1 GBP = 92.20 INR                       

BREAKING NEWS

ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും 14 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധം; റെഡ് സോണുകളില്‍ നിന്നു വരുന്നവര്‍ക്ക് കര്‍ശന പരിശോധന; വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട് തള്ളി ആരോഗ്യമന്ത്രി കെകെ ശൈലജ; ട്രെയിന്‍, വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ രോഗികളുടെ എണ്ണം ഇനിയും കൂടും; മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആരോഗ്യപരമായി അവശരായവര്‍ ഏറെ വരുന്നുണ്ട്; രോഗികളുടെ എണ്ണം കൂടിയാല്‍ നമുക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരുമെന്നും കെ കെ ശൈലജയുടെ മുന്നറിയിപ്പ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആഭ്യന്തര വിമാനങ്ങളില്‍ നാട്ടിലേക്ക് വരുന്നവര്‍ക്കും സസ്ഥാനത്ത് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. മറ്റു പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം ഹോം ക്വാറന്റീനില്‍ പാര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. വിമാനത്തില്‍ വന്നാലും ട്രെയിനിലോ കാറിലോ വന്നാലും അതില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. ആഭ്യന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരെ ക്വാറന്റീനിലാക്കേണ്ടതില്ലെന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട് തള്ളിക്കൊണ്ടാണ് മന്ത്രി കേരള സര്‍ക്കാറിന്റെ നിലപാട് വിശദീകരിച്ചത്.

ട്രെയിന്‍, വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ രോഗികളുടെ എണ്ണം ഇനിയും കൂടും. റെഡ് സോണില്‍ നിന്നും എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആരോഗ്യപരമായി അവശരായവര്‍ ഏറെ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റു സ്ഥലങ്ങളില്‍ നിന്നും ഇനിയും ആളുകള്‍ വരാനുണ്ട്. രോഗബാധ ഏറ്റവും കൂടുതല്‍ ഉള്ളപ്രദേശങ്ങളില്‍ നിന്നാണ് ആളുകള്‍ വരുന്നത്. അതുകൊണ്ടുതന്നെ രോഗബാധിതരായിട്ടുള്ളവരിലെ വൈറസ് അവരില്‍ തന്നെ ഒതുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

രോഗികളുടെ എണ്ണം കൂടിയാല്‍ നമുക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരും. ഇപ്പോള്‍ നല്‍കുന്ന പരിചരണം നല്‍കാനാകാതെ വരും. അതുകൊണ്ടാണ് വളരെ കര്‍ശന ക്വാറന്റീന്‍ നിര്‍ദേശിക്കുന്നത്. ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമേ കേരളത്തിന് രക്ഷപ്പെടാനുള്ള വഴിയുള്ളൂ. കഴിയുന്നതും ഹോം ക്വാറന്റീന്‍ തന്നെയാണ് ഫലപ്രദം. എന്നാല്‍ നിര്‍ദ്ദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. ഹോം ക്വാറന്റീന്‍ ആകുമ്പോള്‍ ആളുകളുടെ മനസ്സിന് ആശ്വാസം കിട്ടും. രോഗലക്ഷണം കാണിക്കുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. കൂടാതെ പൂള്‍ ടെസ്റ്റും നടത്തിവരുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 73 കാരിയായ കടപ്പുറം അഞ്ചങ്ങാടി സ്വദേശി ഖദീജക്കുട്ടിയാണ് മരിച്ചത്. മുംബൈയില്‍ നിന്ന് വന്ന ഇവര്‍ക്ക് നേരത്തെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസ തടസ്സവും ഉണ്ടായിരുന്നുവെന്നും ബുധനാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നുമാണ് വിവരം. സ്ഥിതി ഗുരുതരമായതിനാല്‍ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖദീജ മുംബൈയിലെ മകളുടെ വീട്ടില്‍ നിന്ന് നാട്ടിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പം വന്നവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മകനടക്കം അഞ്ച് പേരാണ് ഇപ്പോള്‍ ക്വാറന്റൈനിലുള്ളത്. മുബൈയില്‍ നിന്നും ഇവര്‍ റോഡ് മാര്‍ഗമായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്. ഇന്നലെയാണ് മരണം സംഭവിച്ചത്. എന്നാല്‍ ഇന്ന് വൈകിട്ടോടെ കൊവിഡ് സ്രവ പരിശോധനാഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തു കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category