1 GBP = 93.60 INR                       

BREAKING NEWS

ഇന്നലത്തെ 351 മരണങ്ങളോടെ 36394 മരണങ്ങളുമായി ലോകത്തെ രണ്ടാം സ്ഥാനം നിലനിര്‍ത്തി ബ്രിട്ടന്‍; ആര്‍ നിരക്ക് കൂടുതല്‍ ആയതിനാല്‍ വീണ്ടും കൊറോണ പൊട്ടിപ്പുറപ്പെടുമെന്ന് ഭയന്ന് ബ്രിട്ടന്‍; ജൂണ്‍ എട്ടു മുതല്‍ യുകെയില്‍ എത്തുന്ന സകലര്‍ക്കും 14 ദിവസം ക്വാറന്റൈന്‍

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ രോഗവ്യാപനതോതും പ്രതിദിന മരണ സംഖ്യയും കുറഞ്ഞു വരുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും ആശ്വസിക്കാറായിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വൈറസിന്റെ പ്രത്യ്ദ്പാദന നിരക്ക് അഥവാ 'ആര്‍' നിരക്ക് ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുന്നതാണ് കാരണം. രോഗിയായ ഒരു വ്യക്തി, മറ്റ് എത്രപേരിലേക്ക് രോഗം പടര്‍ട്ടിയേക്കാം എന്ന് സൂചിപ്പിക്കുന്നതാണ് 'ആര്‍' നിരക്ക്. ഇത് 1 ന് താഴെ ആയിരിക്കുമ്പോഴാണ് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുതുടങ്ങുന്നത്. ഇപ്പോള്‍ യു കെ യില്‍ വിവിധഭാഗങ്ങളിലായി 'ആര്‍' നിരക്ക് 0.7 നും 1 നും ഇടയിലാണ് നിലകൊള്ളുന്നത്.

'ആര്‍' നിരക്ക് 1 ല്‍ കുറവായതിനാല്‍ രോഗവ്യാപനതോത് കുറയുന്നു അല്ലെങ്കില്‍ അതില്‍ വര്‍ദ്ധനവ് ഇല്ലാതെ തുടരുന്നു എന്നു തന്നെ പറയാം. എന്നാല്‍ ഇത് 1 നോട് വളരെ ചേര്‍ന്നാണ് നില്‍ക്കുന്നത് എന്നത് ഭയപ്പെടുത്തുന്ന ഒരു വസ്തുതയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചയായി 'ആര്‍' നിരക്ക് 0.7 നും 1 നും ഇടയിലായി തുടരുന്നു. രോഗബാധിതരായ 10 പേരില്‍ നിന്നും 7 മുതല്‍ 10 വരെ പേര്‍ക്ക് രോഗം പടരാം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ആശുപത്രികളില്‍ ചികിത്സക്കായി എത്തുന്നവരുടെ എണ്ണം, ഇന്റന്‍സീവ് കെയറില്‍ ഉള്ളവരുടെ എണ്ണം, മരണസംഖ്യ, രോഗിയുമായി എത്രപേര്‍ സമ്പര്‍ക്കത്തില്‍ വരുന്നു തുടങ്ങിയ ധാരാളം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 'ആര്‍' നിരക്ക് കണക്കാക്കുന്നത്.

ലണ്ടന്‍ നഗരത്തിലെ വൈറസ് പ്രത്യൂദ്പാദന നിരക്ക് കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇവിടെ ഇത് 0.4 മാത്രമാണ്. എന്നാല്‍ രാജ്യമാകമാനമുള്ള 'ആര്‍' നിരക്ക് ഉയരാന്‍ കാരണമായത് ലണ്ടന് വെളിയിലുള്ള കെയര്‍ ഹോമുകളിലും വടക്കന്‍ പട്ടണങ്ങളിലും രോഗവ്യാപനം ശക്തമായതിനാലാണ്. രോഗവ്യാപനത്തിന്റെ ആദ്യ നാളുകളില്‍ ബ്രിട്ടനിലെ കൊറോണയുടെ എപ്പിസെന്റര്‍ ലണ്ടനായിരുന്നു. 2 ദശലക്ഷത്തിലധികം പേര്‍ക്ക് ഇവിടെ രോഗബാധയുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഏകദേശം 17% ലണ്ടന്‍ നിവാസികള്‍ക്ക് വൈറസ് ബാധ ഉണ്ടായെന്നും രോഗമുക്തിനേടിയ അവരില്‍ പ്രതിരോധ ശേഷി ഉടലെടുത്തിട്ടുണ്ടെന്നുമാണ് ചില വിദഗ്ദര്‍ പറയുന്നത്.

