1 GBP = 93.75 INR                       

BREAKING NEWS

ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ഭര്‍ത്താവ് നിര്‍ദേശിച്ചപ്പോള്‍ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോള്‍ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേല്‍ക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതില്‍ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തില്‍ അസ്വഭാവികത ആവര്‍ത്തിച്ചു മാതാപിതാക്കള്‍

Britishmalayali
ആര്‍ പീയൂഷ്

കൊല്ലം: പാമ്പു കടിയേറ്റു മരിച്ച ഉത്രയുടെ മരണത്തിനു പിന്നില്‍ ഭര്‍ത്താവ് സൂരജ് തന്നെയെന്ന ആരോപണം ആവര്‍ത്തിച്ചു പറഞ്ഞ് മാതാപിതാക്കള്‍. ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ഭര്‍തൃവീട്ടിലെ കിടപ്പു മുറിക്ക് സമീപം വച്ച് ഉത്ര പാമ്പിനെ കണ്ടിരുന്നതായി തങ്ങളോട് പറഞ്ഞിരുന്നതായി ഉത്രയുടെ പിതാവ് വിജയസേനന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 29 നായിരുന്നു സംഭവം.

അടൂര്‍ പറക്കോടുള്ള സൂരജിന്റെ വീട്ടിലെ മുകള്‍ നിലയിലായിരുന്നു ഉത്രയുടെയും സൂരജിന്റെയും ബെഡ്‌റൂം. റൂമിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ എടുത്തു കൊണ്ടു വരാനായി സൂരജ് ഉത്രയോട് പറഞ്ഞു. സ്റ്റെപ്പ് കയറി മുകളിലെത്തിയപ്പോള്‍ റൂമിന് സമീപമായി ഒരു ഇഴ ജന്തുവിനെ കണ്ടു. പേടിച്ചു പോയ ഉത്ര ഉറക്കെ നിലവിളിച്ചു. നിലവിളി കേട്ട് മുകളിലേക്ക് വന്ന സൂരജ് ഇഴ ജന്തുവിനെ നിഷ്പ്രയാസം കൈകളിലെടുത്ത് ചാക്കിനുള്ളിലാക്കുകയും ചെയ്തു. അന്ന് ഇക്കാര്യം വീട്ടില്‍ വിളിച്ചു പറയുകയും ഭര്‍ത്താവിന്റെ ധീരതയെ പറ്റി വാചാലയാവുകയും ചെയ്തിരുന്നു.

ഇതു കൂടാതെ ഇടയ്ക്ക് സൂരജിന്റെ സുഹൃത്തുക്കള്‍ പാമ്പുകളുമായി വീട്ടിലെത്താറുണ്ടെന്നും ഉത്ര പറഞ്ഞിരുന്നതായി വിജയസേനന്‍ പറയുന്നു. പാമ്പുകളെ സൂരജ് കൈകളിലെടുക്കുകയും പത്തിയില്‍ ഉമ്മ വയ്ക്കുകയും ഉത്രയെ പാമ്പിനെ കൊണ്ട് സ്പര്‍ശിപ്പിക്കുയും ചെയ്തിട്ടുണ്ട്. ഇതൊക്കെ സൂരജിന് പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്നും മാതാപിതാക്കള്‍ പറയുന്നു. രണ്ടാം തവണ പാമ്പ് കടിയേല്‍ക്കുന്ന ദിവസം സൂരജ് വീട്ടിലെത്തിയപ്പോള്‍ ഒരു ബാഗ് കൊണ്ടു വന്നിരുന്നു. ഇതില്‍ എന്തായിരുന്നു എന്ന് ആര്‍ക്കും അറിയില്ല. മരണം നടന്ന് ആറാം ദിവസമാണ് സുരജും അമ്മയും അഞ്ചലില്‍ നിന്നും മടങ്ങുന്നത്.

മടങ്ങിയ ദിവസം സൂരജിന്റെ മാതാവിന് ശ്വാസ തടസം ഉണ്ടാവുകയും അഞ്ചലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഉത്രയുടെ സഹോദരനും പിതാവും കൂടിയാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. ഇതിനിടയില്‍ ഇവരെ ഉത്രയുടെ ബന്ധുക്കള്‍ തടഞ്ഞു വച്ചിരിക്കുകയാണ് എന്ന് കാട്ടി സൂരജിന്റെ സഹോദരി അടൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് മനസ്സിലായി. ഇതിന് ശേഷമായിരുന്നു ഇവര്‍ അടൂരിലേക്ക് മടങ്ങിയത്.

