ജാസിം മൊയ്തീന്
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷം. വിസിയെ തെരഞ്ഞെടുക്കാനുള്ള കമ്മറ്റിയിലെ യുജിസി പ്രതിനിധിയായ ജെഎന്‍യു വൈസ് ചാന്‍സലര്‍ ഡോ. ജഗദീഷ് കുമാര്‍ ബിജെപി നോമിനിയെ കൂടി പാനലില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വിഷയത്തില്‍ ഐക്യകണ്ഡേന തീരുമാനമെടുക്കാന്‍ കഴിയാതെ വന്നത്. സര്‍ക്കാര്‍ നോമിനിയെ വെട്ടാന്‍ ബിജെപി നോമിനിയെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍.
വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് യോഗത്തിന്റെ മിനുട്സ് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഗവര്‍ണര്‍ക്ക് മുന്നിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും വിഷയത്തില്‍ തീരുമാനമാകാത്തത് സമ്മര്‍ദ്ദങ്ങളുടെ ഫലമായിട്ടാണെന്നാണ് ആരോപണം. തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണ് ബിജെപി നോമിനി. എംജി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിലെ പ്രൊഫ. കെഎം സീതിയാണ് സര്‍ക്കാര്‍ നോമിനി.
നേരത്തെ നടന്ന സെര്‍ച്ച് യോഗത്തില്‍ ഐക്യകണ്ഡേന തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ സെര്‍ച്ച് കമ്മറ്റിയിലെ മൂന്ന് അംഗങ്ങളും വെവ്വെറെ പാനലുകള്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതോടെയാണ് ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമായത്. മുന്‍കാലങ്ങളില്‍ സെര്‍ച്ച് കമ്മറ്റി ഐക്യകണ്ഡേന എടുക്കുന്ന തീരുമാനം അംഗീകരിക്കുകയോ നിരകരിക്കുകയോ ചെയ്യലായിരുന്നു ഗവര്‍ണര്‍മാര്‍ ചെയ്തിരുന്നതെങ്കില്‍ ഇത്തവണ ലിസ്റ്റില്‍ നിന്ന് ആരെ തെരഞ്ഞെടുക്കുമെന്നതാണ് പ്രശ്നം. വിസി പദവിയിലേക്കുള്ള അപേക്ഷകളില്‍ നിന്ന് ഏഴ് പേരെയാണ് സെര്‍ച്ച് കമ്മറ്റി അഭിമുഖത്തിന് വിളിച്ചിരുന്നത്.
ഇതില്‍ രണ്ടുപേര്‍ നേരിട്ടും ബാക്കിയുള്ളവര്‍ ഓണ്‍ലൈനിലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഈ സമയത്ത് കമ്മറ്റിയിലെ യുജിസി പ്രതിനിധിയായ ജെഎന്‍യു വിസി ഡോ. ജഗദീഷ് കുമാര്‍ ബിജെപി നോമിനിയെകൂടി പാനലില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി വാദിക്കുകയായിരുന്നു. കമ്മറ്റിയിലെ മറ്റു അംഗങ്ങളായ ചീഫ് സെക്രട്ടറിയും സര്‍വ്വകലാശാല പ്രതിനിധിയായ ആസൂത്രണബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വികെ രാമചന്ദ്രനും ഇതിനെ എതിര്‍ത്തും രംഗത്തെത്തി. ഇതോടെയാണ് വിഷയത്തില്‍ ഐക്യകണ്ഡേനയുള്ള തീരുമാനമെടുക്കാനാകാതെ സെര്‍ച്ച് കമ്മറ്റി മിനുട്സ് എഴുതിയത്. ഇതോടെ മൂന്ന് പേരും വെവ്വെറെ പാനലുകള്‍ സമര്‍പ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ നോമിനിയായ കെഎം സീതിയുടെ പേരിന് പ്രാമുഖ്യം നല്‍കിയുള്ള പാനലാണ് ചീഫ് സെ്ക്രട്ടറിയും സര്‍വ്വകലാശാല പ്രതിനിധിയും സമര്‍പ്പിച്ചിട്ടുള്ളത്.
എന്നാല്‍ കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്ജ്ഞന്റെ പേരിന് പ്രാമുഖ്യം നല്കുന്ന പാനലാണ് കമ്മറ്റിയിലെ യുജിസി പ്രതിനിധിയായ ജെഎന്‍യു വിസി സമര്‍പ്പിച്ചിട്ടുള്ളത്. മൂന്ന് പാനലുകളിലും എംജി, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ പ്രൊഫസര്‍മാരുമുണ്ട്. അതേ സമയം സര്‍ക്കാര്‍ നിര്‍ദ്ദേശം ഉന്നതിവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍ നേരത്തെ തന്നെ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദങ്ങളുണ്ടെന്നാണ് യൂണിവേഴ്സിറ്റി അധികൃതര്‍ നല്കുന്ന സൂചന.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam