1 GBP = 94.20 INR                       

BREAKING NEWS

കണികാ സാങ്കേതികവിദ്യയില്‍ പുതിയ നേട്ടം കൈവരിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ വംശജ; വിദൂരസ്ഥലത്തുനിന്നും ക്വാണ്ടം സാങ്കേതികവിദ്യ കമ്പ്യൂട്ടര്‍ വഴി ഉപയോഗിക്കാ മെന്ന് തെളിയിച്ചത് വീട്ടില്‍ ഇരുന്ന് ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് നിര്‍മ്മിക്കുക വഴി; പരീക്ഷണം വിജയകരമായി നടത്തിയത് ഡോ. അമൃത ഗാഡ്‌ഗേ

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്ക് അറ്റ് ഹോം സൗകര്യം എടുത്ത ഇന്ത്യന്‍ വംശജയായ ഭൗതികശാസ്ത്രജ്ഞ വിചാരിച്ചിരുന്നില്ല, താന്‍ ഒരു ഇതിഹാസം സൃഷ്ടിക്കുമെന്ന്. വീട്ടില്‍ ഇരുന്ന് കമ്പ്യുട്ടര്‍ വഴി ക്വാണ്ടം സാങ്കേതിക വിദ്യ ഉപയോഗിച്ച് പദാര്‍ത്ഥത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് സൃഷ്ടിക്കുന്നതില്‍ അവര്‍ കൈവരിച്ച നേട്ടം ശാസ്തലോകത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടായാണ് വിലയിരുത്തപ്പെടുന്നത്. യൂണിവേഴ്സിറ്റി ഓഫ് സസെക്സിലെ ശാസ്ത്രജ്ഞയാണിവര്‍.

നൂറുകണക്കിന് ആറ്റങ്ങള്‍, സാധാരണ ഘനീഭവിക്കുന്ന താപനിലയിലും നൂറുമടങ്ങ് തണുപ്പില്‍ കൂടിച്ചേര്‍ന്ന് ഒരു കണികയായി പ്രവര്‍ത്തിക്കുന്ന ഒരവസ്ഥയെയാണ് ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് എന്ന് പറയുന്നത്. പദാര്‍ത്ഥത്തിന്റെ നാല് അവസ്ഥകളായ, ഖരം, ദ്രാവകം, വാതകം, പ്ലാസ്മ എന്നിവയ്ക്ക് ശേഷമുള്ള അഞ്ചാമത്തെ അവസ്ഥയായാണ് ഇതിനെ കണക്കാക്കുന്നത്.

1920-ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്ര നാഥ് ബോസുമാണ് കണികാ തന്ത്രത്തിന് വലിയൊരു അളവ് കണികകളെ ഒരുമിച്ചുകൂട്ടി ഒരു ഏക കണികാ സ്വഭാവത്തോടെ വര്‍ത്തിക്കാനാകുമെന്ന് പറഞ്ഞത്. ഇതാണ് പദാര്‍ത്ഥത്തിന്റെ അഞ്ചാം അവസ്ഥയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വഴി തെളിച്ചത്. എന്നിരുന്നാലും ലോകത്തിലെ ആദ്യത്തെ ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് നിര്‍മ്മിക്കുവാന്‍ 1995 വരെ കാത്തിരിക്കേണ്ടി വന്നു. ഏകദേശം 2000 റിബിഡിയം ആറ്റം അടങ്ങിയ വാതകം തണുപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

ബോസ്- ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് അഥവാ ബി ഇ സി ഔര്‍ മാഗ്‌നെറ്റിക് സെന്‍സര്‍ ആയി ഉപയോഗിക്കുവാനുള്ള പരീക്ഷണങ്ങളാണ് സസ്സക്സിലെ ക്വാണ്ടം സിസ്റ്റംസ് ആന്‍ഡ് ഡിവൈസസ് റിസര്‍ച്ച് ഗ്രൂപ്പില്‍ നടക്കുന്നത്. ലേസര്‍ തരംഗങ്ങളും റേഡിയോ തരംഗങ്ങളും എല്ലാം ഉപയോഗിച്ച് റിബിഡിയത്തെ അസാധാരണമാം വിധത്തില്‍ തണുപ്പിക്കേണ്ടതുണ്ട്. ലേസര്‍ ലൈറ്റ്, കാന്തങ്ങള്‍, വൈദ്യൂതി എന്നിവയില്‍ അസാമാന്യമാം വിധം കൃത്യതയോടെയുള്ള നിയന്ത്രണം ഈ പ്രക്രിയക്ക് ആവശ്യമാണ്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പായി വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇവിടെയുള്ള ഗവേഷകര്‍ ലാബില്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. വീട്ടില്‍ തന്നെ ഇരുന്ന് സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ നടത്തുവാനും ഈ പ്രക്രിയ മുഴുവനും നിയന്ത്രിക്കാനുമായി എന്നതാണ് ഡോ, അമൃത ഗാഡ്ഗേ കൈവരിച്ച നേട്ടം. ലബോറട്ടറിയില്‍ നേരിട്ടെത്തി ചെയ്യുന്നതിലും കൂടുതല്‍ സമയം അതിനുവേണ്ടി ചെലവഴിക്കേണ്ടി വന്നു എന്ന് അവര്‍ പറയുന്നു. മാത്രമല്ല, നേരിട്ട് ചെയ്യുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ജോലിയും ചെയ്യേണ്ടി വന്നു

വിചാരിക്കുന്നതിനേക്കാള്‍ ഏറെ ചലനം ശാസ്ത്രലോകത്ത് സൃഷ്ടിക്കാനുതകുന്നതാണ് ഇപ്പോള്‍ ഈ ഇന്ത്യാക്കാരി കൈവരിച്ച നേട്ടം. വിദൂരതയിലിരുന്ന ക്വാണ്ടം സാങ്കേതിക വിദ്യ പ്രയോഗിക്കാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാമെന്ന് തെളിഞ്ഞതോടെ സമുദ്രത്തിന്റെ ആഴത്തട്ടുകള്‍, ശൂന്യാകാശം തുടങ്ങി അത്രവേഗം മനുഷ്യന് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ പോലും ഇതുപയോഗിച്ച് ഇനിമുതല്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുവാനാകും. ക്വാണ്ടം ടെക്നോളജിയില്‍ ഒരു വന്‍ കുതിപ്പ് തന്നെയാണിത് എന്നാണ് ശാസ്ത്രലോകം പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category