണ വൈദ്യുതക്കമ്പികളില്‍നിന്നു ഷോക്കേറ്റും വെള്ളത്തില്‍വീണുമാണു കൂടുതല്‍ മരണങ്ങളും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാള്‍, ഒഡീഷ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി. കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ ആള്‍നാശം കുറച്ചുവെന്നു ഡല്‍ഹിയില്‍ നാഷനല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എന്‍സിഎംസി) യോഗം വിലയിരുത്തി. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തില്‍ ബുധനാഴ്ച കരയിലേക്കു കയറിയ ഉംപുന്റെ ശക്തി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 30-40 കിലോമീറ്ററായി ശക്തികുറഞ്ഞ് ഉംപുന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു പ്രവേശിക്കുമെന്നാണു പ്രവചനം.

പ്രധാനമന്ത്രി നേരിട്ട് എത്തുന്നു
ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ആകാശനിരീക്ഷണം നടത്തും. പ്രധാനമന്ത്രി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കണമെന്ന് മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉംപുന്‍ നാശംവിതച്ച ഒഡീഷയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. ഇന്നു രാവിലെ പത്തിനു കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് സൂചന. അതിനുശേഷം അവലോക യോഗത്തില്‍ പങ്കെടുക്കും.
സ്ഥിതിഗതികള്‍ മോശമാണെന്നും കേന്ദ്ര സഹായം വേണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ ആവശ്യപ്പെട്ടു. ഇതുപോലൊരു ദുരന്തം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ബംഗാള്‍ സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മമത ബാനര്‍ജി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ബംഗാള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ വിമാനത്താവളങ്ങളിലടക്കം കനത്ത നാശനഷ്ടമാണ് ഉംപുന്‍ മൂലമുണ്ടായത്.

കേരളത്തില്‍ ഇന്നും വ്യാപക മഴ
തിരുവനന്തപുരം: അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാ?ഗങ്ങളില്‍ മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളാണ് മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ തുടരുകയാണ്. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. നഗരത്തില്‍ അജന്ത തീയറ്റര്‍ റോഡ് വെള്ളത്തിനടിയിലായി. കോട്ടൂര്‍, കുറ്റിച്ചല്‍ എന്നീ ഭാഗങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകള്‍ 1.25 മീറ്റര്‍ വീതവും അഞ്ചാമത്തെ ഷട്ടര്‍ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടര്‍ തുറന്നത് മൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വാട്ടര്‍ അഥോറിറ്റി അറിയിച്ചു.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിലെ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം നാളെ രാവിലെ 11 മണി മുതല്‍ തുറന്ന് വിടുന്നതാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളം ഒഴുകി പോകുന്ന പുഴയ്ക്ക് സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category