ഉത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയപ്പോള്‍ മരണത്തിന് പിന്നില്‍ ഉത്രയുടെ സഹോദരനാണ് എന്നാരോപിച്ച് അടൂര്‍ പൊലീസിന് ഭര്‍ത്താവ് സൂരജ് പരാതി നല്‍കി. ഇതോടെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് സംശയം ബലപ്പെട്ടു. കൂടാതെ മുന്‍പ് പല തവണ ഉത്രയെ ഭീഷണിപ്പെടുത്തിയും ശാരീരിക പീഡനം നടത്തിയും ലക്ഷക്കണക്കിന് രൂപ സൂരജ് വാങ്ങിയിരുന്നതായും മാതാപിതാക്കള്‍ പറയുന്നു. വിവാഹം കഴിക്കുമ്പോള്‍ മൈക്രോ ഫിനാന്‍സിലായിരുന്നു ജോലി. അവിടെ സാമ്പത്തിക തിരിമറി നടത്തിയതിനെ തുടര്‍ന്ന് അന്‍പതിനായിരത്തോളം രൂപ തിരികെ അടക്കാന്‍ സഹായിച്ചത് ഉത്രയുടെ പിതാവായിരുന്നു. ഇപ്പോള്‍ എച്ച്ഡിബി ഫിനാന്‍സില്‍ തവണ മുടങ്ങിയ വാഹനങ്ങളുടെ സിസി പിടുത്തമാണ് ജോലി.

സൂരജിന്റെ കുടുംബം അയല്‍പക്കത്തുള്ളവരുമായി യാതൊരു സഹകരണവുമില്ലാത്തവരാണെന്ന് പൊലീസ് പറയുന്നു. കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണത്തില്‍ ലഭിച്ചിട്ടുള്ളതായും ഒരാഴ്ചക്കകം വിശദ വിവരങ്ങള്‍ അറിയാനാകും എന്നും അഞ്ചല്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളിശേരില്‍ വീട്ടില്‍ വിജയസേനന്‍ - മണിമേഖലാ ദമ്പതികളുടെ മകള്‍ ഉത്ര (25) പാമ്പ് കടിയേറ്റു മരിച്ചത്. മൂന്നു മാസത്തിനിടെ രണ്ടാം വട്ടമാണ് ഉത്രയെ പാമ്പ് കടിക്കുന്നത്. ഉറക്കത്തില്‍ തന്നെയായതിനാല്‍ കടിയേറ്റതറിഞ്ഞില്ല. തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. പാമ്പ് കടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ എത്തിയതായിരുന്നു ഉത്ര. രാത്രി ഉറങ്ങാന്‍ കിടന്ന ഉത്ര പിന്നെ എഴുന്നേറ്റതേയില്ല. പിറ്റേന്ന് രാവിലെ അമ്മ ചായയുമായി എത്തി ഉത്രയെ കുലുക്കിവിളിക്കുമ്പോള്‍ അനക്കമില്ലായിരുന്നു. ഉടന്‍ തന്നെ അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരിച്ചതായി വീട്ടുകാര്‍ അറിഞ്ഞത്.

മാര്‍ച്ച് രണ്ടിനാണ് ഭര്‍ത്താവിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വച്ച് ഉത്രയെ ആദ്യമായി പാമ്പ് കടിക്കുന്നത്. വീടിന് പുറത്ത് വച്ച് രാത്രിയില്‍ അണലി കടിക്കുകയായിരുന്നു. ഉടന്‍ തന്നെ പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികിത്സ നല്‍കിയതിനാല്‍ രക്ഷപെടുകയായിരുന്നു. അന്ന് അണലിയാമെന്ന് തിരിച്ചറിഞ്ഞതിനാലാണ് വേഗം തന്നെ മറുമരുന്ന് നല്‍കി സുഖപ്പെടുത്താന്‍ കഴിഞ്ഞത്. സാധാരണ അണലി കടിച്ചാല്‍ ജീവന്‍ തിരികെ കിട്ടില്ലാ എന്നിരിക്കെ എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് ഉത്ര ജീവിതത്തിലേക്ക് തിരികെ എത്തിയത്.

ലക്ഷക്കണക്കിന് രൂപ തന്നെ ചികിത്സയ്ക്കായി വീട്ടുകാര്‍ ചെലവിട്ടിരുന്നു. തിരുവല്ല പുഷപഗിരി മെഡിക്കല്‍ കോളേജില്‍ ദീര്‍ഘമായ ചികിത്സയും ഉത്രയ്ക്ക് വേണ്ടി നടത്തിയിരുന്നു. കടിയേറ്റ കാലില്‍ പ്ലാസ്റ്റിക് സര്‍ജറിയും നടത്തിയിരുന്നു. ചികിത്സയ്ക്കു ശേഷം ഒരു വയസുള്ള മകന്‍ ധ്രുവിനെ ഭര്‍തൃവീട്ടിലാക്കിയാണ് ഉത്ര സ്വന്തം വീട്ടിലേക്ക് വിശ്രമത്തിനു എത്തിയത്.

ഉത്രയെ തുടര്‍ ചികിത്സയ്ക്കായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ബുധനാഴ്ച ഭര്‍ത്താവ് സൂരജും എത്തി. വീട്ടിലെ രണ്ടു കട്ടിലില്‍ ആണ് ഇവര്‍ കിടന്നിരുന്നത്. ഇതിനിടയിലാണ് പാമ്പ് കടിയേറ്റത്. 2018ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത്. നൂറു പവന്‍ സ്വര്‍ണവും വലിയൊരു തുക സ്ത്രിധനവും നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഉത്രയെ സൂരജ് നിരവധിതവണ മാനസ്സികമായി പീഡിപ്പിച്ചുവെന്ന് പൊലീസിന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category