1 GBP = 98.50INR                       

BREAKING NEWS

യുകെയിലെ സീറോ മലങ്കര യുവജനങ്ങള്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ തീര്‍ത്ഥാ ടനത്തിന് തുടക്കം; സമാപനം മെയ് 30ന്

Britishmalayali
മാനുവല്‍ മാത്യു

ബ്രിസ്റ്റോള്‍: 'കോവിഡ് 19 'എന്ന മാരക വൈറസ് വ്യാപനത്തിലൂടെ താളം തെറ്റിയ ജീവിത ക്രമത്തിനിടയിലും തങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്ക് ഉണര്‍വ്വേകുമെന്ന നിശ്ചയദാര്‍ഡ്യത്തിലാണ് യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനം. പെന്തക്കുസ്താ തിരുനാളിന് ഒരുക്കമായി ' ബൈബിള്‍ തീര്‍ത്ഥാടനം' എന്ന പരിപാടിയാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. നോട്ടിങ്ഹാം, കവന്‍ട്രി, ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍ എന്നീ മിഷനുകളിലെ യുവജനങ്ങളാണ് വ്യത്യസ്ഥമായ ഈ ആശയത്തിന്റെ പിന്നണിയിലുള്ളത്.

സ്വര്‍ഗാരോഹണ തിരുനാള്‍ ദിനമായ ഇന്നലെ രാവിലെ ഒന്‍പതു മണിയ്ക്കാരംഭിച്ച 'തീര്‍ത്ഥാടനം' പെന്തകോസ്താ തിരുനാളിന്റെ തലേന്ന് മേയ് 30 രാത്രി 10.00ന് സമാപിക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

ബൈബിള്‍ ആദ്യാവസാനം പാരായണം ചെയ്യുകയാണ് 'ബൈബിള്‍ തീര്‍ത്ഥാടനം'കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ ദിവസവും 13 മണിക്കൂര്‍ വീതം (രാവിലെ 9 മുതല്‍ രാത്രി 10 വരെ) ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ത്ഥനാപൂര്‍വം ആയിരുന്നു കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കുന്നത്.

യുകെയിലെ നാല് സീറോ മലങ്കര മിഷനുകളില്‍നിന്നുള്ള നൂറില്‍പ്പരം പേര്‍ ഒന്‍പതു ദിവസങ്ങളില്‍ ഓണ്‍ലൈനിലൂടെ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരും. ദിവസവും വൈകിട്ട് 4.30 മുതല്‍ 5.30വരെ ക്രമീകരിക്കുന്ന ദിവ്യബലി അര്‍പ്പണം ബൈബിള്‍ തീര്‍ത്ഥാടനത്തെ കൂടുതല്‍ മിഴിവുള്ളതാക്കും. Bible Pilgrimage എന്ന യൂ ട്യൂബ് ചാനലിലൂടെ 'ബൈബിള്‍ തീര്‍ത്ഥാടന'ത്തില്‍ തത്സമയം പങ്കുചേരാനാകും.

ഈ ഒന്‍പതു ദിവസങ്ങളില്‍ ലോകം മുഴുവനുംവേണ്ടി പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന നടത്താനും യുവജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. സീറോ മലങ്കര മിഷനുകളിലെ എം.സി.വൈ.എം ഭാരവാഹികളായ ആല്‍ബിന്‍ മാത്യു, ജിസ് മരിയ ടിറ്റോ, ജെയ്മി മൈക്കിള്‍, ജറോം മാത്യു, വിവിയന്‍ ജോണ്‍സന്‍, ഡാനിയേല്‍ മില്‍ട്ടണ്‍, ജ്യൂവല്‍ ജോസ്, ജോബി ജോസ്, ആന്‍സി മനു, മനോഷ് ജോണ്‍  എന്നിവരാണ് ക്രമീകരണങ്ങള്‍ നിര്‍വഹിക്കുന്നത്.

സീറോ മലങ്കര സഭ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. വിന്‍സെന്റ് മാര്‍ പൗലോസ് ബൈബിള്‍ തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു. ആത്മീയവും ഭൗതീകവുമായ പ്രതിസന്ധികളിലൂടെ ലോകം കടന്നുപോകുമ്പോള്‍ ദിവ്യകാരുണ്യവും ദൈവവചനവുമാണ് നമ്മുടെ പ്രത്യാശയും സങ്കേതവുമെന്ന് ഉദ്ഘാടനസന്ദേശത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

യു.കെ സീറോ മലങ്കര സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കുംമൂട്ടില്‍, യു.കെയിലെ എം.സി.വൈ.എം ഡയറക്ടര്‍ ഫാ. രഞ്ജിത്ത് മടത്തിറമ്പില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എം.സി.വൈ.എം ഭാരവാഹികളായ ജോഫി തോമസ് ജിജി, ജോഹാന്‍  മനോഷ്, മിയ മനു ജോര്‍ജ്, റൂബന്‍ റെജി, ഹെലന്‍ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. ഈ നാലു മിഷനുകളുടെയും ചാപ്ലൈന്‍ ഫാ. മാത്യു നെരിയാട്ടിലിന്റെ പ്രോത്സാഹനവും പിന്തുണയും ഈ സംരംഭത്തിനുണ്ട്.

വിശ്വാസപരമായ വെല്ലുവിളികള്‍ നേരിടുന്ന യു.കെയിലെ സംസ്‌കാരത്തില്‍ ജീവിക്കുമ്പോഴും തങ്ങള്‍ക്ക് പൈതൃകമായി ലഭിച്ച ആത്മീയപാരമ്പര്യം ഊട്ടിയുറപ്പിക്കാനുള്ള യുവജനങ്ങളുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണെന്ന് സഭാനേതൃത്വം വ്യക്തമാക്കി. സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ, അപ്പസ്തോലിക വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ തിയഡോഷ്യസ് എന്നിവരുടെ ആശീര്‍വാദത്തോടെയാണ് ബൈബിള്‍ തീര്‍ത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category