ഇന്നലെ രേഖപ്പെടുത്തിയ 351 പ്രതിദിന മരണങ്ങള്‍, കഴിഞ്ഞ എട്ട് ആഴ്ചകളിലെ വെള്ളിയാഴ്ച്ചകളില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന മരണ സംഖ്യയാണ്. തൊട്ട് മുന്‍പത്തെ ദിവസം ഇത് 363 ആയിരുന്നു. പ്രതിദിന മരണസംഖ്യ ക്രമമായി കുറഞ്ഞുതന്നെ വരികയാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതില്‍ പകുതിയില്‍ കുറവ് മരണങ്ങള്‍ മാത്രമാണ് ആശുപത്രികളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കി മുഴുവനും കെയര്‍ ഹോമുകളിലും മറ്റ് കമ്മ്യുണിറ്റികളിലുമായായിരുന്നു. കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ഫലം കാണിച്ചവരുടെ എണ്ണം മാത്രമേ ഇതില്‍ വരുന്നുള്ളു.

കൊറോണ പാസ്പോര്‍ട്ടും യുകെയില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും
ഇനിയേറെക്കാലം കൊറോണാ വൈറസിനൊപ്പം ജീവിച്ചേ മതിയാകൂ എന്ന തിരിച്ചറിവില്‍, യാത്രാ നടപടികളിലും ചട്ടങ്ങളിലും സമൂല പരിവര്‍ത്തനത്തിനൊരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ഈ വേനലവധിയുടെ രസം ഇല്ലാതെയാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. വേനല്‍ക്കാല യാത്രകള്‍ക്ക് പോകുന്നവര്‍ക്കായി വൈറസ് പാസ്പോര്‍ട്ടു, ക്വാറന്റൈന്‍ ഇല്ലാതെ സഞ്ചരിക്കാവുന്ന സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക യാത്രാപരിപാടികളും തയ്യാറാക്കുകയാണ്. എന്നിരുന്നാലും, വിദേശങ്ങളില്‍ കറങ്ങി ബ്രിട്ടനില്‍ തിരിച്ചെത്തുമ്പോള്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈന് വിധേയമാകേണ്ടിവരും.ജൂണ്‍ 8 മുതല്‍ക്കാണ് ഇത് നടപ്പിലാക്കുക.

കുടുംബമടക്കം സുരക്ഷിതമായി യാത്രചെയ്യുവാന്‍ ക്വാറന്റൈന്‍ മുക്ത കോറിഡോറുകള്‍ ഒരുക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരിക്കല്‍ രോഗം ബാധിച്ച് പ്രതിരോധശക്തി കൈവരിച്ചവര്‍ക്കായി കോവിഡ് പാസ്സ്പോര്‍ട്ടുകള്‍ നല്‍കുവാനും ഉദ്ദേശിക്കുന്നു. ഇത് അവര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടകാര്യം ഇല്ലാതെയാക്കും. വിവിധ രാജ്യങ്ങള്‍ക്കിടയില്‍ എയര്‍ ബ്രിഡ്ജസിനെ കുറിച്ചും ആലോചനയിലുണ്ട്.

ജൂണ്‍ 8 മുതല്‍ ബ്രിട്ടനില്‍ എത്തുന്ന വിദേശികളും സ്വദേശികളും നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം. ഈ നിര്‍ദ്ദേശം അനുസരിക്കാത്തവര്‍ക്ക് ആദ്യം 1000 പൗണ്ട് പിഴ വിധിക്കും. തുടര്‍ച്ചയായി തെറ്റിച്ചാല്‍ ഈടാക്കാവുന്ന പിഴക്ക് പരിമിതി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ തുടങ്ങി അത്യാവശ്യ സേവന മേഖലയിലുള്ളവര്‍ക്ക് ഇതില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category