kz´wteJI³
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ നിരവധി പേരുടെ തൊഴില്‍ നഷ്ടത്തിലാണ് കലാശിച്ചത്. പലരുടെയും ബിസിനസ്സ് തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയുമാണ്. കുറച്ചു നാള് മുന്‍പ് വരെ ഇത്തരമൊരു പ്രതിസന്ധി പ്രതീക്ഷിക്കാതെ പല കാര്യത്തിനുമായി വായ്പകളെടുത്തവര്‍, വരുമാനമാര്‍ഗ്ഗം നിലച്ചതോടെ എടുത്ത വായ്പ തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാനുള്ള പാക്കേജിന്റെ ഭാഗമായി വായ്പകള്‍ക്ക് മേല്‍ സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്.
മോര്‍ട്ട്ഗേജ് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന വീട്ടുടമസ്ഥര്‍ക്ക് ആശ്വാസമായി മൂന്നു മാസത്തേക്ക് മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്ന റീപേയ്മെന്റ് ഹോളിഡേ ഇന്നലെ സര്‍ക്കാര്‍ മൂന്നു മാസത്തേക്ക് കൂടി നീട്ടി ഉത്തരവിറക്കി. അതുപോലെ റീപേയ്മെന്റ് ബ്രേക്കിന് അപേക്ഷിക്കേണ്ട തീയതി ഒക്ടോബര്‍ 31 വരെ നീട്ടുകയും ചെയ്തു. എന്നിരുന്നാലും പണം തിരിച്ചടക്കാന്‍ സാധിക്കുന്നവര്‍ക്ക്, സാധാരണയായി അടക്കുന്ന മാസത്തവണ പൂര്‍ണ്ണമായി അല്ലെങ്കില്‍ കൂടി അടയ്ക്കാവുന്നതാണ്.
ഈ പദ്ധതി ആദ്യം പ്രഖ്യാപിച്ചപ്പോള്‍ 1.8 ദശലക്ഷത്തിലധികം പേരാണ് പേയ്മെന്റ് ഹോളിഡേക്ക് വേണ്ടി അപേക്ഷിച്ചത്. ആദ്യഘട്ടത്തിലെ മൂന്നു മാസ കാലാവധി ഈ ജൂണില്‍ അവസാനിക്കും എന്നിരുന്നാലും ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ സമ്പദ്ഘടന വീണ്ടും സാധാരണ നിലയിലേക്ക് തിരിച്ചുവരാത്തതിനാലാണ് മറ്റൊരു മൂന്നു മാസത്തേക്ക് കൂടി ഇതു നീട്ടിയിരിക്കുന്നത്. ഇതു കൂടുതല്‍ സഹായം ആവശ്യമുള്ളവര്‍ക്കായാണ് എന്നും, പണം തിരിച്ചടക്കാന്‍ കഴിവുള്ളവര്‍ ഈ സൗകര്യം ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വായ്പ നല്‍കിയവര്‍ക്ക്, ഏത് രീതിയില്‍ അത് ഈടാക്കാമെന്നും, ഉപഭോക്താക്കള്‍ക്കുള്ള അവസരങ്ങള്‍ എന്തെല്ലാമെന്നും കാണിച്ചുകൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശരേഖയുടെ പുതിയ പതിപ്പ് ഇന്നലെ പുറത്തിറക്കി. ഇതിലാണ് മോര്‍ട്ട്ഗേജ് ഹോളിഡേ ഒക്ടോബര്‍ 31 വരെ നീട്ടുന്നതിനുള്ള നിര്‍ദ്ദേശമുള്ളത്. എന്നാല്‍ ഇതുവരെ പേയ്മെന്റ് ഹോളിഡേ ഉപയോഗിക്കാത്ത വീട്ടുടമസ്ഥര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം. അതും അവര്‍ ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കില്‍ മാത്രം. അതേസമയം വീടുകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള വിലക്കും ഒക്ടോബര്‍ 31 വരെ തുടരും.
വായ്പ നല്കിയ സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മില്‍ സംസാരിച്ച് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മോര്‍ട്ട്ഗേജ് തിരിച്ചടക്കാന്‍ കെല്പുണ്ടെങ്കില് അത് ചെയ്യണം. അതിനുള്ള കഴിവില്ലാത്തവര്‍ക്ക് മാത്രം ഈ സൗകര്യം ഉപയോഗിക്കാം. വായ്പ നല്കുന്ന സ്ഥാപനങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷമായിരിക്കും ഈ പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരിക. മാസത്തവണ പൂര്‍ണ്ണമായും അടയ്ക്കുവാന്‍ കഴിവില്ലാത്തവര്‍ക്ക് അതിന്റെ ഒരു ഭാഗം മാത്രമായി അടയ്ക്കുവാനുള്ള സൗകര്യമുണ്ട്. മാത്രമല്ല, പലിശ മാത്രമായി അടയ്ക്കുവാനും സാധിക്കും.
ആവശ്യമില്ലാതെ പേയ്മെന്റ് ഹോളിഡെ എടുക്കുമ്പോള്‍ സാമ്പത്തിക ബാധ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. വേറെ നിവര്‍ത്തിയില്ലെങ്കില്‍ അധിക തുക അടയ്ക്കേണ്ടിവരുന്ന ഈ സൗകര്യം ഉപയോഗിക്കാം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam